കുപ്പിക്കായകളിഃ കുറച്ച് കുപ്പിക്കായ എടുക്കുക. അതിനുശേഷം ചതുരാകൃതിയിലുളള ഒരു കളം വരയ്‌ക്കുക. എന്നിട്ട് 11&2 മീറ്റർ അകലെ ഒരു കളിത്താമ്പ് ഉണ്ടാക്കുക. കളിക്കുന്ന ഓരോരുത്തരും കളിത്താമ്പിൽനിന്ന് കളത്തിലേയ്‌ക്ക് ഇടുക. കളത്തിലെ ഏറ്റവും മുകളിലുളള വരയോട് അടുത്ത ഗോലികായയുടെ ഉടമസ്ഥനായിരിക്കും ഒന്നാമതായി കളിക്കുന്നത്. അതിന്റെ തൊട്ടുപിന്നിൽ ഗോലികായ ഉണ്ടെങ്കിൽ അയാളായിരിക്കും രണ്ടാമത് കളിക്കുന്നത്. രണ്ടാളുടെ ഗോലി പുറത്തേയ്‌ക്ക് പോകുകയാണെങ്കിൽ രണ്ടുപേരും ആദ്യം കളിക്കും.
നൂറാംകുഴിഃ പത്ത് കുഴികൾ ഉണ്ടാക്കുക. 6 മീറ്റർ അകലെ കളിത്താമ്പ് ഉണ്ടാക്കുക. 10 ഗോലികായകൾ എടുക്കുക. എന്നിട്ട് കളിത്താമ്പിൽ നിന്ന് ഗോലികായകൾ ഓരോന്നായി ഇടുക. ആദ്യം 1000 പോയന്റ് തികയുന്നയാൾ വിജയിക്കുന്നു. മൂന്നു ഗോലികൾ ഒരു കുഴിയിൽ വീണാലും ആൾ വിജയിക്കുന്നു. ആദ്യം ഇടുന്ന ഏതെങ്കിലും ഗോലിയിൽ പിന്നെ ഇടുന്നത് മുട്ടിയാുൽ ആ തവണയിലെ പോയന്റ് നഷ്‌ടമാവുകയും ഇതേ തവണ കളിയിൽനിന്ന് പുറത്തുപോവുകയും ചെയ്യുന്നു.
അമ്പതാം അമ്പസ്ഥാനിഃ ഈ കളിയിൽ പ്രാന്തിയെ എല്ലാവരും കൂടി തിരഞ്ഞെടുക്കുന്നു. പ്രാന്തിയായ അയാൾ 50തുവരെ എണ്ണുന്നു. അപ്പോൾ മറ്റുളളവർ പോയി ഒളിക്കുന്നു. പ്രാന്തി എണ്ണിക്കഴിഞ്ഞ് അവരെയെല്ലാം നോക്കാൻ പോകും. അവരെ കണ്ടുപിടിച്ചാൽ അവരുടെ പേരുപറഞ്ഞ് അമ്പതാം അമ്പസ്ഥാനി അടിക്കും. ഒന്നാമതായി തൊടുന്ന ആൾ വീണ്ടും പ്രാന്തിയാകും.
വട്ടുകളിഃ നമ്മൾക്ക് ഇഷ്‌ടമുളള കല്ല് എടുക്കുക. ചതുരാകൃതിയിലുളള ഒരു 3 കളം വരയ്‌ക്കുക. എന്നിട്ട് ഓരോരുത്തരായി കളിക്കുക.
ചുട്ടിയും കോലുംഃ ഒരു കുഴി ഉണ്ടാക്കുക. ഒരു വലിയ വടിയും ഒരു ചെറിയ വടിയും എടുക്കുക. ചെറിയ വടി കുഴിയിൽ വയ്‌ക്കുക. എന്നിട്ട് വലിയ കോലുകൊണ്ട് തോണ്ടുക. എന്നിട്ട് പോയിന്റ് വച്ച് കളിക്കുക. മറ്റു കളികൾ താഴെ കൊടുക്കുന്നുഃ
പമ്പരംകൊത്ത് കളി, കയ്യിലടി കളി, മിളിമാസ് കളി, കാക്കയും പൂച്ചയും കളി, നൂറാംകോൽ കളി, പുലിയച്ചനും മുയലും കളി, ആകാശവും ഭൂമിയും കളി, തൂപ്പുകളി, പുളളിയാം തീപിടിച്ചു കളി, അപ്പൂപ്പന്റെ തലകുടുക്ക കളി, കളളനും പോലീസും കളി, നിലം ചാത്തനമ്പ് കളി, തേങ്ങൽ കളി, ചാൺ അളക്കൽഃ രണ്ട് കുപ്പി കായയോ റബ്ബർ കായയോ എടുക്കുക. എന്നിട്ട് ഒരു നിർദ്ദിഷ്‌ട ദൂരത്തിൽനിന്ന് ഇടുക. ഒന്നാമത് ഇടുന്ന കുപ്പി കായമേൽ കൊണ്ടാൽ അയാൾക്ക് പോയന്റ് ലഭിക്കൂ. കണ്ണു പൊത്തികളി, ഞൊണ്ടി പ്രാന്തി കളി, ഓടി പ്രാന്തി കളി, തീപ്പെട്ടി പട്ടം കളി, ലണ്ടൻ ലണ്ടൻ.
Generated from archived content: nattariv1_june28_08.html Author: midhun_aarattupuzha
Click this button or press Ctrl+G to toggle between Malayalam and English