തെങ്ങിന്റെ, വളം വലിച്ചെടുക്കുന്ന പൊറ്റ വേര് ഓരോ വർഷവും ചെത്തിക്കളയണം, കാരണം അവയ്‌ക്ക് ഒരു വർഷത്തേ ആയുസ്സേയുള്ളൂ. ആരോഗ്യം കുറഞ്ഞ പഴയ വേരുകൾ ചെത്തിക്കളഞ്ഞാൽ നല്ല ആരോഗ്യമുള്ള പുതിയവ വളർന്നു വന്നുകൊള്ളും.
തെങ്ങിൽ നിന്നും കള്ളു ചെത്തിയാൽ തുടർന്നുള്ള കാലങ്ങളിൽ തേങ്ങാ ഉല്‌പാദനം വർധിക്കും.
കേരളത്തിലെ തേങ്ങായിൽ നിന്നുമുള്ള ചിരട്ടകൾക്ക് കരിമൂല്യം വളരെ കൂടുതലാണ്.
ഒരു വർഷം മൂപ്പെത്തിയ തേങ്ങായിൽ നിന്നാണ് കൂടുതൽ എണ്ണയും കൊപ്രായും ലഭിക്കുന്നത്.
മൂന്നുകിലോ ചുവന്നുള്ളി ചതച്ച് എട്ടുകിലോ ഉപ്പും ചേർത്ത് മഞ്ഞളിപ്പു രോഗുമള്ള തെങ്ങിന്റെ തടത്തിലിട്ടു കൊടുക്കുക. മൂന്നാം ദിവസം തടം പകുതി മണ്ണിട്ടു മൂടിയ ശേഷം കുറച്ചു ദിവസം തുടർച്ചയായി ജലസേചനം തടത്തുക. മഞ്ഞളിപ്പ് മാറും.
കൂവ, കാഞ്ഞിരം ഇവയിലൊന്നിന്റെ ഇല, ഓല മഞ്ഞളിപ്പുള്ള ഏതെങ്കിലും മഞ്ഞളിപ്പ് മാറും.
ചാണകക്കുഴിയിൽ പെരുമരത്തിന്റെ ഇല വെട്ടിയിട്ടാൽ ചെല്ലിയുടെ പുഴു വളരുന്നത് തടയാം.
തെങ്ങിൻ തോട്ടത്തിൽ മരുതു നടുക. ധാരാളം പച്ചില വളം കിട്ടുന്ന്ള്ളതു കൂടാതെ മരത്തിന്റെ വേരിലെ കറ തെങ്ങിന്റെ വേരു തിന്നുന്ന പുഴുക്കളെ നശിപ്പിക്കുകയും ചെയ്യും.
തെങ്ങൊന്നിന് അരക്കിലോ മാഗ്‌നീഷ്യം സൾഫേറ്റ് ചേർക്കുക. ഓലയുടെ മഞ്ഞളിപ്പ് മാറുന്നതോടൊപ്പം വിളവും കൂടും.
മരച്ചീനിയുടെ ഇലയും തൊലിയും തെങ്ങിന് വളമായി നൽകുക. കാറ്റു വീഴ്‌ചക്കെതിരേ തെങ്ങ് പ്രതിരോധ ശക്തി നേടിക്കൊള്ളും.
തെങ്ങുകൾക്കിടയിൽ നെടുകെയും കുറുകെയും ചാലു കീറി അതിൽ നിറച്ച് ചകിരി ഇട്ട് മണ്ണിട്ടു മൂടുക. വേനലിൽ തെങ്ങോല കൂട്ടമായി ഒടിഞ്ഞു തൂങ്ങുന്നത് തടയാം.
ഒരു പിടി നീറ്റുകക്കാ അടുപ്പിലിട്ട് ഒരു ദിവസത്തെ പാചകത്തിനുള്ള തീ മുഴുവൻ അടുപ്പിൽ തന്നെ കത്തിക്കുക. പിറ്റേദിവസം കക്കാ ഉൾപെടെ ആ ചാരം വാരി തെങ്ങിന്റെ തടത്തിലിടുക. മണ്ട ചീയലിനും കൂമ്പു കരിയലിനും കുറവുണ്ടാകും.
കപ്പ തിളപ്പിച്ച് ഊറ്റിയ വെള്ളം ഇടയ്‌ക്കിടയ്‌ക്ക് കാറ്റുവീഴ്‌ച ബാധിച്ച തെങ്ങിന്റെ ചുവട്ടിൽ ഒഴിക്കുക. തന്മൂലം തെങ്ങിന് കാറ്റു വീഴ്‌ചക്കെതിരായ പ്രതിരോധ ശക്തി ഉണ്ടാകുന്നു.
മണലും ബി.എച്ച്.സി.യും ചേർന്ന മിശ്രിതമോ, മണൽ മാത്രമോ തെങ്ങോലക്കവിളിൽ ഇട്ടുകൊടുത്താൽ കൊമ്പൻ ചെല്ലിയെ നിയന്ത്രിക്കാം.
ചാരവും ഉപ്പും തെങ്ങിന്റെ മണ്ടയിലിടുക. വെള്ളയ്‌ക്കാ പൊഴിച്ചിൽ കുറയുന്നതാണ്.
വേപ്പെണ്ണ മണ്ണെണ്ണയും സമം കലർത്തിത്തളിച്ചാൽ തെങ്ങിലെ ചൊല്ലി, ഓലപ്പുഴു തുടങ്ങിയ കീടങ്ങളെ ഒതുക്കാം.
