കാര്‍ഷിക നാട്ടറിവ്: കന്നുകാലി സംരക്ഷണം 3

 

921638-animal-shelter-love

ആട് , പന്നി —————-

ആട്ടിന്‍ കുട്ടിയുടെ ജനനസമയത്തെ തൂക്കം ഏതാണ്ട് ഒന്നര കിലോഗ്രാം ആയിരിക്കും. ഇതില്‍ കുറഞ്ഞ തൂക്കത്തോടെ ജനിക്കുന്ന ആട്ടിന്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കി പരിപാലിക്കണം. അല്ലാത്ത പക്ഷം അവ ചത്തു പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ജനിച്ച നൂറ്റിയിരുപത്തഞ്ചു ദിവസം വരെയും പിന്നീട് ഒന്‍പതു മുതല്‍ പന്ത്രണ്ടു മാസം വരെയും ആട്ടിന്‍ കുട്ടികളുടെ മരണ നിരക്ക് കൂടുതലാണ്.

നൈജീരിയായിലെ സ്ത്രീകള്‍ പ്രസവരക്ഷക്കായി ആടിന്റെ ചൂടു ചോര കുടിക്കാറുണ്ട് .

ആടിന്റെ കൂടു പണിയുമ്പോള്‍‍ പെണ്ണാടിന്റെ കൂടിന്റെ ഭാഗത്തു നിന്നും മുട്ടനാടിന്റെ കൂടിന്റെ ഭാഗത്തേക്ക് ആയിരിക്കണം കാറ്റിന്റെ ദിശ. നേരെ മറിച്ചായാല്‍ മുട്ടനാടിന്റെ രൂക്ഷഗന്ധം ആടിന്റെ പാലില്‍ വരാനിടയുണ്ട്.

കറവ ആടിന്റെയും മുട്ടനാടിന്റെയും കൂടുകള്‍ തമ്മില്‍ കുറഞ്ഞത് മൂപ്പതു മീറ്റര്‍ എങ്കിലും അകലം ഉണ്ടായിരിക്കണം.

ഇറച്ചിക്കായി വളര്‍ത്തുന്ന ആടുകളെ എട്ടു മാസത്തിലധികം വളര്‍ത്തരുത്. വളര്‍ച്ചാ നിരക്ക് കുറഞ്ഞു കൊണ്ടേയിരിക്കണം.

ആടിനു ദഹനക്കേടുണ്ടായാല്‍ വെളുത്തുള്ളിയും കുരുമുളകും സമമെടുത്ത് ഉപ്പു ചേര്‍ത്ത് അരച്ചു കൊടുക്കുക ഭേദമാകും.

ഇറച്ചിക്കു വേണ്ടി ആടു വളര്‍ത്തുമ്പോള്‍ അവ സങ്കര ഇനങ്ങളായിരിക്കുവാന്‍ ശ്രദ്ധിക്കുക അവയ്ക്കു വളര്‍ച്ചാ നിരക്കും രോഗ പ്രധിരോധ ശക്തിയും കൂടുതലാണ്.

ആടിന്റെ ചെവി കൂര്‍ത്തു നില്‍ക്കുന്നത് രോഗ ലക്ഷണമാണ്. എഴുന്നു നില്‍ക്കുന്ന രോമങ്ങളും തിളക്കമില്ലാത്ത കണ്ണും തൂങ്ങിയുള്ള നില്പ്പും രോഗ ലക്ഷണങ്ങള്‍ തന്നെ.

കന്നുകാലി വളത്തിലുള്ളതിന്റെ ഇരട്ടി നൈട്രജനും പൊട്ടാഷും ആടിന്റെ വളത്തിലുണ്ട്.

കപ്പയില , റബ്ബറില , പാണ്ടിത്തൊട്ടാവാടിയില ഇവ ആടിനു കൊടുത്തു കൂടാ വിഷ ബാധയുണ്ടാകും.

ആടുകള്‍ക്കുണ്ടാകുന്ന വയറിളക്കത്തിനും വിരശല്യത്തിനും പേരയില നീരും ഉപ്പും ചേര്‍ത്ത് കൊടുത്താല്‍ ശമനം ഉണ്ടാകും.

