1. വെള്ളക്കാരുടെ കോളനിവത്‌കരണത്തിൽ പുകയില പ്രചരിപ്പിക്കുവാൻ
അവർ നാടിന്റെ മുക്കിലും മൂലയിലും ഏജന്റുമാരെ നിയോഗിച്ചിരുന്നു.
എന്നാലവരുടെ ഉന്നം മനസ്സിലാക്കിയ സാധാരണക്കാർ അതിനെ
പലവിധത്തിലും പ്രതിരോധിച്ചിരുന്നു. അതുവെളിപ്പെടുത്തുന്ന
ഒരു പാട്ട് ചൊല്ലിക്കേട്ടെഴുതിയത് ഃ
ഇംഗ്ലീഷെന്ന വൻകഴുവേറി
നഞ്ചിതാ കൊണ്ടുവന്നേ
പൊയ്‌ലയിൽ നല്ലിലക്കനമുള്ള
പൊയ്‌ലയെടുത്ത കീന്തി
ഉക്കാവതിൽവച്ച് തീയും കൊളുത്തീ
കുഴലുവായിൽ വച്ചുള്ളിൽ വലിച്ചാൽ
കരളുവാടീട്ടസ്ഥി ബലം പോവും
നാരീം വെറുത്തു നരകം വരുത്ത്
ഹക്കൻ നിന്നാണ പൊയ്‌ലവച്ച
കുഴൽ വായിൽ വയ്‌ക്കരുതാരും…
പൊയ്‌ലവലിക്കരുതാരും…
2. ഒരു അന്തിതേട്ടം (തേട്ടം – പ്രാർത്ഥന) സന്ധ്യാനാമം എന്ന നിലയിൽ
കുട്ടികളും മുതിർന്നവരും കൈകാൽമുഖം കഴുകിയോ, വുളു എടുത്തോ
ഇറയത്ത് വന്ന് നിരന്നിരുന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.
ലാഇലാഹാ ഇല്ലള്ളാ മുഹമ്മദുറസൂലുള്ളാ
വന്ന ബലാലേ നീക്കള്ളാ നഅ്മത്തും ബറുക്കത്തും താഅള്ളാ
ഈമാൻ നിറവടിയാക്കള്ളാ ഹക്ക് ലാഇലാഹ ഇല്ലല്ലാ
3. ദരിദ്രനും പട്ടിണി കിടക്കുന്നവനും സമൃദ്ധമായ ആഹാരത്തെക്കുറിച്ച്
സ്വപ്നം കാണാനുള്ള അവകാശം നിറവേറ്റുന്ന പാട്ട് ഃ
മക്കളെ മോനേ അസ്‌നാരേ
അമ്പങ്കോട്ടൊരു കല്യാണം
അതിനെന്തു ബാപ്പാ പൊയ്‌ക്കൂടേ?
ഇറച്ചിയില്ലെടാ പൊമ്മോനേ
പരിപ്പും കൂട്ടി അടിച്ചൂടേ?
4. കമ്പം നടത്തുന്നതിൽ പ്രഗത്ഭനായിരുന്ന മാമന്തറ കാസിം എന്ന
ആളിനെക്കുറിച്ചൊരു ചൊല്ല് ഃ
മാമന്തറ കാസിം കാസിം കീമന്തറ കമ്പം കമ്പം
5. പ്രാർത്ഥനയുടെ താളത്തിനൊത്ത് ഒരു ചെറു താരാട്ട് ഃ
ലാഇലാഹാ ഇല്ലല്ലാ
ഇല്ലളീ… കുഞ്ഞിനു പല്ലില്ല
പാലുറട്ടിയ്‌ക്കുപ്പില്ല
ദിക്ക്‌റു ചെയ്ത ഫക്കീറന്മാർക്ക്
ചക്കരക്കഞ്ഞിക്ക്
ശുക്ക്‌റു ചെയ്ത് ഫാത്തിഹ
6. ഈ പാട്ടുകളെല്ലാം ഷരീഫാ ബീവി (85വയസ്), അലിക്കുഞ്ഞ്
ഉമേനല്ലൂർ എന്നവരിൽ നിന്ന് കേട്ടെഴുതിയതാണ്. താരാട്ടായും
അല്ലാതെയും ഇത് ഇവരുടെ തലമുറയും പിന്നീടുള്ള തലമുറയും
പാടാറുണ്ട്. ഇവർ ഇത് പൂർവ്വികർ വഴി കേട്ടുപഠിച്ചതാണ്.
