മാപ്പിള വായ്‌മൊഴി നിഘണ്ടു

കേരളത്തിൽ മറ്റൊരിടത്തും പറയാത്ത പല പദങ്ങളും മാപ്പിളസംസ്‌കാരത്തിന്റെതായിട്ടുണ്ട്‌. ചിലവ കുറിക്കുന്നു.

1. മൊഴി

ജ്ജ്‌ – നീ

ഞമ്മള്‌ – ഞാൻ

ഓൻ – അവൻ

ഓള്‌ – അവൾ

ബലാല്‌ – ചതിയൻ

ബെയ്‌ക്ക്യ – ഉണ്ണുക

പോരി – വരൂ

ബ്‌ടല്‌ – നുണ

ബഡായി – നുണ

എത്താണ്ണി – എന്താ സുഹൃത്തെ

അൻക്ക്‌ – നിനക്ക്‌

ഇൻക്ക്‌ – എനിക്ക്‌

മുണുങ്ങ്വ – വിഴുങ്ങുക

മൂണു – വീണു

മാസ്‌റ്റ്‌ – മാഷ്‌

ബെഗ്ഗെ​‍്വാ – വരൂ

അജ്ജത്തടാ – അയ്യോ !

ചെജ്ജ്വ – ചെയ്യുക

പളള – വയർ

കന്യേത്ത്‌ – നിക്കാഹ്‌

ഇമ്മിണി – കൂടുതൽ

പയ്‌ക്കുക – വിശക്കുക

അത്തായം – അത്താഴം

തക്കാരം – വിരുന്ന്‌

പുടിച്ച്‌ – ഇഷ്‌ടപ്പെട്ടു

മാണ്ടാ – വേണ്ട

മാണം വേണം

അമ്‌ണീസ്‌ – ഔൺസ്‌

പെണ്ണ്‌ങ്ങള്‌ – ഭാര്യ

ബീടര്‌ – ഭാര്യ

സെയ്‌ത്താൻ – ചെകുത്താൻ

കൊണക്കട്‌ – രോഗം

പുഗ്ഗ്‌ – പൂവ്‌

ഔല്‌ – അവിൽ

കൊത്തമ്പാലി – മല്ലി

ഐരി – അരി

മൊള്‌ട്വ – വറ്റിക്കുക

നോള – വിഡ്‌ഢി

ബർക്കത്ത്‌ – ഐശ്വര്യം

കെട്ടിക്ക്യാ – വിവാഹം കഴിപ്പിക്കുക

എടങ്ങേറ്‌ – ബുദ്ധിമുട്ട്‌

ബടക്ക്‌ – കേട്‌ വന്ന

തൊടു – തോട്ടം

കറമത്തി – പപ്പായ

മത്തോക്ക്‌ – കപ്പ

ബായക്കക്കായ – വാഴപ്പഴം

സുലൈമാനി – കട്ടൻചായ

പൂള – കപ്പ

മൊയ – വിഡ്‌ഢി

കജ്ജ്‌ – കൈ

പജ്ജ്‌ – പശു

നെജ്ജ്‌ – നെയ്യ്‌

ചെളള / മൂന്ത – മുഖം

അരക്കൻ – പിശുക്കൻ

ഇസ്‌ക്കോള്‌ – സ്‌കൂൾ

കായി – പണം

തൊളള – വായ്‌

ഓല്‌ – അവർ

കാങ്ങ്വ – കാണുക

പേന്ത്വ – മദ്യപിക്കുക

അഗ്ഗ്‌ – വരമ്പ്‌

മോല്യാര്‌ – മുസ്ലാർ

ചായിക്കാരം – മധ്യസ്‌ഥത

വെങ്കെട്ട്വാരൻ – ദല്ലാർ

സ്സെദ്‌ – ദല്ലാർ

കൈചിലാവ്വ – രക്ഷപ്പെടുക

കാട്ട്യാ – തരൂ

ബേജാറ്‌ – പേടി

ഓട്‌ക്കാ – എവിടേക്കാ

സാവ്വോൻ – അലക്ക്‌ സോപ്പ്‌

പാത്തുക – മൂത്രമൊഴിക്കുക

അവുത്തറച്ചി (ഔത്തർച്ചി) – കരൾ (പോത്ത്‌)

