പലവക-1

 

 

 

 

പൂവരശിന്റെ തടിയില്‍ ചിതലിന്റെയും മറ്റു കീടങ്ങളുടെയും ഉപദ്രവം ഉണ്ടാകാറില്ല.

ബയോഗ്യാസ് ഉത്പാദനത്തിന് ശേഷം അവശേഷിക്കുന്ന മട്ട് (സ്ലറി) നല്ലൊരു ജൈവവളമാണ്.

വിളക്കെണ്ണയായി ഉപയോഗിക്കാന്‍ പറ്റിയ ഒന്നാണ് ഉണ്ണെണ്ണ

ചെമ്പരത്തിപ്പൂവിന്റെ കറ ഷൂസ് പൊളീഷ് ചെയ്യാനും മുടി കറുപ്പിക്കാനും ഉപയോഗിക്കാം.

തവള ഒരു കര്‍ഷകമിത്രമാണ്. കാരണം തവള പ്രതിദിനം ഏതാണ്ട് അതിന്റെ ശരീര ഭാരത്തിന് തുല്യം തൂക്കം വരുന്ന കീടങ്ങളെ തിന്നൊടുക്കുന്നു.

തുരിശുലായിനി ഉപയോഗിച്ച് രാസ പരിരക്ഷണം നടത്തിയാല്‍ മുളയുടെ ആയുസ് കൂട്ടാം.

കാപ്പിത്തോട്ടങ്ങളിലെ തണ്ടു തുരപ്പന്റെ ഉപദ്രവം ഒഴിവാക്കാന്‍ തായ്ത്തടിയും വണ്ണം കൂടിയ കൊമ്പുകളും ഉരച്ചു മിനുസപ്പെട്ടുത്തുന്നത് നല്ലതാണ്. തന്മൂലം വണ്ടുകള്‍ക്ക് മുട്ടയിടാനുള്ള വിള്ളലുകള്‍ ഒഴിവാക്കാം.

കുളവാഴ വളമായും കന്നുകാലിത്തീറ്റയായും വാതക ഇന്ധനം ഉത്പാദിപ്പിക്കുന്നതിനും ഉപയോഗിക്കാം.

ജീവാണു വളം ചൂടുകുറഞ്ഞയിടങ്ങളില്‍ സൂക്ഷിക്കുക. അല്ലെങ്കില്‍ ജീവാണുക്കള്‍ ചത്തുപോകാനിടയുണ്ട്.

കൊക്കോക്കുരു ഫെര്‍മെന്റ് ചെയ്യുമ്പോള്‍ കിട്ടുന്ന ലായിനി റബ്ബര്‍ ഉറയൊഴിക്കാന്‍ ഉപയോഗിക്കാം.

ബയോഗ്യാസ് പ്ലാന്റില്‍ ചാണകത്തോടൊപ്പം ആവശ്യത്തിന് അഫ്രിക്കന്‍ പായല്‍ കൂടി ചേര്‍ത്താല്‍ പാചക വാതക ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാം.

ഇടത്തരം കട്ടിയുള്ളതും നല്ല കട്ടിയുള്ളതുമായ കമ്പുകള്‍ കായിക പ്രവര്‍ധന സമ്പ്രദായത്തിലൂടെ കിളിര്‍പ്പിക്കുമ്പോള്‍ ഹ്യൂമിഡിറ്റി ചേമ്പറുകള്‍ ഉപയോഗിക്കുന്ന പക്ഷം മെച്ചപ്പെട്ട ഫലം ലഭിക്കുന്നതാണ്.

ഒട്ടുതൈ നട്ടശേഷം പുതിയ ശാഖകള്‍ ഉണ്ടാകാത്ത പക്ഷം തൈയുടെ തലഭാഗം ലേശം മുറിച്ചു കളയുക. പുതിയ ശാഖകള്‍ ഉണ്ടായിക്കൊള്ളും.

വിത്ത് അടയ്ക്ക ശേഖരിച്ച ശേഷം ഉടന്‍ തന്നെ പാകുക. താമസിക്കും തോറും മുളയ്ക്കാനുള്ള സാധ്യത കുറയുന്നതാണ്.

