ഓര്‍ക്കിഡിന് രാസവളം രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലും ഗോമൂത്രം പത്തിരട്ടി വെള്ളം കലര്‍ത്തിയും 100 ഗ്രാം കടലപ്പിണ്ണാക്ക് 5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചുകൊണ്ടാണ് സ്പ്രേ ചെയ്യുന്നത്.
സൂര്യ പ്രകാശം അരിച്ചു വീഴുന്ന തെങ്ങിന്‍ തോപ്പുകളില്‍ ഷെയ്ഡ് നെറ്റ് കൂടാതെ തന്നെ ഓര്‍ക്കിഡ് വളര്‍ത്താം.
പൂക്കള്‍ സൂക്ഷിക്കുന്ന വെള്ളത്തില്‍ ആസ്പിരിന്‍ ഗുളികകളിട്ടാല്‍ തണ്ടു ചീയല്‍ തടയാം.
പൂപ്പാത്രത്തിലെ വെള്ളത്തില്‍ ലേശം പഞ്ചസാര ചേര്‍ക്കുക. പൂക്കള്‍ നവജീവന്‍ പ്രാപിക്കും.
ഏതാനും തുള്ളി പാലോ, വിനാഗിരിയോ ഇളം ചൂടുള്ള വെള്ളത്തില്‍ നന്നായി കലക്കി സ്പോഞ്ചുകൊണ്ട് മുക്കി ഇലച്ചെടികളുറ്റെ ഇലകള്‍ തുടച്ചാല്‍ അവയുടെ ഭംഗിയും കാന്തിയും തിളക്കവും വര്‍ദ്ധിക്കുന്നു.
പൂക്കള്‍ സൂര്യരശ്മി തട്ടാതെ തണലത്ത് ഉണക്കി വച്ചാല്‍ കട്ഫ്ലവര്‍ ആയി ഉപയോഗിക്കാവുന്നതാണ്.
കാത്സ്യത്തിന്റെ കുറവ് കൊണ്ട് ആന്തൂറിയം പൂവുകള്‍ക്ക് നിറഭേദം ഉണ്ടാകാറുണ്ട്.
വീട്ടുമുറ്റത്ത് വളര്‍ത്തുന്ന കണിക്കൊന്ന , അശോകം , തുജ എന്നിവയ്ടെ വളര്‍ച്ച നിയന്ത്രിക്കാന്‍ വര്‍ഷക്കാലത്തിനു മുമ്പ് ശിഖരങ്ങള്‍ കോതണം.
ചെറു പ്രാണികളുടെ ഉപദ്രവത്താല്‍ ഗ്ലാഡിയോലസ് പൂക്കള്‍ നശിക്കാറുണ്ട്. പൂവ് വളരെ മൃദുവായതിനാല്‍ കീടനശിനി പ്രയോഗം അത്ര നല്ലതല്ല. ഇതിന്‍ പരിഹാരമായി ‘ പെരുവലം’ എന്ന ചെടിയുടെ മൂന്ന് കിലോ ഇല ചതച്ച് പത്തു ലിറ്റര്‍ ഗോമൂത്രത്തില്‍ കലര്‍ത്തി ഒരു രാത്രി മുഴുവന്‍ വെയ്ക്കുക. പിറ്റേന്ന് രാവിലെ ഇത് അരച്ച് വെള്ളവും ചേര്‍ത്ത് 200 ലിറ്ററാക്കുക. ഒരേക്കറിലെ ഗ്ലാഡിയോലസ് ചെടികള്‍ക്ക് ഇത്രയും ലായനി മതി. വൈകുന്നേരം മാത്രം ഈ മിശ്രിതം ചെടികളില്‍ തളിക്കുക. പൂക്കളിലും വീഴാന്‍ ശ്രദ്ധിക്കണം . പിന്നീട് പ്രാണിയോ, പുഴുവോ പൂക്കളെ ആക്രമിക്കുകയില്ല.
ശാഖകളില്ലാതെ നേരേ മുകളിലോട്ടു പോകുന്ന ഓര്‍ക്കിഡുകള്‍ ചട്ടിയുടെ മദ്ധ്യഭാഗത്ത് നടണം. അല്ലാതുള്ളവ ചട്ടിയുടെ അരിക് ഭാഗത്ത് നടുക
ഓര്‍ക്കിഡുകള്‍ക്ക് ഉച്ച്ക്ക് ഒരു മണിമുതല്‍ മൂന്നു മണിവരെയുള്ള സൂര്യപ്രകാശം നേരെ കിട്ടുന്നത് നല്ലതല്ല
ഓര്‍ക്കിഡ് ചെടികള്‍ക്ക് നന അധികമാകരുത്. പകല്‍ സമയത്ത് പത്തിനും മൂന്നിനും ഇടക്ക് വെള്ളം ഒഴിക്കുക.
