മൂത്ത നെല്ലിക്കയുടെ കട്ടിയുള്ള വിത്ത് പൊട്ടിച്ച് അതിനുള്ളിലെ ചെറിയ അരി ഒരു തുണീയില്‍ കെട്ടി എട്ടുമണിക്കൂര്‍ വെള്ളത്തിലിടുക. ആടുത്ത ദിവസം പോട്ടിങ്ങ് മിശ്രിതത്തില്‍ പാകുക.
നന്നായി മൂത്തു പഴുത്തപേരയുടെയും ളൂവിയുടേയും വിത്ത് ചാരവും മണലും ചേര്‍ത്തു നല്ലതുപോലെ തിരുമ്മിയ ശേഷം തുണിയില്‍ കിഴികെട്ടി ഒരു ദിവസം വെള്ളത്തില്‍ ഇടുക. അടുത്ത ദിവസം ഈ തുണി ഒരു കല്ലിനടിയില്‍ ഒരു ദിവസം വയ്ക്കുക. തുടര്‍ന്ന് തുണി അഴിച്ച് വിത്ത് പുറത്തെടുത്ത് പോട്ടിംങ്ങ് മിശ്രിതത്തില്‍ പാകുക.
കൈതച്ചക്കയുടെ നടാനുപയോഗിക്കുന്ന കന്നുകള്‍ക്ക് 500 ഗ്രാം മുതല്‍ ഒരു കിലോഗ്രാം വരെ തൂക്കം ഉണ്ടായിരിക്കണം.
കൈതച്ചക്കയുടെ കന്നുകള്‍ ഇളക്കിയെടുത്തതിനുശേഷം ഒരാഴ്ച തണലത്തു വച്ച് ഉണക്കുക. തുടര്‍ന്ന് ബോര്‍ഡോ മിശ്രിത ലായനിയില്‍ മുക്കിയതിനു ശേഷം മാത്രം നടുക.
കശുമാവില്‍ മാതൃ പിതൃ വൃക്ഷങ്ങളുടെ ഗുണം വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകളില്‍ കാണുകയില്ല മാങ്കോസ്റ്റിന്‍ പഴത്തിന്റെ വിത്തുകള്‍ കൂടുതലായി ഉണങ്ങിപ്പോകാതെ പാകണം.
വളം കൂടിപ്പോയാല്‍ കൈത കുലക്കാന്‍ താമസിക്കും നൈട്രജന്‍ വളം കൂടിയാല്‍ ഇല വന്നു കൊണ്ടേയിരിക്കും. ഫലം ഉണ്ടാവുകയില്ല.
പൈനാപ്പിള്‍ ഒരു വര്‍ഷം കൃഷി ചെയ്താല്‍ നാലു വര്‍ഷം തുടര്‍ച്ചയായി ആദായം ലഭിക്കും . ഒരു ചെടിയില്‍ നിന്നും നാലു വര്‍ഷം കൊണ്ട് പത്ത് പൈനാപ്പിള്‍ ലഭിക്കുന്നു.
മുന്തിരി , കൈതച്ചക്ക നാരങ്ങ, ഓറഞ്ച്, തണ്ണിമത്തന്‍ ഇവ പറിച്ചെടുത്ത് കഴിഞ്ഞാല്‍ , തുടര്‍ന്ന് പഴുക്കല്‍ പ്രക്രിയ നടക്കുകയുമില്ല.
ദീര്‍ഘകാല സംഭരണത്തിനുള്ള പഴവര്‍ഗ്ഗങ്ങളില്‍ 6% കൂടുതല്‍ ജലാംശം ഉണ്ടായിരിക്കരുത്.
പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ മുക്കിയെടുത്തതിനുശേഷം സംഭരിച്ചാല്‍ പഴങ്ങളുടെ സൂക്ഷിപ്പുകാലം വര്‍ദ്ധിക്കും.
വായു ശൂന്യമായ പാക്കിംഗില്‍ പഴങ്ങള്‍ നാല്‍പ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും.
വാളന്‍ പുളി തരിശു നിലങ്ങളില്‍ വളര്‍ത്തിയാല്‍ കൂടുതല്‍ പുഷ്ടിയോടെ വളരും നല്ല കായ് ഫലവും ലഭിക്കും.
തണലില്‍ വളരുന്ന കൈതയിലുണ്ടാകുന്ന ചക്ക മൂപ്പെത്തി പഴുക്കാന്‍ കാലതാമസം ഉണ്ടാകും.