പരീക്ഷണ ശാലകളില്‍ സൂഷ്മാണു ജീവികളെ വളര്‍ത്തുന്നതിനുള്ള ഒരു മാധ്യമം കൂടിയായി ഇളനീര്‍ ഉപയോഗിച്ചു പോരുന്നു.

മുരിക്കിന്റെ വേരിലെ നിമാവിരകള്‍ മുരിക്കില്‍ പടര്‍ത്തുന്ന കുരുമുളകിന്റെ വാട്ട രോഗത്തിന് കാരണമാകുന്നു.

ഒരു തേനീച്ചയ്ക്ക് ഒരു വട്ടം മാത്രമേ കുത്താന്‍ കഴിയൂ.

ചെടികളില്‍ തളിര്‍പ്പ് ഇല്ലാത്ത കാലത്താണ് ലെയറിങ് നടത്തേണ്ടത്.

മുട്ടയിടുന്ന കാടകളുടെ തൂവല്‍ കൂടുതലായി പൊഴിയാറുണ്ട്. അത് ഒഴിവാക്കാന്‍ ഓസ്‌റ്റോ കാല്‍സ്യം സിറപ്പ് പതിവായി കൊടുത്താല്‍ മതിയാകും.

പത്ര പോഷണം വഴി മണിക്കൂറുകള്‍ക്കുള്ളില്‍ ചെടികള്‍ക്ക് പോഷണം മുഴുവന്‍ കിട്ടുന്നു.

എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ റീലിങ് നടത്തിയില്ലെങ്കില്‍ കൊക്കൂണ്‍ പൊളിച്ച് പട്ടുനൂല്‍ ശലഭം പുറത്തുവരും.

കവുങ്ങ് നനച്ച് കൃഷി ചെയ്യുന്ന പക്ഷം ഒരു കാരണവശാലും നന നിര്‍ത്തരുത്. അത് മരത്തിന് ക്ഷീണമാണ്.

വേനല്‍ക്കാലത്ത് കവുങ്ങിന്റെ തടി തെങ്ങോല കൊണ്ടോ കമുങ്ങിന്‍ പട്ട കൊണ്ടോ പൊതിഞ്ഞു കെട്ടുക. വെയിലടിയേറ്റുള്ള ക്ഷീണം ഉണ്ടാകുകയില്ല.

തോട്ടത്തില്‍ പടറ്റി വാഴക്കൃഷി ചെയ്യുകയും കമുങ്ങില്‍ കുരുമുളകു കൊടിയോ വെറ്റില കൊടിയോ പടര്‍ത്തുകയും ചെയ്താല്‍ വെയിലിന്റെ ഉപദ്രവം ഉണ്ടാകുകയില്ല.

വിത്തടയ്ക്കക്ക് തൊപ്പി കൊഴിയാത്ത അടയ്ക്ക മാത്രം എടുക്കുക.

കരിയില, ഉണങ്ങിയ പുല്ല്, ചപ്പുചവറുകള്‍, കടലാസു കഷണങ്ങള്‍, തുണി കഷണങ്ങള്‍, തടി കഷണങ്ങള്‍, ചാക്കു കഷണങ്ങള്‍, ഉമി, തവിട്, പതിര്, വൈക്കോല്‍, കുളത്തിലെ പായല്‍, ജല സസ്യങ്ങള്‍, പച്ചിലകള്‍, തീപ്പട്ടിക്കമ്പനിയിലെ അവശിഷ്ടങ്ങള്‍, ചകിരിച്ചോറ്, തൊണ്ട്, ഓലമടല്‍, പച്ചക്കറി മാര്‍ക്കറ്റിലെ അവശിഷ്ടങ്ങള്‍ തുടങ്ങി മണ്ണില്‍ ദ്രവിച്ചു ചേരുന്നതെന്തും പുതയിടാനുപയോഗിക്കാം..

Generated from archived content: karshika45.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here