ഓര്‍ക്കിഡ് പൂങ്കുലയിലെ ആദ്യത്തെ നാലഞ്ച് പൂങ്കുലകള്‍ വിരിഞ്ഞാലുടനെ കുല മുറിച്ചെടുക്കാം
ഏതു വാസനാദ്രവ്യം ഉണ്ടാക്കുന്നതിനും അടിസ്ഥാന ഘടകം പനിനീര്‍ തൈലമാണ്.
പൂമൊട്ട് കഷ്ടിച്ച് ഇതളുകള്‍ വിടര്‍ത്താന്‍ തുടങ്ങുമ്പോള്‍ പനിനീര്‍ പൂവ് നുള്ളണം.
ആന്തൂറിയം കൂടുതല്‍ പൂവ് തരുന്നത് ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ്.
കേരളത്തിലെ കാലാവസ്ഥയില്‍ പുല്‍ത്തകിടിക്ക് ഏറ്റവും അനുയോജ്യം കറുകപ്പുല്ലാണ്.
ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും കൂടുതല്‍ ചെടികള്‍ നടുന്നതിനുള്ള മാര്‍ഗ്ഗമാണ് ചട്ടിയില്‍ നടുക എന്നത്.
‘ട്രോപ്പിക്കല്‍ എക്സോട്ടിക്സ് ‘ എന്നറിയപ്പെടുന്ന ഇലച്ചെടികള്‍ക്ക് വിദേശത്ത് നല്ല കമ്പോളമാണ്.
ആല്‍ വര്‍ഗ്ഗത്തില്‍ പെട്ട അരയാല്‍, പേരാല്‍, ബഞ്ചമിന , പൈന്‍ ഇവ ബോണ്‍സായ് ആക്കാന്‍ ഉത്തം വൃക്ഷങ്ങളാണ്.
മുല്ല, കാട്ടുചെടി പോളെ ബളരാന്‍ അനുവദിച്ചാല്‍, അതില്‍ അധികം പൂക്കള്‍ ഉണ്ടാവുകയില്ല
രാവിലേയും വൈകുന്നേരവും ഇളവെയില്‍ ഏറ്റുവ:ളരുന്ന ചെടികളില്‍ നിന്നാണ് കൂടുതല്‍ പൂക്കള്‍ കിട്ടുന്നത്.
ആന്തൂറിയത്തിലെ ഒരില വിരിഞ്ഞാല്‍ അതോടൊപ്പം ഒരു പൂവും വിരിയും.
റോസാചെടിക്ക് ദിവസേന എട്ട് മണിക്കൂര്‍ സൂര്യപ്രകാശം ആവശ്യമുണ്ട്.
തറയില്‍ വളര്‍ത്തുന്ന റോസിനു ചുറ്റും ഉമി ചേര്‍ത്ത ചാണകക്കട്ട അടുക്കുക. അത് മണ്ണീലെ ഈര്‍പ്പം നിലനിര്‍ത്തുന്നു. കൂടാതെ നന്യ്ക്കുമ്പോള്‍ കുറേശെയായി വളാംശവും ചെടിക്ക് ലഭിക്കുന്നു.
ക്രോട്ടണ്‍ ചെടികളില്‍ ധികം വെയില്‍ തട്ടരുത് അങ്ങനെ വനാല്‍ ഇലകളുറ്റെ നിറം മങ്ങും. ചിലപ്പോള്‍ ഇല കരിഞ്ഞു പോയെന്നും വരും.
മുസാന്‍ഡാ തണലുള്ള ഇടങ്ങളില്‍ പോളും നന്നായി വളരുന്നതാണ്.
ഹൈഡ്രാഞിയ വേനല്‍ക്കാലത്ത് ദിവസവും നനയ്ക്കണം നനയ്ക്കാത്ത പക്ഷം വാടിത്തുടങ്ങും.സിലോഷ്യ ( കോഴിപ്പൂ) പൂക്കള്‍ ഉണക്കിയെടുത്ത് പൂപ്പാത്രത്തില്‍ വയ്ക്കാവുന്നതാണ് അങ്ങനെയെങ്കില്‍ പൂവുകള്‍ കൂടുതല്‍ കാലം കേടാകാതെയിരിക്കും.
ഡാലിയാ വിത്തില്‍ നിന്നെന്ന പോളെ കിഴങ്ങുങ്ങള്‍ കമ്പുകള്‍ എന്നിവയില്‍ നിന്നും നട്ടു വളര്‍ത്താം. എന്നാല്‍ കിഴങ്ങ് ഉപയോഗിച്ച് നട്ട് വളര്‍ത്തുന്ന ഡാലിയാ ആണ്‍ ശരിയായ വര്‍ഗ്ഗ ഗുണം കാണിക്കുന്നത്.
Generated from archived content: karshika29.html Author: chandi_abraham