കാര്‍ഷിക നാട്ടറിവ് – പലവക 2

 

 

 

 

 

 

തേനീച്ച കുത്തിയാലുടനെ മുറിവില്‍ ഉപ്പു വെള്ളം ധാര കോരുക ആശ്വാസം ലഭിക്കും

ഫല വര്‍ഗ്ഗങ്ങളുടെ വിളവു കൂട്ടാന്‍ സാധാരണ വളങ്ങള്‍ക്കു പുറമെ മത്സ്യാവശിഷടങ്ങളും മത്സ്യം കഴുകിയ വെള്ളവും ചുവട്ടില്‍ നിന്നും ഒന്നരയടി മാറ്റി കുഴി കുത്തി അതൊലൊഴിച്ചു മൂടുക

എറുമ്പ് , മണ്ഡരി, മെഴുകു പുഴു, കടന്നല്‍ ഇവയെല്ലാം തേനീച്ചയുടെ ശത്രുക്കളാണ്

രാമച്ചം നടുന്നത് ഓഗസ്റ്റ് മാസത്തിലാണെങ്കില്‍ വിളവെടുത്ത് വാറ്റുമ്പോള്‍ കൂടുതല്‍ തൈലം കിട്ടും.

ഇഞ്ചിപ്പുല്ലിന്റെ കാര്യത്തില്‍ ചെടിയുടെ മുഴുപ്പ് കൂടുന്തോറും ഇലയില്‍ നിന്നും കിട്ടുന്ന എണ്ണയുടെ അളവ് കുറയും.

പുല്‍ത്തൈലം മൂന്നു വര്‍ഷം കേടു കൂടാതെ സൂക്ഷിക്കാം അപ്രകാരം സൂക്ഷിച്ചു വയ്ക്കുകയാണെങ്കില്‍ കാലം ചെല്ലുന്തോറും തൈലത്തിലെ സിട്രോള്‍ അംശം കൂടിക്കൊണ്ടിരിക്കും

കൈത നട്ടു പിടിപ്പിച്ചാല്‍ മണ്ണൊലിപ്പ് ഫലപ്രദമായി തടയാനാകും.

തേക്കിന്റെ വിത്ത് നല്ലതുപോലെ ഉണക്കിയ ശേഷം ചാക്കില്‍ കെട്ടി ഒരു രാത്രി വെള്ളത്തില്‍ ഇടുക. പകല്‍ സമയം ചാക്ക് വെള്ളത്തില്‍ നിന്നു മാറ്റി തണലില്‍ സൂക്ഷിക്കുക. വീണ്ടും രാത്രി വെള്ളത്തിലിടുക. പിറ്റേ ദിവസം തണലിലും വയ്ക്കുക. തുടര്‍ന്ന് പ്രത്യേകം തയാറാക്കിയ തവാരണകളില്‍ മുളപ്പിക്കാനായി നടുക.

രാസവളപ്രയോഗത്തിനു ശേഷം എല്ലാ സസ്യജാലങ്ങള്‍ക്കും ജലസേചനം നടത്തണം

പുന്നമരം, അത്തി, ഞാവല്‍ എന്നീ മരങ്ങള്‍ വളരുന്നതിനടുത്ത് ധാരാളം വെള്ളമുണ്ടായിരിക്കണം.

കിണര്‍ കുഴിക്കാനുള്ള പറമ്പില്‍ താഴ്ചയുള്ള ഭാഗം കണ്ടെത്തുക. അവിടെ 6 m X 1m X .45m വലിപ്പത്തില്‍ ഒരു കുഴി എടുക്കുക. ശാന്തമായ ഒരു രാത്രിയില്‍ ചെവി മണ്ണോടു ചേര്‍ത്തുവച്ച് ഈ കുഴിയില്‍ കിടക്കുക. ഭൂമിക്കടിയില്‍ വെള്ളം ഉണ്ടെങ്കില്‍ ഒഴുക്കിന്റെ നേരിയ ശബ്ദം കേള്‍ക്കാം. വെള്ളത്തിന്റെ അളവും ഒഴുക്കിന്റെ ദിശയും ശ്രദ്ധിച്ചാല്‍ മനസിലാകും.

മനുഷ്യന്റെ മുടി നല്ല ജൈവവളമാണ്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, അലങ്കാരച്ചെടികള്‍ ഇവയ്ക്ക് മുടി വളരെ നല്ലതാണ്. ചെടിക്കു ചുറ്റും വൃത്താകൃതിയില്‍ തടമെടുത്ത് മുടി അതിലിട്ട് മൂടുക. അലങ്കാര ചെടികള്‍ക്ക് അരക്കിലോ, ഫല വൃക്ഷങ്ങള്‍ക്ക് ഒരു കിലോ എന്നിങ്ങനെയാണ് തോത്. ഫല വൃക്ഷങ്ങള്‍ തൈ നട്ട് ഒരു മാസം കഴിഞ്ഞും കായ്ക്കുന്നതിന് 45 ദിവസം മുന്‍പും ഇതു നല്‍കാം.

ചേന നടുമ്പോള്‍ ചുവടൊന്നിന് 150 ഗ്രാം എല്ലുപൊടി കൂടി ചേര്‍ത്താല്‍ ചേന നന്നായി വേകും.

ചേന, ചേമ്പ് എന്നിവ നടുമ്പോള്‍ അവയ്ക്കു ചുറ്റും വേലിപോലെ മഞ്ഞള്‍ നട്ടാല്‍ എലിയുടെ ഉപദ്രവം കുറയും.

വെറ്റിലക്കൊടിയുടെ ചുവട്ടില്‍ തുളസിയില വളമായി ഇട്ടാല്‍ വെറ്റിലയ്ക്ക് തുളസിയുടെ ഗന്ധം ലഭിക്കും.

തേനിച്ചപ്പെട്ടി വച്ചിരിക്കുന്ന കാലിന്മേല്‍ ഗ്രീസ് പുരട്ടിയാല്‍ ഉറുമ്പിന്റെ ശല്യം ഉണ്ടാകുകയില്ല.

പറമ്പില്‍ മൂന്നാലു മുരിങ്ങ നട്ടുവളര്‍ത്തുക. പാമ്പുശല്യം കുറവായിരിക്കും.

ഉപ്പുമാങ്ങയില്‍ പുഴുക്കള്‍ ഉണ്ടാകാതിരിക്കാന്‍ ഭരണിയില്‍ രണ്ടു കശുവണ്ടിയുടെ തോടുകൂടി ഇടുക.

കായ്ക്കാത്ത വൃക്ഷങ്ങള്‍ കായ്ക്കാന്‍ അവയില്‍ രണ്ടു മൂന്നു ഇരുമ്പാണികള്‍ ആഴത്തില്‍ അടിച്ചുകയറ്റുക..

Generated from archived content: karshika46.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English