ആടിനുണ്ടാകുന്ന വയറുകടിക്ക് കൂവളത്തിന്‍ വേര് മുത്തങ്ങാക്കിഴങ്ങ്, ചുക്ക്, ജീരകം ഇവ സമം പൊടിച്ച് പതിനഞ്ചു ഗ്രാം വീതം രണ്ടു നേരം ശര്‍ക്കരയില്‍ പൊതിഞ്ഞു കൊടുക്കുക.

വിരശല്യത്തിനും വിശപ്പില്ലായ്മയ്ക്കും അഷ്ട ചൂര്‍ണ്ണം പതിനഞ്ചു ഗ്രാം വീതം ശര്‍ക്കരയില്‍ കുഴച്ചു കൊടുക്കുക.

വിരശല്യത്തിനും വിശപ്പില്ലായ്മയ്ക്കും അഷ്ടചൂര്‍ണ്ണ പതിനഞ്ചു ഗ്രാം വീതം ശര്‍ക്കരയില്‍ കുഴച്ചു കൊടുക്കുക.

ആടിനു കട്ടു പിടിച്ചാല്‍ ഉടന്‍ കരിക്കിന്‍ വെള്ളം കൊടുക്കുക തുടര്‍ന്ന് ഇരുപത്തിയഞ്ച് മില്ലി വെളീച്ചണ്ണയും കൊടുക്കണം.

ചുമക്ക് ആടലോടകം ഇടിച്ചു പിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടം ചേര്‍ത്ത് കൊടുക്കുക.

വയറിളക്കത്തിനു പേരയിലയും മഞ്ഞളും സമം അരച്ചു കലക്കി കൊടുത്താലും മതിയാകും. കരള്‍ രോഗത്തിനും വിശപ്പില്ലായ്മക്കും ആടിനു കീഴാര്‍നെല്ലി അരച്ചു കൊടുക്കുക.

ദഹനക്കേടിനു ചുക്ക് കറിവേപ്പിലക്കുരുന്ന് ഉണക്ക മഞ്ഞള്‍ കറിയുപ്പ് എന്നിവ സമം പൊടിച്ച് കലര്‍ത്തിയത് ഇരുപത് ഗ്രാം വീതം ഒരു തവണ ശര്‍ക്കരയില്‍ കുഴച്ച് കൊടുക്കുക.

കുടം പുളി, ഉപ്പ്, കുരുമുളക്, വെളുത്തുള്ളി ഇവ സമം എടുത്ത് അരച്ച് ശര്‍ക്കരയുണ്ട പൊടിച്ചതും ചേര്‍ത്ത് കൊടുത്താല്‍ ആടിനുണ്ടാകുന്ന ദഹനക്കേട് മാറും.

ആടിനുണ്ടാകുന്ന ഫംഗസ് ബാധക്ക് വേപ്പണ്ണെയില്‍ ഒരു നുള്ള് തുരിശ് മൂപ്പിച്ച് പുരട്ടുക.

ഏലാദിപ്പൊടി ചെറുനാരങ്ങ നീരിലോ വെളീച്ചണ്ണയിലോ കുഴച്ചു പുരട്ടിയാലും ഫംഗസ് ബാധ മാറും.

ആടിനുണ്ടാകുന്ന പനി ജലദോഷം ഇവയ്ക്കു പരിഹാരമായി യൂക്കാലിറ്റിപ്സ് തൈലമിട്ട വെള്ളത്തില്‍ ആവി പിടിക്കുക.

കുരുമുളകുതിരിയും കുരുമുളകു ശുദ്ധീകരിച്ചതിന്റെ അവശിഷ്ടങ്ങളും ചട്ടിയിലിട്ട് ആടിന്റെ കൂട്ടിനടിയിലോ അകത്തു തന്നെയോ വച്ചു പുകച്ചാല്‍ ജലദോഷം മാറും.

തുളസിയില ഇഞ്ചി ശര്‍ക്കര കുരുമുളക് ചെറുനാരങ്ങാ നീര്‍ എന്നിവ വെള്ളത്തില്‍ സമം ചേര്‍ത്ത് തിളപ്പിച്ച ശേഷം ആറിച്ചു കൊടുക്കുക ഇതു വേണ്ടിവന്നാല്‍ ആവര്‍ത്തിക്കുക ആടിന്റെ ജലദോഷം മാറും.

