വീഞ്ഞപ്പെട്ടിയില്‍ ചകിരിച്ചോറ് നിറച്ചതിനിടയില്‍ കപ്പക്കിഴങ്ങ് ക്ഷതമേല്‍ക്കാതെ പൂഴ്ത്തി വച്ചിരുന്നാല്‍ 15 ദിവസം വരെ കേടാകാതെ ഇരിക്കും.
മരച്ചീനിയില്‍ ശ്രീ വിശാകം എന്നയിനവും ചെറുകിഴങ്ങില്‍ ശ്രീലത എന്നയിനവും തെങ്ങിന്‍ തോപ്പിലെ ഇടവിളകൃഷിക്ക് വളരെ പറ്റിയതാണ്.
കട്ടുള്ള ഇനം മരച്ചീനി കഷണങ്ങളാക്കി നാലു മണിക്കൂര്‍ വെയിലത്തുണങ്ങുക. കട്ട് ഇല്ലാതാകും.
മരച്ചീനിയില്‍ നിന്നും സ്റ്റാര്‍ച്ച് എടുത്തതിനു ശേഷം പുറന്തള്ളുന്ന പദാര്‍ഥമാണ് തിപ്പി. അത് കാലിത്തീറ്റയോ കോഴിത്തീറ്റയോ ആയി ഉപയോഗിക്കാവുന്നതാണ്.
തിപ്പിയില്‍ നാരിന്റെ അംശം കൂടുതലായതിനാല്‍ അത് കൂടുതലായി കോഴിക്കു നല്‍കിയാല്‍ ദഹനക്കേട് ഉണ്ടാകും.
അദ്യത്തെ മഴക്ക് (ഫെബ്രുവരി)കപ്പ നട്ടാല്‍ വിളവ് വാശി കൂടും. മൂടുകള്‍ തമ്മില്‍ അഞ്ചടി അകലം ഉണ്ടായിരിക്കണമെന്നുള്ളത് കണിശ്ശം പാലിക്കണം.
കപ്പത്തണ്ട് നടുമ്പോള്‍, മണ്‍നിരപ്പില്‍ നിന്നും പത്തു സെ.മീ ഉയരത്തില്‍ തണ്ടിലെ തൊലി അല്പ്പം വീതിയില്‍ നീക്കം ചെയ്യുക. പിന്നീട് ആ ഭാഗത്ത് വളക്കൂറുള്ള മണ്ണ് കൂട്ടിക്കൊടുക്കുക. ഈ ഭാഗത്ത് നിന്നും കൂടി ഒരു നിര കിഴങ്ങുകള്‍ ഉണ്ടാകും. മേല്‍മണ്ണില്‍ കൂടി മെച്ചപ്പെട്ട വായു സഞ്ചാരം ഉള്ളതു കൊണ്ട് കിഴങ്ങുകള്‍ക്ക് നല്ല വലിപ്പവും ഉണ്ടായിരിക്കും.
ശാഖോപശാഖകളോട് കൂടി വളരുന്ന ഇനം മരച്ചീനികള്‍ക്ക് ചെടികള്‍ തമ്മില്‍ കൂടുതല്‍ അകലം നല്‍കേണ്ടതാണ്.
എന്നാല്‍ ശാഖകളില്ലാതെ വളരുന്ന മലയന്‍ -4 എന്നയിനം മരച്ചീനിക്ക് മറ്റിനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ അകലം നല്‍കി വളര്‍ത്തുമ്പോഴാണ് പരമാവധി വിളവ് ലഭിക്കുക.
മരച്ചീനി തണ്ട് ചെറുതായി മുറിച്ചാലുടന്‍ നടണം. കറ ഉണങ്ങിയ ശേഷം നട്ടാല്‍ മുള വരികയില്ല.
രണ്ടിനം കപ്പയുടെ തണ്ട് നെടുകെ പിളര്‍ന്ന് രണ്ടു ഭാഗങ്ങളും ചേര്‍ത്ത് ചരടു കൊണ്ട് കൂട്ടിക്കെട്ടി നടുക. കിഴങ്ങു പിടുത്തം കൂടുതലായിരിക്കും.
Generated from archived content: karshika22.html Author: chandi_abraham