പേരയില്‍ നവംബര്‍- ഫെബ്രുവരി മാസങ്ങളിലുണ്ടാകുന്ന കായ്കള്‍ക്കാണ് മധുരവും വലിപ്പവും കൂടുതല്‍.
കശുമാവില്‍ ചുരയ്ക്ക, കുമ്പളം ഇവയിലേതെങ്കിലും പടര്‍ത്തിയ ശേഷം തുലാം, വൃശ്ചികം മാസങ്ങളില്‍ ഇവയുടെ ചുവടറുത്തിടുക. കശുമാവ് നന്നായി പൂത്ത് മെച്ചപ്പെട്ട കായ് ഫലം തരും.
ഫ്രക്ടോസ് അധികമുള്ള പഴങ്ങള്‍ക്ക് മധുരം കൂടും. അമ്ലാംശം കൂടുതലുള്ള കായ്കള്‍ക്ക് പുളിരസം കൂടും.
വേനല്‍ക്കാലത്ത് നനയ്ക്കുന്ന പൈനാപ്പിള്‍ തോട്ടത്തില്‍ ഒരു ചക്കയ്ക്ക് ശരാശരി 3 – 15 കിലോഗ്രാം തൂക്കമുണ്ടാകും.
പേരയ്ക്കാ പോളിത്തീന്‍ കവറുപയോഗിച്ച് പൊതിഞ്ഞിടുക. കോറിഡ് ബഗ് എന്ന കീടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാം.
കശുമാവിന്റെ തടികളിലും വേരുകളിലും മുറിവുകളുണ്ടാകാതെ പരിരക്ഷിക്കുക. തണ്ടു തുരപ്പന്‍ പുഴുവിന്റെ ആക്രമണം വലിയ പരിധി വരെ തടയാം.
ഗോമൂത്രമോ , പുകയില സത്തോ തളിക്കുന്നത് മൂലം മുന്തിരിച്ചെടിയെ പല രോഗങ്ങളില്‍ നിന്നും രക്ഷിക്കാനാകും.
മുന്തിരിക്ക് ചിതല്‍ ശല്യം ഉണ്ടാകാതിരിക്കാന്‍ ഇലിപ്പ പിണ്ണാക്ക് മണ്ണിലുഴുതു ചേര്‍ക്കുന്നതു കൊള്ളാം.
മുന്തിരി ചെടിയുടെ ചുവട്ടില്‍ 100 ഗ്രാം വേപ്പിന്‍ പൊടി 10 സെ. മി താഴ്ചയില്‍ ഇട്ട് തടം മൂടുക. പല കീടങ്ങളും അകന്നു പൊയ്ക്കൊള്ളും. കൂടാതെ ചെടി കരുത്തോടെ വളരുനതിനും വേപ്പിന്‍ പിണ്ണാക്ക് സഹായിക്കുന്നു.
ചൈനയില്‍ നാരകത്തിലെ കീടങ്ങളെ നശിപ്പിക്കാന്‍ ഉറുമ്പുകളെ വിജയകരമായി ഉപയോഗിക്കുന്നു.
കശുമാവ് കണക്കറ്റ് തഴച്ചു വളരാന്‍ അനുവദിക്കാത്ത പക്ഷം വിളവ് വര്‍ദ്ധിക്കും.
കശുമാവില്‍ മാതൃപിതൃ സസ്യങ്ങളുടെ ഗുണം മുളച്ചുണ്ടായ തൈകളില്‍ കാണുന്നില്ല.
മുന്തിരി പിടിപ്പിക്കുന്നതിന് പ്രായപൂര്‍ത്തിയായ മുന്തിരിച്ചെടികളുടെ കോതി മാറ്റിയ വള്ളികളാണ് ഏറ്റവും അനുയോജ്യം.
കശുവണ്ടി തോട്ടങ്ങളില്‍ തേനീച്ചപ്പെട്ടി വച്ചാല്‍ പരാഗണം മെച്ചപ്പെടുത്തി വിളവ് 20% വരെ കൂട്ടാനാകും.