എത്ര കട്ടിയുള്ള മണ്ണിലും തുളച്ചിറങ്ങി വളരാനുള്ള കഴിവ് കശുമാവിന്റെ വേരുകള്‍ക്ക് ഉണ്ട്.
കശുമാവിന്റെ കരിയില നല്ലൊരു പൊട്ടാഷ് വളമാണ്. കാരണം അതില്‍ പൊട്ടാഷിന്റെ അംശം വളരെ കൂടുതലായി അടങ്ങിയിരിക്കുന്നു.
കശുമാവ് പരിപ്പെടുക്കുമ്പോള്‍ പുറന്തള്ളുന്ന തോട് ഒന്നാന്തരമൊരു ഇന്ധനമാണ്.
ലെയര്‍ ചെയ്തെടുക്കുന്ന കശുമാവ് കാറ്റടി കൂടുതലുള്ളയിടത്ത് വളര്‍ത്തുന്നത് നല്ലതല്ല. തായ് വേരുകളില്ലാത്തതു മൂലം ലെയര്‍ കശുമാവ് കാറ്റടിയേറ്റ് മറിഞ്ഞു വീഴാനിടയുണ്ട്.
പേര നാരകം ഇവ അധികം ഉയരം വയ്ക്കാത്തതായതിനാല്‍ ലെയര്‍ ചെയ്താണെങ്കിലും കാറ്റടിയുള്ള യിടത്തു നട്ടാലും വലിയ ഉപദ്രവം ഉണ്ടാവുകയില്ല.
ഒരു ലിറ്റര്‍ കശുമാങ്ങാനീരില്‍ അര ഗ്ലാസ്സ് കൊഴുത്ത കഞ്ഞി വെള്ളവും , ഒരു ചെറുനാരങ്ങായുടെ നീരും ചേര്‍ത്ത് കലക്കിവച്ചാല്‍ നാലു മണിക്കൂര്‍ കൊണ്ട് കശുമാങ്ങ നീരിലെ കറ വേര്‍പെട്ട് അടിയും.
കശുമാങ്ങാ നീരില്‍ വെണ്ടക്കാ വട്ടത്തില്‍ അരിഞ്ഞ് ഇട്ടിരുന്നാല്‍ കറ അടിഞ്ഞു കൊള്ളും.
പൈനാപ്പിളിന്റെ മുകളിലിത്തെ കൂമ്പ് ഒടിച്ചു കളഞ്ഞാല്‍ ചക്കയ്ക്കു നല്ല പുഷ്ടിമയും, വലിപ്പവും ഉണ്ടാകും.
പഴവര്‍ഗ്ഗങ്ങളുടെ ഊഷ്മാവ് 14 ഡിഗ്രി സെത്ഷ്യസില്‍ തന്നാല്‍ അവയുടെ തൊലി കറുക്കും.
ചെറുനാരങ്ങ , ഓറഞ്ച് , മാങ്ങ , പപ്പായ, കൈതച്ചക്ക , ഇവ അധികം തണുപ്പിച്ച് സൂക്ഷിച്ചാല്‍ കേടാകും
വണ്ടിയില്‍ പൈനാപ്പിള്‍ കൊണ്ടു പോകുമ്പോള്‍ വിലങ്ങനെയുള്ള കുലുക്കത്തേക്കാള്‍ കുത്തനെയുള്ള കുലുക്കം കൂടുതല്‍ ക്ഷതം ഉണ്ടാക്കുന്നു.
മുപ്പത്തഞ്ച് ശതമാനത്തോളം ഈര്‍പ്പമുള്ള അറക്കപ്പൊടിയില്‍ പഴങ്ങള്‍ സൂക്ഷിച്ചാല്‍ പെട്ടന്ന് കേടാവുകയില്ല.
പേര നനയ്ക്കാതിരിക്കുക നനച്ചാല്‍ പേരക്കായുടെ രുചി കുറയുന്നതാണ്.
സപ്പോട്ട പറിക്കുമ്പോള്‍ ഞെട്ടില്‍ നിന്നും ധാരാളം നേര്‍ത്ത കറ വരുന്നുണ്ടേങ്കില്‍ അത് ശരിക്കും മൂത്ത് പാകമായിട്ടില്ല.
സപ്പോട്ട പറിക്കുമ്പോള്‍ വരുന്ന കട്ടിയുള്ളതും അളവില്‍ കുറവുമാണെങ്കില്‍ കായ് മൂത്തതും പാകവും ആയിരിക്കും.
തുടരും…..
Generated from archived content: karshika24.html Author: chandi_abraham