മൈലാഞ്ചിപ്പാട്ട്‌

അജ്ഞാതകർതൃകം എന്ന്‌ ഒ.എം. കരുവാരക്കുണ്ടിനെപ്പോലുളള മാപ്പിളപ്പാട്ടുപണ്‌ഡിതന്‌മാർ പറയുന്നു. ഒരു നാടൻപാട്ട്‌. ഉത്‌സവവേളകളിൽ ചേരിതിരിഞ്ഞ്‌ പാടികളിക്കുന്നു. വെട്ടിയിട്ട വാഴത്തണ്ടിനെ പുതുപെണ്ണായി സങ്കല്പിക്കുന്നു. പെണ്ണുങ്ങൾ രണ്ടുചേരിയായി മാറി നില്‌ക്കുന്നു. ഒരുകൂട്ടർ ആണിന്റെ ചേരിക്കാർ. ഇതരർ പെൺചേരിക്കാർ. വാദപ്രതിവാദങ്ങളിലൂടെ കളിമുറുകുന്നു. അവസാനമെത്തുമ്പോഴേക്കും ആൺചേരിക്കാർ പെണ്ണിന്‌ (വാഴങ്ങണ്ട) മേൽ ചാടിവീഴുന്നു. വിട്ടു കൊടുക്കാതിരിക്കാൻ പെൺചേരിക്കാരും. ഒരു കൂട്ടർ വിജയിക്കും. കളി തീരുന്നു.

മണമറയിൽ സുവർക്കം തന്നിലായ പീഢം

അപ്പീഢം ഏറിപ്പോയ്‌ ഒപ്പന വെക്കണം

ഒപ്പന കാണാൻ പെരിയോൻ തുണവേണം പെരുമയിലുളള മലാളക്കന്‌മാരും

സഫൊപ്പിച്ചുളെള മലാളക്കത്തെല്ലാരും

വിശയെന്നി എല്ലാവരും ഒരുമിച്ചിരുന്നാരേ

മേൽമാ മികച്ചോരെ കല്ലിയാണം കാമാൻ മെച്ചം മുട്ടികളിച്ചാടി വന്നാരെ

സുവർക്കത്തിൽ വെളളി പൊന്നാലെ പൊൻകട്ടിലും

അറയിൽ പടിക്കും പൊന്നാലെ പൊൻകട്ടിലും

അറിയെയീ മാണിക്കംയെന്നു പതിപ്പോരെ

ആശകൾ വേദമ്പേർ മനമറപൂകുമ്പോൾ ആരംബത്തോടെ ജിബ്‌രിൻ ഇറങ്ങിയാർ

ആടിയായിട്ടുളെള മൈലാഞ്ചിയുംകൊണ്ട്‌

ഓരാൻ ഒളിവകമെ വന്ന മൈലാഞ്ചി ഇരിമ ഇല്ലാതെ മുഹമ്മദിന്‌ വന്നത്‌

മൂന്നാൻ ഒളിവകമെ വന്ന മൈലാഞ്ചി നാലാം ഒളിവകമെ വന്ന മൈലാഞ്ചി

അമ്പർ മുഹമ്മദിന്‌ വന്ന മൈലാഞ്ചി

മാണിക്ക മെച്ചപ്പിലിട്ട്‌ വന്നെ മൈലാഞ്ചി.

രണ്ടു തമാശപ്പാട്ടുകൾ

പത്തിരി അപ്പം

കടിച്ചാൽ പൊട്ടും

വലിച്ചാ നീളം

മായപ്പ മേയ്‌

‘പാത്തു’ ചുട്ട അപ്പം

ഒന്നു തിന്നു നോക്കുന്നേയ്‌

ചായപ്പിടിയിൽ

ഇബ്രാം കാക്ക

ആധാരത്തിൽ തൂറി തുടച്ചു

സബ്രേ സ്രാറ്‌ മന്നു മങ്ങ്‌

സസ്പെണ്ടങ്ങ്‌ ചെയ്‌തു.

Generated from archived content: nadanpattu_july14_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here