റബ്ബര്‍ (തുടര്‍ച്ച)

പാല്‍ ഉറ ഒഴിക്കുന്ന ഡിഷില്‍ ആദ്യം ഒരു ലിറ്റര്‍ വെള്ളം ഒഴിക്കുക. തുടര്‍ന്ന് അതിലേക്ക് ആവശ്യം വേണ്ടതായ ആസിഡ് ഒഴിക്കുക. പിന്നീട് ഒരു ലിറ്റര്‍ അരിച്ച റബ്ബര്‍ പാലും ചേര്‍ക്കുക. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് എടുത്ത് ഷീറ്റ് അടിക്കുക നല്ല ഷീറ്റ് കിട്ടും.

റബ്ബര്‍ മരങ്ങളില്‍ കമഴ്ത്തി വെട്ട് സമ്പ്രദായം സ്വീകരിക്കുന്ന പക്ഷം കൂടുതല്‍ പാല്‍ ലഭിക്കുന്നതാണ്.

റബ്ബര്‍ ടാപ്പ് ചെയ്യുമ്പോള്‍ ഇടതുവശം ഉയര്‍ന്നും വലതുവശം താഴ്ന്നും ഇരിക്കണം .ചെരിവ് തിരിഞ്ഞു പോയാല്‍ പാലുല്‍പ്പാദനം കുറയും.

റബ്ബറില്‍ ഒരിക്കല്‍ നഷ്ടപ്പെട്ട അത്രയും കറ പുനസ്ഥാപിക്കാന്‍ 72 മണിക്കൂര്‍ ആവശ്യമാണ്. അതിനാല്‍ മൂന്നു ദിവസത്തിലൊരിക്കലായി ടാപ്പിംഗ് പരിമിതപ്പെടുത്തുക.

റബ്ബറിന്റെ പാലുല്‍പ്പാ‍ദനം ഉത്തേജിപ്പിക്കുന്നതിന് കാത്സ്യം കാര്‍ബൈഡ് മരത്തിന്റെ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ മതിയാകും.

പാല്‍ക്കുഴലുകളുടെ 65% ഉള്‍പ്പട്ടയിലായതിനാല്‍ നല്ല വണ്ണം ഉള്ളെടുത്ത് ടാപ്പ് ചെയ്യണം.

സൂര്യോദയത്തിനു മുമ്പു തന്നെ ടാപ്പു ചെയ്താല്‍ പത്തു ശതമാനം പാല്‍ കൂടുതല്‍ ലഭിക്കും.

റബ്ബര്‍ ഷീറ്റിന് പുക കൊള്ളിക്കുമ്പോള്‍ പുകയിലയിലുള്ള ക്രിയോസോട്ട് എന്ന രാസവസ്തു ഷീറ്റില്‍ പതിയുന്നു. തന്മൂലം ഷീറ്റിന് ശരിയായ നിറം കിട്ടുന്നു.

റെയിന്‍ ഗാര്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും റബ്ബര്‍ ടാപ്പ് ചെയ്യുന്നത് മൂന്നു ദിവസത്തിലൊരിക്കല്‍ മാത്രമായി ചുരുക്കുക പട്ടമരപ്പ് കുറയും. മെച്ചപ്പെട്ട വിളവ് ലഭിക്കും റബ്ബര്‍ മരത്തിന്റെ ആയുസ്സ് കൂടും. ടാപ്പിങ്ങ് ചിലവ് കുറയുകയും ചെയ്യും.

റബ്ബറിന് രാസവളം ഒഴിവാക്കുക പട്ടമരപ്പ് കുറയും.

ചാണകം, കോഴിക്കാഷ്ഠം ഇവയിലേതെങ്കിലുമൊന്ന് റബ്ബറിന് വളമായി നല്‍കുക പട്ട മരപ്പ് കുറയും.

റബ്ബറിന്‍ നൈട്രജന്‍ വളം അധികരിച്ചാല്‍ ഇലക്കനം കൂടും മരം മറിഞ്ഞു വീഴുവാനുള്ള സാധ്യത കൂടും.

റബ്ബറിന് മഗ്നീഷ്യം സള്‍ഫേറ്റ് ഇടുന്നതാണ് നല്ലത് തന്മൂലം രോഗപ്രതിരോധശേഷി വര്‍ദ്ധിക്കുന്നു.

റബ്ബര്‍ ഉറ ഒഴിച്ച ശേഷം പുറത്തുകളയുന്ന വെള്ളം വഴുതനക്ക് നല്ല വളവും കീടനാശിനിയും ആയി പ്രയോജനപ്പെടുത്താം.