തെങ്ങിന് വാവലിന്റെ ശല്യം ഉണ്ടെങ്കിൽ പറമുള്ള് തെങ്ങിൻ തടിയിൽ ഒരാൾ പൊക്കത്തിൽ കെട്ടി ഉറപ്പിക്കുക. ചുവട്ടിൽ നിന്നും കയറി മുകളിലെത്തിയാണ് വാവൽ നാശം ചെയ്യുന്നത്. അതിനാൽ പറമുള്ളിൽ ചിറകുകുടുങ്ങി വാവൽ താഴെ വീണുകൊള്ളും.
കൊമ്പൻ ചെല്ലിയെ തുരത്തുന്നതിന് തെങ്ങിന്റെ കുമ്പോലയോടു ചേർന്ന്, മടലുകൾക്കിടയിൽ മണൽ നിറയ്‌ക്കുക. ചെന്നിനായകം ചാലിച്ച വെള്ളമോ, കാഞ്ഞിരവേരും കാഞ്ഞിരക്കുരുവും ഇട്ടുതിളപ്പിച്ച വെള്ളമോ വേപ്പിൻ പിണ്ണാക്ക് നന്നായി പൊടിച്ചതോ മണലിൽ ചേർത്തിരിക്കണം.
തെങ്ങിൻ തോപ്പിൽ തകര വളർത്തിയാൽ ഇടവിളകളെ നിമാവിരയിൽ നിന്നും രക്ഷിക്കാം.
കഴുത്തു നീളമുള്ള ഒരു കുപ്പിയിൽ ഒരു ലിറ്റർ വെള്ളത്തിന് പത്തു മില്ലി ലിറ്റർ തോതിൽ അവാൻ ലായനി നിറയ്‌ക്കുക. തലപ്പിൽ ചൊല്ലി തുരന്ന ദ്വാരത്തിനോട് ചേർത്ത് ലായനി സാവകാശം വീഴത്തക്കവണ്ണം കുപ്പി തിരുകി വയ്‌ക്കുക. കുപ്പിയിൽ നിന്ന് അല്‌പാല്‌പമായി മാത്രം മരുന്ന് വീഴത്തക്ക രീതിയിൽ ക്രമപ്പെടുത്തുക. സാവകാശം മരുന്ന് വീണ് അതിനുള്ളിലുള്ള ചെല്ലികൾ ചത്തൊടുങ്ങും.
തെങ്ങിന് രാസവളം ഇടുന്നതിന് പതിനഞ്ചു ദിവസം മുമ്പോ പിമ്പോ മാത്രം കുമ്മായം ചേർക്കുക. അല്ലാത്ത പക്ഷം രാസവളത്തിന്റെ പൂർണ്ണപ്രയോജനം കിട്ടുകയില്ല.
ജൈവവളം പ്രത്യേകിച്ച് കോഴി വളം തെങ്ങിന് ധാരാളമായി ഉപയോഗിക്കുക. അത് കാറ്റു വീഴ്‌ചയെ നല്ലൊരു പരിധി വരെ പ്രതിരോധിക്കുന്നു.
തെങ്ങിന്റെ ഓലയും മടലും തടമെടുക്കുമ്പോൾ മണ്ണിലിട്ടു മൂടുന്നത് നല്ലതാണ്. തെങ്ങിന്റെ അവശിഷ്‌ടങ്ങൾ തെങ്ങിന് നല്ല വളമാണ്.
ചാണകം കുഴികളിൽ ശേഖരിക്കുന്നതിനു പകരം തെങ്ങിന്റെ ചുവട്ടിൽ നിന്നും അകറ്റി തടങ്ങളിൽത്തന്നെ ശേഖരിക്കുക. മറ്റു വിളകൾക്കിടാൻ പിന്നീട് ഇവിടെ നിന്നു തന്നെ ചാണകമെടുക്കാം. അതോടൊപ്പം തെങ്ങിന് വേണ്ട വളം ലഭിക്കുകയും ചെയ്യും.
ഒരു ടൺ ചകിരിച്ചോറു വിതറി ഉഴുതു ചേർക്കുക. ജലസംഭരണ ശേഷി ഗണ്യമായി വർദ്ധിക്കുന്നു.
ഹെക്‌ടറിന് പത്തു ടൺ ചകിരിച്ചോറു വിതറി ഉഴുതു ചേർക്കുക. ജലസംഭരണ ശേഷി ഗണ്യമായി വർദ്ധിക്കുന്നു.
വേനൽ കഴിയുമ്പോഴേക്കും തെങ്ങിന് ചുറ്റും രണ്ടു മീറ്റർ ചുറ്റളവിൽ തടം എടുത്തിടുക. വെള്ളം കെട്ടി നിന്ന് കിട്ടുന്ന ഈർപ്പം തെങ്ങിന് നല്ലതാണ്.
തെങ്ങിൻ തോപ്പിൽ വെറ്റിലക്കൊടി കൃഷി ചെയ്‌താൽ തെങ്ങിന്റെ ഉല്‌പാദന ക്ഷമത വർദ്ധിക്കും.
കായിച്ചു തുടങ്ങിയ നാടൻ തെങ്ങുകൾക്കിടയിൽ ചെന്തെങ്ങു നടുക. മൂന്നാം വർഷം ചെന്തെങ്ങു കായ്‌ക്കും. അടുത്തവർഷം ചെന്തെങ്ങിന്റെ തേങ്ങാ പാകുക. അതിൽ മുപ്പതു ശതമാനം ടി * ഡി ആയിരിക്കും.
Generated from archived content: karshika4.html Author: chandi_abraham