ഒരുപക്ഷേ ഇതൊക്കെ അച്ചടിച്ചുവന്നിട്ടുള്ളതാകാം.
അറബി മലയാളത്തിൽ ഏതായാലും ഇത് വായ്‌പാട്ടായിട്ടാണ്
പ്രചരിച്ചുകാണുന്നത്. തെക്ക് പ്രചാരത്തിലുണ്ട്.
ആദിവെളിവാൽ പടത്തേ
ആദം നബി കാരുണപ്പേർ
നീതി മൊഹമ്മൈ ദാത്താൻ
നിറുത്തി അറുപ്പു കൊമ്പിനിൽ
ഓതീ തസ്‌ബി അതിനാൽ
ഉടയ വനൈത്താൻ പുതുത്ത്
ബോതമിതമുള്ളവരേ
പുണ്ണിയരോതാലേലം
മെലിന്‌ട മലാടാടുതനിൽ
മെല്ലിയാടെടുക്കുവരോ-
മുല കുടയോരു മുന്നിൽ വയ്‌ക്കാ
നബി തരട്ടാൽ താന്തടകീ
മെലിന്താടു തഴുത്തടുന്തു
മുലചീറിപ്പാലൊഴുകി
പലർക്കു വിരുന്നൂട്ടി വിട്ടോർ
ഭയക്കാമ്പരു താലേലം
താലേലം താലേലം താലത്തിൽ പോറ്റുന്ന
താമരപൂമണം താളിൽഹലീമാ
പൊന്നേ കരയല്ലേ പൂവേകരയല്ലേ
പൊന്നാര കിന്നാരം
ഓർത്തൂഹലീമാ
ഷംഷെന്ന നാട്ടീലും
തന്നിലെ പൈതലേ
ചാച്ചു പൊന്നൂഞ്ഞോലിൽ
ആട്ടീഹലീമാ
താലേലം താലേലം
താലത്തിൽ പോറ്റുന്ന
താമരപൂമണം താളിൽഹലീമാ
7. തത്തയുടെ ബൈത്ത്
മുത്തുജീഹത്തോരു
മണിത്തോരു തത്തയെ തൂക്കിവിപ്പാൻ
മുസ്തഫായെന്തവിടെക്കൊള്ളുവാൻ
തൂക്കിയെ തത്തയിനക്കു വിലയെന്ത്?
ചൊല്ലുവീരേമഹമൂദ്
തൂറരോടും തത്തയോടൊന്നു
വിളിച്ചു പറഞ്ഞുള്ള പാഷകത്താൻ
തൂക്കിയെ തത്തയിനക്കൂവിലയെന്ത്?
ചൊല്ലുവീരെ മഹമൂദ്
പോമലേ കേറിയേ തത്ത പറയുന്നു
ലക്ഷ്‌ണമണിക്കഴക്
നായെന്നിറക്കിയ സൊക്ക ഹൂറാനികൾ
മാരികളെ തന്തിടും
ഞാൻ നിന്റെ ദീനിൽ വന്നു പിറന്നിട്ടും
നീയെനിക്കെന്തു തരും
ഓമല കേറിയേ തെരയുന്നു
ലക്ഷ്‌ണമണിക്കഴക്
കേട്ടെഴുതിയത് ഃ ലാദിർഷ, എ. നുജും
Generated from archived content: nadan_pattu_feb12_08.html Author: ladirsha