പച്ചക്കറിക്കൃഷിക്ക് പൊട്ടാഷ് വളം വളരെ പരിമിതമായി മാത്രം ഉപയോഗിക്കുക.
കൂണ്‍ ഉല്‍പ്പാദനത്തിന് മാധ്യമം ആയി ചെല്ലിയും, തെങ്ങോലയും, വാഴയിലയും, കരിമ്പിന്‍ ചണ്ടിയും, അറക്കപ്പൊടിയും ഉപയോഗിക്കാവുന്നതാണ്.
കൂണ്‍ വളരുന്ന മാദ്ധ്യമം അനുസരിച്ച് അതിന്റെ രുചിയിലും ഗുണങ്ങളിലും മാറ്റം ഉണ്ടാകാനിടയുണ്ട്.
പയറിന് മുഞ്ഞ ബാധിച്ചാല്‍ വിഷം തളിക്കരുത്. നീറുള്ള നീറിന്‍ കൂട് പയറില്‍ ഇടുക. മുഞ്ഞയെ നീറ് തിന്നുകൊള്ളും.
പച്ചക്കറി സസ്യങ്ങള്‍ വളരാതെ മുരടിച്ചു നില്‍ക്കുന്ന പക്ഷം പഴങ്കഞ്ഞി വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക.
ചീര നടുമ്പോള്‍ മണ്ണില്‍ അല്‍പ്പം ചൂടു ചാരം വിതറിയ ശേഷം നടുക.
ഒരു ടീസ്പൂണ്‍ കായം പൊടിച്ച് വച്ചുകൊട്ടിയാല്‍ ചുരയ്ക്കായുടെ തണ്ടു ചീയല്‍ തടയാം. പന്തലിട്ട് പാവലും പയറും കൃഷി ചെയ്യുമ്പോള്‍ കീടങ്ങളെ നശിപ്പിക്കാന്‍ കയറുകൊണ്ട് ഉറി പോലെ ഉണ്ടാക്കി ഒരു ചിരട്ട വച്ച് അതില്‍ കീടനാശിനി കലര്‍ത്തിയ കള്ള് ഒഴിക്കുക. ഇത് പന്തലില്‍ അവിടവിടെയായി തൂക്കിയിടണം. കള്ളിന്റെ ഗന്ധത്താല്‍ ആകര്‍ഷിക്കപ്പെട്ട് വരുന്ന കീടങ്ങള്‍ ചിരട്ടയില്‍ പറ്റിയിരുന്ന് , വിഷദ്രാവകം വലിച്ച് കുടിച്ച് ചാകും. കായ്ഫലങ്ങളില്‍ അവ തൊടുകപോലുമില്ല.
പാവല്‍ പയര്‍ വെണ്ട മത്തന്‍ വഴുതന എന്നിവയെ ബാധിക്കുന്ന ഇല മുരടിപ്പ് തടയാന്‍ പഴങ്കഞ്ഞിവെള്ളം തളിക്കുക.
പയറിനും മുളകിനും കഞ്ഞിവെള്ളത്തില്‍ ചാരം കലര്‍ത്തി തളിച്ചാല്‍ കുമിള്‍ രോഗങ്ങളും പുഴു ശല്യവും കുറയും.
പുതുമ നശിക്കാത്ത ചാരം ചെറിയ തോതില്‍ വിതറി കൊടുത്താല്‍ പയറിലെ മുഞ്ഞയെ നശിപ്പിക്കാം.
പച്ചക്കറികള്‍ വേവിച്ച വെള്ളം കളയാതെ വച്ചിട്ട് തണുത്ത ശേഷം അത് പച്ചക്കറികള്‍ക്ക് തന്നെ ഒഴിച്ചു കൊടുക്കുക. ചെടികള്‍ തഴച്ച് വളരും. കായ് ഫലം കൂടും.
കറിവേപ്പിന് തണുത്ത വെള്ളം തുടര്‍ച്ചയായി ഒഴിക്കുന്നതായാല്‍ അത് പുഷ്ടിയായി വളരും. നല്ല വിളവും കിട്ടും.
പച്ചക്കറിച്ചെടികളുടെ വാട്ടരോഗം തടയുന്നതിന് തലേ ദിവസത്തെ കഞ്ഞിവെള്ളം സൂക്ഷിച്ചു വച്ചിട്ട് ഒഴിച്ചു കൊടുക്കുന്നത് പ്രയോജനപ്രദമാണ്.
കറിവേപ്പിന്‍ തടത്തില്‍ ആനപ്പിണ്ടം ഇട്ടുകൊടുക്കുക. കറിവേപ്പ് നന്നായി വളരും. ഇലകള്‍ക്ക് നല്ല മണം വും ഉണ്ടാകും.
മുളകു ചെടിക്ക് ചാരവും കാലിവളവും ചേര്‍ക്കുന്നതോടൊപ്പം അല്‍പ്പം കോഴിവളവും ചേര്‍ക്കുക. നന്നായി തഴച്ചു വളരും കായ്പിടുത്തവും കൂടും.
മുളകു ചെടിക്ക് പാണല്‍ പച്ചിലവളമായി ചേര്‍ത്തു കൊടുക്കുക. മുളകിന് നല്ല എരിവും വീര്യവും ഉണ്ടായിരിക്കും.
മത്തനിലും വെള്ളരിയിലും എത്രല്‍ ഹോര്‍മോണ്‍ തളിച്ചാല്‍ വിളവ് ഗണ്യമായി വര്‍ദ്ധിക്കും.
കോളിഫ്ലവറിനു വളരാന്‍ സെലേനിയം എന്ന സൂക്ഷ്മ മൂലകം ധാരാളമായി മണ്ണില്‍ ഉണ്ടാകണം.
ചീരയുടെ കുമിള്‍ രോഗം തടയുന്നതിനു പച്ചച്ചീരയും ചുവപ്പു ചീരയും ഇടകലര്‍ത്തി നട്ടാല്‍ മതിയാകും.
ചാണകത്തെളി തളിച്ചാല്‍ പടവലത്തിനുള്ള പ്രാണി ശല്യം കാര്യമായി കുറയും.
തക്കാളിച്ചെടി വളര്‍ന്ന് വല്ലാതെ കാടുപിടിച്ചാല്‍ അതില്‍ കായ് പിടുത്തം കുറവായിരിക്കും.
Generated from archived content: karshika37.html Author: chandi_abraham
Click this button or press Ctrl+G to toggle between Malayalam and English