സപ്പോട്ടയ്ക്ക് ലേശം തണല്‍ ഉണ്ടെങ്കിലും അത് ഫലപുഷ്ടിയെ ബാധിക്കാറില്ല.
കൈതച്ചക്കയുടെ വലിയ കന്നുകള്‍ നട്ടാല്‍ അവ നേരത്തെ പുഷ്പിച്ച് ഫലം തരും.
അവഗണിക്കപ്പെട്ട് വളരുന്ന ഓറഞ്ച് തോട്ടങ്ങളിലെ ഓറഞ്ചിന് മധുരം കുറവായിരിക്കും. തന്നെയുമല്ല പുളി രസം കൂടിയിരിക്കുകയും ചെയ്യും.
ചെറുനാരകത്തിലെ വിളവ് കൂട്ടാന്‍ 100 മി. ലി ചെറുനാരങ്ങാച്ചാറ് രണ്ട് ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി , നാരകത്തിന്റെ ഇലകളില്‍ തളിക്കുക. നാരങ്ങ സത്തിലെ ജീവകം – സി ആണ് വിളവ് കൂടാന്‍ കാരണം.
ഫലവര്‍ഗ്ഗങ്ങളുടെ വിത്ത് അങ്കോലത്തിന്റെ കായ്ക്കുള്ളിലെ മാംസള ഭാഗത്തില്‍ കുതിത്തു വച്ച ശേഷം വിതയ്ക്കുക. വിത്ത് വേഗം മുളച്ച് മികച്ച വിളവ് തരും.
മറ്റൊന്നിനും പ്രയോജനപ്പെടാത്ത പാഴ് ഭൂമിയില്‍ പോലും കശുമാവ് കൃഷി ചെയ്യാം.
കശുമാവില്‍ മാതൃ പിതൃ സസ്യങ്ങളുടെ സ്വഭാവം വിത്തുകള്‍ മുളച്ചുണ്ടാകുന്ന തൈകള്‍ക്കുണ്ടാകണമെന്നില്ല. അതിനാലാണ് കശുമാവിന്‍ വിത്ത് മുളപ്പിച്ചുള്ള നടീല്‍ വസ്തുക്കളെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നത്.
പത്തോ, പന്ത്രണ്ടോ കശുമാമ്പഴങ്ങളെടുത്ത് കശക്കി ചാണകത്തോടൊപ്പം കലര്‍ത്തി ഗോബര്‍ ഗ്യാസ് പ്ലാന്റ്റില്‍ ഇടുക. ഗ്യാസുണ്ടാകുന്ന തോത് കൂടും.
ഒരു കിലോഗ്രാം കശുമാങ്ങാനീരില്‍ 0.5 ഗ്രാം എന്ന തോതില്‍ ജലാറ്റിന്‍ ചേര്‍ത്തിളക്കി മട്ട് അടിയുന്നതിന് വയ്ക്കുക. മുകളില്‍ നിന്നും തെളിനീര്‍ ഊറ്റിയെടുത്ത് അടിയിലത്തെ മട്ട് ഉപേക്ഷിക്കുക.
ഒരു കിലോഗ്രാം കശുമാങ്ങാനീരില്‍ 1.4 ഗ്രാം പോളിവിനൈല്‍ പൈറോ ലിഡോണ്‍ എന്ന രാസവസ്തു ലയിപ്പിച്ചിട്ട് മട്ട് അടിയാന്‍ വയ്ക്കുക തെളിനീര്‍ വേര്‍തിരിച്ചെടുക്കുക.
ഒരു കിലോഗ്രാം കശുമാങ്ങ നീരില്‍ 125 മി. ലി കഞ്ഞിവെള്ളം ചേത്തു വയ്ക്കുക. മട്ട് അടിഞ്ഞു കഴിഞ്ഞാല്‍ തെളിനീര്‍ ഊറ്റിയെടുക്കുക. വീണ്ടും അതിലേക്ക് 125 മി. ലി കഞ്ഞിവെള്ളം ഒഴിക്കുക മട്ട് അടിയുമ്പോള്‍ തെളിനീര്‍ ഊറ്റിയെടുക്കുക.