മഴക്കാലത്ത് ടാപ്പ് ചെയ്യുമ്പോള്‍ വെട്ടുപട്ടയില്‍ കുമിള്‍ നാശിനി പുരട്ടണം.

മണ്ണും ഇലയും പരിശോധിച്ച് കൃത്യമായ വളപ്രയോഗം നടത്തിയാല്‍ റബ്ബറിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കാം.

പവര്‍ സ്പെയര്‍ ഉപയോഗിച്ച് റബ്ബറിന് എണ്ണയില്‍ ലയിപ്പിച്ച് കോപ്പര്‍ ഓക്സിക്ലോറൈഡ് സ്പ്രേ ചെയ്യുക. അകാലികമായ ഇല പൊഴിച്ചില്‍ തടയാനാകും.

റബ്ബര്‍ തോട്ടങ്ങളിലെ നീര്‍ക്കുഴികള്‍ ജല സംഭരണത്തിനുള്ള ഉത്തമ ഉപാധിയാണ്.

റബ്ബര്‍ കുരുവിന്റെ തോട് നല്ല ഒരു ഇന്ധനമായി ഉപയോഗിക്കാം.

തടിയുടെ ആവശ്യങ്ങള്‍ക്ക് റബ്ബറിന്റെ ഉപയോഗം വ്യാപകമാക്കിയാല്‍ പ്രതി വര്‍ഷം ആറു ലക്ഷം ഹെക്ടര്‍ വനം സംരക്ഷിക്കാനാകും.

റബ്ബര്‍ തോട്ട വിസ്തൃതിയുടെ മൂന്നിലൊരു ഭാഗത്തിലധികം ഔഷധ കൃഷി ചെയ്യരുത്. ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് റബ്ബര്‍ തോട്ടങ്ങളില്‍ ഔഷധച്ചെടികള്‍ നടാന്‍ പറ്റിയത്.

ഇടയകലം കൂട്ടി റബ്ബര്‍ നടുന്ന പക്ഷം റബ്ബര്‍ തോട്ടത്തില്‍ കൊക്കോ കൃഷി ചെയ്യാം.

റബ്ബര്‍ വെട്ടുമ്പോള്‍ അടഞ്ഞ പാല്‍ക്കുഴല്‍ തുറക്കാന്‍ മാത്രം ആവശ്യത്തിന് പട്ട അരിഞ്ഞാല്‍ മതി കൂടുതല്‍ കനത്തില്‍ പട്ട അരിയുന്നതുകൊണ്ട് കൂടുതല്‍ പാല്‍ ലഭിക്കുകയില്ല.

കരിം കുറിഞ്ഞി , വലിയ ആടലോടകം, ചെറിയ ആടലോടകം, ചുവന്ന കൊടുവേലി , അരത്ത, കച്ചോലം , ചെങ്ങനീര്‍ക്കിഴങ്ങ് ഇവ റബ്ബര്‍ തോട്ടത്തില്‍ നന്നായി വളരും.

അടപതിയന്‍ മഴക്കാലത്ത് റബ്ബര്‍ തോട്ടത്തില്‍ നന്നായി വളരും.

റബ്ബര്‍ പാലില്‍ ചേര്‍ക്കാനുള്ള ഫോര്‍മിക് ആസിഡ് നേര്‍പ്പിക്കുന്നത് 100 ഇരട്ടി വെള്ളം ചേര്‍ത്താണ്. അതായത് 10 മി. ലി. ആസിഡിന് ഒരു ലി. വെള്ളം.

ചെറിയ റബ്ബര്‍ ചെടികളുടെ ഇലകളില്‍ ചൈനാ ക്ലേ ലായനി തളിച്ചു കൊടുക്കുന്നത് വരള്‍ച്ചയില്‍ നിന്നും രക്ഷ നേടാന്‍ നല്ലതാണ്.

റബ്ബര്‍ ഷീറ്റുകള്‍ക്ക് അരക്കിലോഗ്രാം ഭാരം മതി അതില്‍ കൂടിയാല്‍ പുകച്ചാല്‍ പോലും അവ നന്നായി ഉണങ്ങുകയില്ല തന്മൂലം ഷീറ്റുകള്‍ താഴ്ന്ന ഗ്രേഡിലായിപ്പോകും.

മൂന്നു വര്‍ഷം വരെ പ്രായമുള റബ്ബര്‍ ചെടികളുടെ തടിയില്‍ തവിട്ടു നിറത്തിലുള്ള ഭാഗം വെള്ള പൂശുന്നത് കനത്ത വെയിലില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ആവശ്യമാണ് മൂന്നു വര്‍ഷം പ്രായം കഴിഞ്ഞാ‍ല്‍ വെള്ള പൂശല്‍ തുടരേണ്ടതില്ല.

Generated from archived content: karshika27.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here