1. അകത്തറുത്താൽ പുറത്തറിയും – ചക്കപ്പഴം
2. കാടുവെട്ടി, ഓടുവെട്ടി, വെളളവെട്ടി, വെളളംകണ്ടു – തേങ്ങ
3. അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില – പപ്പടം
4. ആയിരം കടലോടിവന്ന ചെങ്കുപ്പായക്കാരന്റെ പേരുപറ – ചെമ്മീൻ
5. കറുത്തവൻ കുളിച്ചപ്പോൾ വെളുത്തവനായ് – ഉഴുന്ന്
6. ഒരു കുപ്പിയിൽ രണ്ടെണ്ണ – കോഴിമുട്ട
7. അടുത്തുണ്ടൊരു തേങ്ങ, തൂക്കിപ്പിടിക്കാൻ ഞെട്ടില്ല – കോഴിമുട്ട
8. ഇത്തരിപ്പോന്നോൻ കുട്ടിയെ കരയിപ്പിച്ചു – ചീനിമുളക്
9. അകത്തുതിരിതെറുത്തു പുറത്തു മുട്ടയിട്ടു – കുരുമുളക്
10. അടി പാറ, നടു വടി, മീതെ കുട – ചേന
12. ഇട്ടാൽപൊട്ടാത്ത കിങ്ങിണിമുട്ട – കടുക്
13. കാളകിടക്കും കയറോടും – മത്ത
14. ഇത്തിരിപോന്നോൻ ചന്തക്കുപോയി – കൂർക്ക
15. കൊച്ചിയിൽ വിതച്ചത് കൊല്ലത്ത് കൊയ്‌തു – മത്തങ്ങ
16. കറിക്ക് മുമ്പൻ ഇലയ്‌ക്കു പിമ്പൻ – കറിവേപ്പില
17. ചെടിയിൽ കായ, കായയിൽ ചെടി – കൈതച്ചക്ക
18. കയ്യിൽ കയറി മെയ്യിലൊളിച്ചു – ചോറ്റുരുള
19. ഞെട്ടില്ലാ വട്ടയില – പപ്പടം
20. കുത്തിയിട്ടാൽ മുളയ്‌ക്കില്ല, വെലിയിൽ പടരില്ല – ഉപ്പ്
21. ഞാൻ തിന്നും വെളളാരങ്കല്ലിനെന്തു രസം – കൽക്കണ്ടം
22. പിടിച്ചാൽ ഒരുപിടി അരിഞ്ഞാൽ ഒരു മുറം – ചീര
23. മുക്കണ്ണൻ ചന്തയ്‌ക്കുപോയി – തേങ്ങ
24. കാട്ടിലൊരമ്മ കുടചൂടി നിൽക്കുന്നു – കൂൺ
25. മണ്ണിനടിയിൽ പൊന്നമ്മ – മഞ്ഞൾ
26. അക്കരെയുളെളാരു വെളളക്കഞ്ഞിക്ക് ഇക്കരെവന്ന് വിലപറഞ്ഞു – മൽസ്യം
27. ഇലനുളളി നട്ടു കുഴിനിറയെ മുട്ട – കൂർക്ക
28. അടി തളിക, നടുവടിയിൻമേൽ കുട – ചേൻ
29. ഉച്ചിതലയൻ ചന്തക്കുപോയി – കൂർക്ക
30. അടി ചെടി നടു കായ് മീതെ ചെടി – കൈതച്ചക്ക
31. അപ്പാട്ടുണ്ടൊരു കുനപളങ്ങ കൂട്ടിപ്പിടിക്കാൻ ഞെട്ടിയില്ല – കോഴിമുട്ട
32. ഒരു കുപ്പിയിൽ രണ്ടെണ്ണ – കോഴിമുട്ട
33. ആയി ഊയി മണ്ണോളമായി – ഇഞ്ചി
34. നാലുചുറ്റും നെൽകൃഷി, നടുക്കൊരു തെങ്ങിൻകൃഷി – ഇലയട
35. നിലംകീറി പൊന്നെടുത്തു – മഞ്ഞൾ
36. പുറംപൊന്തം, അകം കടുകട്ടി അതിന്നകം പഞ്ഞികെട്ട്, അതിന്നകം നീർക്കെട്ട് – നാളികേരം
37. ഒരമ്മ കുളിക്കാൻ പോകുമ്പോൾ ഒന്നുമില്ല, വരുമ്പോൾ ചൊറിയും ചിരങ്ങും – കാച്ചിയ പപ്പടം
38. ഓഹോ മരത്തിൽ ഒരു കുടം വെളളം – ഇളനിര്
39. കണ്ണോളം വെളളം, നടു വടിപോലെ , തല പന്തൽപോലെ – പന
40. കരയ്‌ക്കൽ വീണാൽ കല്ല്, വെളളത്തിൽ വീണാൽ ഇല – ഉപ്പ്
Generated from archived content: essay1_jue20_08.html