പുളളുവരും സർപ്പം തുളളലും

അച്ഛൻ നായരും അമ്മ ബ്രാഹ്‌മണസ്ര്തീയുമാണ്‌. അങ്ങനെയാണ്‌ പുളളുവരുടെ ജനനം. പുളളുവൻ വീണപിടിക്കുന്നത്‌ തച്ചോന്റെ കാര്യസ്ഥൻ പാത്രംകയ്യിൽപിടിച്ച്‌ ഊണു കഴിക്കുന്ന മട്ടിലാണ്‌. ഗാന്ധാര (ഖാണ്‌ഡവ) വനത്തിൽ അഗ്‌നി ബാധിച്ചതിനാൽ അതിൽപെട്ടുപോയ വാസുകി പൊളളിയെങ്കിലും രക്ഷപ്പെട്ട്‌ ഒരു ഇല്ലത്തെത്തുന്നു. ഇതുകണ്ട അന്തർജനം വെളളംകോരുന്ന പാത്രംകൊണ്ട്‌ വാസുകിയുടെ നേരെ വെളളം ഒഴിച്ചുകൊടുത്തു. ചത്തതിനെയും മറ്റും തൊട്ടു എന്നതിനാൽ അന്തർജനത്തിന്‌ കുലക്കുറവ്‌ വന്നു.

തന്നെ എവിടെയെങ്കിലും കുടിവച്ചാൽ താൻ വരംതരാം എന്ന്‌ നാഗരാജൻ പറഞ്ഞുഃ അങ്ങനെമുറ്റത്ത്‌ മുല്ലത്തറയ്‌ക്കൽ പാത്രം കമിഴ്‌ത്തുന്നു. വാസുകി വരംനൽകി. അങ്ങനെയാണ്‌ 96 രോഗങ്ങൾ മാറ്റാനുളള കഴിവ്‌ പുളളുവൻമാർക്ക്‌ ലഭിച്ചത്‌. ആ തൊണ്ണൂറ്റാറ്‌ രോഗങ്ങളുടെയും പേരുകൾ പാട്ടിൽ അടങ്ങിയിരിക്കുന്നു. അഷ്‌ടനാഗങ്ങൾ

അനന്തനും വാസുകി ശംഖുപത്‌മൻ, പിന്നെ ഗുളികൻ കാർക്കോടകൻ

ഭൂമയിൽ ചുറ്റിക്കിടക്കുന്ന വാസുകി…..

പാമ്പിൻകാവുകളിൽ പുളളുവരുടെ നേതൃത്വത്തിൽ നടക്കുന്ന അനുഷ്‌ഠാനമാണ്‌ പാമ്പിൻതുളളൽ. നാഗങ്ങളെ സംതൃപ്‌തിപ്പെടുത്തുകയാണ്‌ ഉദ്ദേശ്യം. ഇന്ന നാഗത്തിന്‌ എന്നുപറഞ്ഞ്‌ തുളളല നടത്താറില്ല. ഉറഞ്ഞുതുളളുന്ന കന്യക (നിയോഗം) കളംകൊണ്ട നാഗം ഇന്നതാണ്‌ എന്നുപറയുന്നു. അങ്ങനെ കളംകൊണ്ടനാഗം കൈക്കൊളളുകയും ചെയ്യും. രണ്ടും മൂന്നും ദിവസങ്ങളായി നടക്കുന്ന തുളളലിൽ ആദ്യദിവസങ്ങളിൽ നാഗക്കളവും അവസാന ദിവസം പൂതക്കളവുമാണ്‌ ഉണ്ടായിരിക്കുക. നിറമാറും വാളുംപട്ടും പൂതക്കളത്തിലുണ്ട്‌. അരിപ്പൊടി, മഞ്ഞൾപ്പൊടി, ഉമികരിച്ചത്‌, പച്ചപ്പൊടി, ഇവയാണ്‌ ഉപയോഗിക്കുന്നത്‌. കളത്തിൽ കുരുത്തോല പിടിച്ച്‌ തുളളാനിരിക്കുന്നത്‌ കന്യകമാർതന്നെയാവണം.

ആടുന്ന കോമരം സുന്ദരി കന്യക ആനന്ദതഓതടെ കുളിച്ചുവന്നു

മാറും സുഖിലാട കുത്തിഞ്ഞൊറിഞ്ഞിട്ട്‌ പൂക്കുലയ്‌ക്കോത്തുളള തൊങ്കലിട്ട്‌

എളളിന്നരടിട്ടരമുറുക്കും ചെയ്‌തു വെണ്‌മയിൽ ഏലസ്സരഞ്ഞാളിട്ട്‌ കാതിൽ…..

മുറംപൂജഃ- നാഗങ്ങളിലൊന്നിനെ ഒരിക്കൽ ഗരുഡൻ റാഞ്ചി. അതിന്റെ പ്രായശ്ചിത്തമായിട്ടാണ്‌ മുറം താളത്തിൽവീശി ‘മുറംപൂജ’ നടത്തുന്നത്‌. ഈ മുറം ആരും സ്വീകരിക്കാറില്ല. അത്‌ പുളളുവനുളളതാണ്‌. അതുകൊണ്ടുതന്നെയാണത്രേ പുളളുവൻ ഗതിപിടിക്കാത്തത്‌. ഈ മുറംവീശുന്നതാകട്ടെ ‘കളത്തിൽകൈമൾ’ എന്നസ്‌ഥാനം ഉളള ആളാണ്‌. സർപ്പം പാട്ടിന്റെ കുറച്ചുഭാഗം.

ശംബൂദൻ പുത്രനായ്‌ മേവും ഗണേശനും അമ്പോടെ ഭാരതീദേവി തുണയ്‌ക്കേണം

ഈരേഴുലോകത്തെ നാഥനാം കൃഷ്‌ണനും പാരാതെ വന്നു തുണച്ചരുൾക

കൈലാസെ എഴുന്ന ശംഭു ഭഗവാനും പാലിച്ചീടണേ പാർവ്വതിയും

വമ്പനായുളേളാനന്തനാം വാസുകി

അമ്പോടു മറ്റുളള നാഗങ്ങളും

പാരം ചുരുക്കി പറയണം പൈങ്കിളി

പാരമിതൊട്ടുമേ ചൊൽവാൻ

അന്നേരം പൈങ്കിളി ഒട്ടു ചുരുക്കമായ്‌

ചൊൽവാൻ കേട്ടുകൊൾവിൻ

പൂണികെട്ടൽ നാക്കിലയിൽ ചുകപ്പിച്ച അഞ്ചു നറുക്ക്‌ അഞ്ചുതിരി തളളയും കുട്ടിയും ഇരുപത്തൊന്നുപ്രാവശ്യം പുളളായാലും പക്ഷിയായാലും ഇതിന്റെ അടിയാർ പറഞ്ഞിരിക്കുന്നു. ഉഴിഞ്ഞെടുക്കുക. ഗുരുതി കലക്കി തെക്കോട്ട്‌ ആൾ കാട്ടി വടക്കോട്ടൊഴിക്കുക. കോഴിയെ ഏഴു ദിവസം തല മുകളിൽ പിടിക്കുക. കുട്ടിക്ക്‌ ഭക്ഷണം കോഴിക്ക്‌ തവിട്‌. ഇളനീർ തണ്ണീരീമൃതം ഊണരി തവിടുകൊണ്ട്‌ ആൾരൂപം ശർക്കര, പഴം ചന്ദനത്തിരി.

പറഞ്ഞുതന്നത്‌ വാസു കണ്ടനകം.

Generated from archived content: kalam_aug16_06.html Author: hari_anandakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here