പച്ചക്കറികള്‍(തുടര്‍ച്ച)

 

low-carb-vegetable-recipes

വെള്ളരി വര്‍ഗവിളകള്‍ക്ക് നന്നായി ജൈവവളം ചേര്‍ത്ത് കൊടുക്കുക.

കുമ്പളം പടരുന്നതിന് ഇലകളും മരചില്ലകളും അടിയില്‍ വിരിച്ചിടണം. തന്മൂലം നിലത്തെ ചൂട് കൊണ്ട് കായ്കള്‍ക്ക് കേടുവരാനുള്ള സാധ്യത ഒഴിവാകും.

ചുരയ്ക്ക പച്ചക്കറിയായി ഉപയോഗിക്കുന്നതിന് പകുതി മൂപ്പു മതി.

പടവലത്തിന്റെ പകുതി മൂപ്പെത്തിയ കായ്കള്‍ കറിവയ്ക്കുന്നതാണ് ഉത്തമം.

പച്ചക്കറികളില്‍ മൊസൈക്ക് രോഗം ഉണ്ടായാല്‍ അവയെ രക്ഷപ്പെടുത്തുക അസാധ്യമാണ്.

മുരിങ്ങക്കായേക്കാള്‍ വലരെയധികം പോഷകഗുണങ്ങള്‍ മുരിങ്ങയിലയിലുണ്ട്.

ചീരച്ചെടി പൂത്തു പാകമാകുമ്പോള്‍ ചുവടെവെട്ടി വെയിലത്തുണക്കി വിത്തെടുക്കാം.

കൂണിന്റെ വിളവ് വര്‍ദ്ധിപ്പിക്കുന്നതിന് ബഡ്ഡില്‍ അല്പം വേപ്പിന്‍ പിണ്ണാക്ക് പൊടി വിതറുക.

പത്ത് ശതമാനം വീര്യമുള്ള വെളുത്തുള്ളിനീര്‍ തളിച്ചാല്‍ വെണ്ടയിലെ മൊസൈക്ക് രോഗം നിയന്ത്രിക്കാം.

പടര്‍ന്ന് കയറുന്ന പയറിനു വേണ്ടി ഞെടി കുത്താന്‍ ഏറ്റവും പറ്റിയത് ചെടിപ്പു ചെടിയുടെ കമ്പാണ്. കാരണം അവ ബലവത്താണ്.കൂടാതെ അതിലെ രോമങ്ങളുടെ സാന്നിദ്ധ്യം പയറിന് പറ്റിപ്പിടിച്ച് പടരാന്‍ സഹായകവുമാണ്.

തെങ്ങിന്റേത് ഒഴികെ മറ്റ് വിറകുകളുടെ ചാരം ചെടികളില്‍ ഇടയ്ക്കിടെ വിതറുക. കൃമികീട ശല്യം കാര്യമായി കുറയും.

പച്ചക്കറിത്തോട്ടത്തില്‍ ബന്ദിച്ചെടി നട്ടുവളര്‍ത്തിയാല്‍ കീടങ്ങള്‍ താനേ അകന്നു പോകും.

കാരറ്റ് വെള്ളത്തിലിട്ടു സൂക്ഷിച്ചാല്‍ കൂടുതല്‍ ദിവസം ഫ്രഷായിട്ടിരിക്കും.

പപ്പായ പോലുള്ള ഫലവര്‍ഗ്ഗങ്ങള്‍ ശരീരത്തിലെ പല മാലിന്യങ്ങളെയും പുറന്തള്ളാന്‍ സഹായിക്കുന്നു. ഒരു സമ്പൂര്‍ണ്ണാഹാരമായ പാലിനു തുല്യം നില്‍ക്കുന്നതാണ് ഇലക്കറികള്‍.

നേര്‍പ്പിച്ച ഗോമൂത്രം ഇടയ്ക്കിടയ്ക്ക് ഒഴിച്ചുകൊണ്ടിരുന്നാല്‍ ചീര കൂടുതല്‍ കാലം വിളവെടുക്കാം.

പച്ചക്കറി നടുന്നതിന്‍ മുമ്പ് ഓരോ കുഴിയിലും ചപ്പുചവറുകളിട്ട് കത്തിക്കുക. ഉപദ്രവകാരികളായ ഒട്ടേറെ കൃമികീടങ്ങള്‍ നശിച്ചുകൊള്ളും.

കൂണ്‍ വളര്‍ത്തുന്നതിന് അറക്കപ്പൊടി ഉപയോഗിക്കുന്ന പക്ഷം പത്തു പന്ത്രണ്ടു പ്രാവശ്യം ഒരേ പൊടി തന്നെ ആവര്‍ത്തിച്ചുപയോഗിക്കാവുന്നതാണ്.

പയറുവര്‍ഗ്ഗത്തില്‍പ്പെട്ട വിളവുകള്‍ സൂക്ഷിക്കുന്ന പാത്രത്തില്‍ ഉണങ്ങിയ കറിവേപ്പില ഇടുക. പുഴു കുത്തുന്നത് തടയാം.

Generated from archived content: karshika38.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English