കുരുമുളക് തിപ്പങ്കറുവാ ചുക്ക് ഇവ സമം പൊടിച്ചു ചേര്‍ത്ത് പതിനഞ്ചു ഗ്രാം വീതം ശര്‍ക്കരയില്‍ കുഴച്ചു കൊടുത്താല്‍ ആടിന്റെ ജലദോഷം മറും.

ആടിന്റെ മുലക്കു നീരുവന്നാല്‍ പെരിങ്ങളത്തിന്റെ കൂമ്പും ജീരകവും ചേര്‍ത്തരച്ച് വെണ്ണ നെയ്യ് ഒഴിച്ച് ചീനച്ചട്ടിയിലിട്ട് മൂപ്പിച്ചു പുരട്ടുക.

അകിടു നീരിനു മുട്ടയുടെ വെള്ളയില്‍ മാക്സല്‍ഫ് ചേര്‍ത്തിളക്കി ലയിപ്പിച്ചു പുരട്ടുക. അല്ലെങ്കില്‍ പുളിയിലയും മഞ്ഞളും സമം അരച്ച് വിനാഗിരിയില്‍ ചേര്‍ത്തു പുരട്ടുകയും ആകാം.

കുരുമുളകും തുളസിയിലയും ചേര്‍ത്തരച്ച് തീറ്റിക്കുന്നതും അകിടു നീരിനു പരിഹാരമാണ്.

ആടിനു അകിടിനു വീക്കം വന്നാല്‍ ഇരട്ടി മധുരവും ചതകുപ്പയും പനിക്കൂരക്കയിലയും തുല്യ അളവിലെടുത്ത് നന്നായി അരച്ച് കുഴമ്പു പരുവത്തിലാക്കി നാലു ദിവസം തുടര്‍ച്ചയായി അകിടില്‍ പുരട്ടുക

ആടിനുണ്ടാകുന്ന ദഹനക്കേടും വയറു കമ്പിക്കലും മാറ്റാന്‍ വെളുത്തുള്ളിയും കുരുമുളകും സമം എടുത്ത് ആവശ്യത്തിനും ഉപ്പും ചേര്‍ത്ത് അരച്ചു കൊടുക്കുക.

ആട്ടിന്‍ പാലില്‍ കൊഴുപ്പുകളുടെ കണികകള്‍ പശുവിന്‍ പാലിനേക്കാള്‍ ചെറുതായതുകൊണ്ട് അത് എളൂപ്പത്തില്‍ ദഹിക്കും. അതിനാല്‍ കുട്ടികള്‍ക്കും വൃദ്ധര്‍ക്കും രോഗികള്‍‍ക്കും ആട്ടിന്‍പാല്‍ ഉത്തമമാണ്.

പ്രസവം കഴിഞ്ഞാലുടനെ തന്നെ ഇളം ചൂടുവെള്ളത്തില്‍ പിണ്ണാക്ക് ചേര്‍ത്തു ആടിനു നല്‍കുക ഇതു മറുപിള്ള വേഗത്തിലും അനായാസമായും പുറത്തു പോകാന്‍ സഹായിക്കും

പെണ്ണാടുകളില്‍ ക്രമമായി മദിയും അണ്ഡ വിസര്‍ജ്ജനവും ഉണ്ടാകണമെങ്കില്‍ മുട്ടനാടില്‍ നിന്നും ഉത്ഭവിക്കുന്ന ഫെമറോണ്‍ ഗന്ധം അനിവാര്യമാണ്. സമീപത്തൊന്നും മുട്ടനാടുകള്‍‍ ഇല്ലെങ്കില്‍ പെണ്ണാടുകളില്‍ മദി കാണാതിരിക്കുകയോ ഉണ്ടാകുന്ന മദിയില്‍ തന്നെ അണ്ഡ വിസര്‍ജ്ജനം നടക്കാതിരിക്കുകയോ ചെയ്യാം.

Generated from archived content: karshika50.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here