മുളയും പുളിയും

മുളനെല്ല്‌ മുൻകാലങ്ങളിൽ അരിക്ക്‌ ക്ഷാമം നേരിട്ടപ്പോൾ സാധാരണക്കാർ കൂടുതലും ഉപയോഗിച്ചുവന്നിരുന്ന ഒന്നാണ്‌ മുളയരി. മുള കട്ടയിടുക എന്നാണ്‌ മുള പൂക്കുന്നതിനെ പറയുന്നത്‌. മുള പൂക്കുമ്പോഴാണ്‌ മുളനെല്ല്‌ ഉണ്ടാകുന്നത്‌. മുള പൂക്കുന്നത്‌ ദോഷമായിട്ടാണ്‌ പണ്ടുളളവർ കണക്കാക്കിയിരുന്നത്‌. മുള പൂക്കുന്നതുകൊണ്ടാണ്‌ വസൂരി തുടങ്ങിയ രോഗങ്ങൾ പിടിപെടുന്നത്‌ എന്നും വിശ്വസിച്ചിരുന്നു. മൂപ്പ്‌ എത്തുമ്പോഴാണ്‌ മുള പൂക്കുന്നത്‌ എന്ന്‌ വിശ്വസിച്ചിരുന്നവരും ഉണ്ട്‌. ഇലകൾ കൊഴിഞ്ഞ്‌ കുലകുലയായിട്ടാണ്‌ മുളപൂക്കുന്നത്‌. മൂത്തുകഴിയുമ്പോൾ കാറ്റത്ത്‌ മുളയുടെ ചുറ്റും മുളനെല്ല്‌ കൊഴിയുന്നു. ആവശ്യാനുസരണം കുലുക്കിവീഴ്‌ത്തുകയോ പൊട്ടിക്കുകയോ ചെയ്യാറുണ്ട്‌. മുളനെല്ല്‌ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതിന്‌ പല മാർഗ്ഗങ്ങളും സ്വീകരിക്കാറുണ്ട്‌. ചിലർ വീഴുന്നഭാഗത്ത്‌ ചാണകം മെഴുകും. മറ്റു ചിലർ പനമ്പുകൾ ഇടുന്നു. ഉരലിലിട്ട്‌ കുത്തി അരിയാക്കി കഞ്ഞി, പൊടികൊണ്ട്‌ പുട്ട്‌, അട എന്നിവ ഉണ്ടാക്കിയിരുന്നു. മതിലുകളും കമ്പിവേലികളും വന്നതോടെ മുളളുവേലിയുടെ സ്‌ഥാനം നഷ്‌ടപ്പെട്ടു. നാട്ടിൻപുറങ്ങളിൽപോലും മുളങ്കൂട്ടങ്ങൾ അപൂർവ്വമായേ കാണാനുളളൂ.

പുളിങ്കുരഃ പുളിമരങ്ങൾ മുൻപ്‌ മിക്ക വീടുകളിലും കണ്ടുവന്നിരുന്നു. വീടിനോട്‌ ചേർന്നുളള പറമ്പുകളുടെ വിസ്‌തൃതി കുറഞ്ഞുവന്നതിനാലും വിറക്‌ തുടങ്ങിയ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതുമൂലവും പുളിമരങ്ങളുടെ എണ്ണത്തിൽ കുറവു വന്നിരിക്കുന്നു. പുളിയിൽനിന്ന്‌ എടുക്കുന്ന പുളിങ്കുരു ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നതിന്‌ ഉപയോഗിക്കാറുണ്ട്‌. പുളിങ്കുരു വറുത്ത്‌ ഉരലിലിട്ടുകുത്തി തോടുകളഞ്ഞ്‌ വെളളത്തിൽ കുതിർത്ത്‌ വയ്‌ക്കുന്നു. കുതിർത്തിയ പുളിങ്കുരു ഉരലിലിട്ട്‌ ഇടിച്ചുപൊടിയാക്കി ശർക്കര തുടങ്ങിയ സാധനങ്ങൾ ചേർത്ത്‌ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നതിന്‌ ഉപയോഗിച്ചിരുന്നു.

Generated from archived content: annam_oct27_05.html Author: m_r_bindu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here