ബേള – കഴുത്ത്‌

അങ്ങ്‌ – വീട്‌

കുടി – വീട്‌

ബെസനം – വ്യസനം

ബെയ്‌ക്കുക – കഴിക്കുക

ചേല്‌ – ഭംഗി

2. മരിക്കുന്ന മാപ്പിളപ്പേരുകൾ ഃ മുമ്പ്‌ അഭിമാനിച്ചിരുന്നതും ഇന്ന്‌ നാണക്കേടായി കരുതുന്നതുമായ ചില മാപ്പിളപ്പേരുകൾ. ഇവയുടെ ആയുസ്സറ്റുകൊണ്ടിരിക്കുന്നു.

പുരുഷൻ

ബാപ്പുട്ടി

ചേക്കുട്ടി

കുഞ്ഞുട്ടി

പോക്കുട്ടി

കോയാമു

കുഞ്ഞാമു

കുഞ്ഞാമുട്ടി

അയമുട്ടി

കുഞ്ഞാലി

കുഞ്ഞാലിക്കുട്ടി

ആലിക്കുട്ടി

എറമു

ആലസൻകുട്ടി

അയമു

അവറാൻ

കുഞ്ഞവറാൻ

സൂപ്പി

അസൈനാർ

കാദറുട്ടി

ഉമറുട്ടി

മായിൻകുട്ടി

ബാപ്പു

കുഞ്ഞയമദ്‌

ഏനു

മമ്മി

മമ്മിക്കുട്ടി

ചേക്കു

പോക്കു

കുട്ട്യാമു

അടിമുണ്ണി

കോയക്കുട്ടി

കോയസ്സൻ

മാനു

പുപ്പൂ

അടിമ

സെയ്‌താലി

മരക്കാര്‌

വാവു

വാപ്പു

വാപ്പുട്ടി

കുഞ്ഞാലൻ

കുഞ്ഞാലൻകുട്ടി

ബാവ

കുഞ്ഞി

കുഞ്ഞു

കുഞ്ഞാവ

അലിയാര്‌

മോനുട്ടി

പരീക്കുട്ടി

ആല്യേമു

ആലിക്കോയ

ബീരാൻ

കുഞ്ഞാപ്പുട്ടി

കുഞ്ഞിക്കോയ

കോയട്ടി

മാമു

പോക്കര്‌

അബൂട്ടി

കുഞ്ഞാനു

കുഞ്ഞാപ്പു

ചെറ്യാപ്പു

കുട്ട്യാലി

കുഞ്ഞിപ്പോക്കര്‌

ആല്യേമുണ്ണി

അടിമുണ്ണി

കുഞ്ഞോൻ

കുഞ്ഞവറു

ഇമ്പിച്ചി

സ്‌ത്രീ

പാത്തു

പാത്തുട്ടി

പാത്തുമ്മു

ബിയ്യാത്തു

കുഞ്ഞാത്തു

ഉമ്മാച്ചു

ഇത്താച്ചുട്ടി

കുഞ്ഞാമിന

ആമിനക്കുട്ടി

പാത്തുമ്മക്കുട്ടി

നബീസ

സൈനബ

അനദൻ

ബീവാത്തു

താച്ചി

കയ്യാച്ചി

മോളുമ്മ

ഐഷുമ്മ

കയ്യ

കയ്യാവു

മറിയ

പളളിക്കുട്ടി

കുഞ്ഞിമ്മ

തിത്തി

ബിവി

കുഞ്ഞമിനി

കുഞ്ഞഐഷു

കുഞ്ഞാച്ചു

ഇത്തിക്കുട്ടിമ്മ

റുക്കിയ

ഐഷാബി

Generated from archived content: nadan_jan13_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here