മാതള നാരകത്തിന്റെ മുകളിലെ മൂപ്പെത്തിയ കമ്പുകളിലാണ് പൂക്കള്‍ ധാരാളമായി ഉണ്ടാകുന്നത്. എന്നാല്‍ തുടര്‍ച്ചയായ പുഷ്പിക്കല്‍ നിമിത്തം ഇവയുടെ ഉല്‍പ്പാദന ശേഷി കുറയാന്‍ ഇടയുണ്ട്. അതിനാല്‍ മൂപ്പെത്തിയ കമ്പുകളില്‍ നിന്നും പഴയ തണ്ടുകള്‍ മുറിച്ചു നീക്കി പുതിയ ശാഖകള്‍ വളരാന്‍ അവസരം ഉണ്ടാകണം.
അവക്കാഡോ പഴത്തിന്റെ വിത്തുകള്‍ വേര്‍പെടത്തിയാല്‍ അവ മൂന്നു ദിവസത്തിനകം നടണം. അല്ലാത്ത പക്ഷം മുളയ്ക്കാനുള്ള സാധ്യത കുറയും.
അവക്കാഡോ മരം ഒരു മീറ്റര്‍ ഉയരത്തില്‍ വച്ച് മുറിക്കുക. വേണ്ടെത്ര ഇടയകലങ്ങളില്‍ നാലു പാര്‍ശ്വശാഖകള്‍ മാത്രം മുകളിലോട്ടു വളരാന്‍ അനുവദിക്കുക. നല്ല കായഫലം കിട്ടും.
ലിച്ചിച്ചെടിയുടെ ശാഖകളുടെ ചുവടുഭാഗത്തു നിന്നും നേരിയ വലയത്തിന്റെ രൂപത്തില്‍ തൊലി നീക്കം ചെയ്യുന്നത് പൂക്കളുടെ ഉല്‍പ്പാദനം ത്വരിതപ്പെടുത്തും.
നാഫ്ത്തലീന്‍ അസറ്റിക് ആസിഡ് എന്ന വളര്‍ച്ചാനിയന്ത്രണി 35 മി. ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലിച്ചി കായ്കളില്‍ തളിച്ചു കൊടുക്കുന്നതു കായ്കളിലെ വിണ്ടുകീറല്‍ ഒഴിവാക്കും. കൂടാതെ അവയുടെ വലിപ്പവും വര്‍ദ്ധിക്കും.
പേര കയറു കെട്ടി വളച്ച് താഴെ കുറ്റിയുമായി ബന്ധിക്കുക. പുതിയ പൊടിപ്പുണ്ടാകും. കൂടുതലായി കായ് പിടിക്കുന്നതിന് അത് സഹായകമാകും.
മാങ്കോസ്റ്റീന്‍ കുടുംബത്തിലെ , മറ്റംഗങ്ങളായ കുടമ്പുളി , രാജപുളി ഇവയുടെ ഒട്ടു കമ്പുകളില്‍ മാങ്കോസ്റ്റീന്‍ ഒട്ടിച്ചെടുക്കാം.
മാങ്കോസ്റ്റീന്‍ പഴത്തിന്റെ വിത്തുകള്‍ ഉണങ്ങിപ്പോകാതെ പച്ചയായിത്തന്നെ പാകണം.
ജലദൗര്‍ലഭ്യം ഉള്ള സ്ഥലങ്ങളില്‍ ശീമച്ചക്ക കൊഴിയാറുണ്ട്. നന്നായി നനക്കുക എന്നുള്ളതാണ് അതിനുള്ള പ്രധിവിധി.
Generated from archived content: karshika25.html Author: chandi_abraham
Click this button or press Ctrl+G to toggle between Malayalam and English