തട്ടുകൾ അടുത്ത തൈകൾ കൂടുതലും പെൺജാതി ആയിരിക്കും. തട്ടുകൾ അകലം കൂടിയവ പൊതുവേ ആൺ തൈകളുമായിരിക്കും.
ഇലകൾക്ക് നീളക്കൂടുതലുള്ള ജാതിതൈകൾ മിക്കവാറും ആൺ തൈകളായിരിക്കും.
ഇഞ്ചിക്കു പുതയിടാൻ കാഞ്ഞിരം, നെല്ലി, പുല്ലാനി, കാട്ടുമരുത് എന്നിവയുടെ ചവറാണ് ഏറ്റവും നല്ലത്.
ഇഞ്ചിത്തടങ്ങളിൽ നിന്നും വെള്ളം വാർന്നു പോകാൻ സൗകര്യം ഉണ്ടായിരിക്കണം.
ഇഞ്ചിത്തടങ്ങളിൽ വാഴയിലയും ആര്യവേപ്പിലയും ചേർത്തു പുതയിട്ടാൽ കഴങ്ങിന് വണ്ണം കൂടുതലുണ്ടാകും.
ഗ്രാമ്പുവിന് മെച്ചപ്പെട്ട ബാക്‌ടീരിയ നാശക ശക്തിയുണ്ട്.
കറുവാപ്പട്ട അറുപതു ശതമാനം ബാക്‌ടീയരിയാകളെയും നിർവീര്യമാക്കുന്നു.
വെളുത്തുള്ളി എഴുപത്തഞ്ചു ശതമാനം ബാക്‌ടീരിയകളെ നിർവീര്യമാക്കുന്നു.
എട്ടുമാസം പ്രായമായ കച്ചോലം ചെടികളിൽ ഇലകൾ കരിഞ്ഞു തുടങ്ങുമ്പോൾ വിളവെടുക്കാം.
നീളം കൂടിയ വിത്തുകൾ കിളിർപ്പിച്ചാൽ ആൺജാതി ആയിരിക്കും ഉണ്ടാവുക. ഉരുണ്ട് ചുവടു പരന്ന വിത്ത് കിളിർപ്പിച്ചാൽ പെൺജാതിയും ഉണ്ടാകും.
ജാതിയുടെ ഒട്ടുതൈകൾ വിത്തു തൈകളോളം ഉല്‌പാദന ക്ഷമമല്ല.
എന്നാൽ ജാതിയുടെ വിത്ത് തൈകളിൽ നിന്നും കായ് ഫലം ലഭിക്കാൻ കൂടുതൽ കാലം വേണ്ടി വരും. ഏറ്റവും മെച്ചപ്പെട്ട കായ്‌ഫലം ലഭിക്കാൻ ഇരുപതുവർഷത്തോളം കാത്തിരിക്കണം.
ജാതിപത്രി പുകയത്തുണക്കിയാൽ നിറം മങ്ങും. അതിനാൽ വൈദ്യുതി ബൾബിന്റെ ചൂടിൽ ഉണക്കുന്നതാണ് നല്ലത്.
നടാനുള്ള ജാതിക്ക പറിച്ചു കഴിഞ്ഞാൽ തോടും ജാതിപത്രിയും നീക്കം ചെയ്‌ത് രണ്ടു ദിവസത്തിനുള്ളിൽ പാകണം.
ജാതിവിത്ത് രണ്ടു ദിവസത്തിനുള്ളിൽ പാകാൻ സാദ്ധ്യമാകാതെ വന്നാൽ മണലിൽ മൂടി സൂക്ഷിക്കാം.
വാനിലയ്‌ക്ക് താങ്ങുമരമായി ശീമക്കൊന്ന വളരെ ഉത്തമമാണ്.
സർവ്വസുഗന്ധിയുടെ കായ് മാത്രമല്ല ഇലയും ഉണക്കിയെടുത്തു സൂക്ഷിച്ചുവെച്ചാൽ പാചകത്തിന് ഉപയോഗിക്കാവുന്നതാണ്.
വാനിലയുടെ അര മീറ്റർ നീളമുള്ള വള്ളി നട്ടാൽ മൂന്നു വർഷത്തിനകം പൂവിടും. എന്നാൽ, ഒരു മീറ്റർ നീളമുള്ള വള്ളി നട്ടാൽ രണ്ടാം വർഷം പൂവിടും.
ജാതി, ഗ്രാമ്പു ചെടികളുടെ ചുവട്ടിൽ തണുപ്പു കിട്ടുന്നതിന് വാഴപ്പോള ചെടികളുടെ ചുവട്ടിൽ നിരത്തിയ ശേഷം രണ്ടുമൂന്നു മൺകുടങ്ങളിൽ വെള്ളം നിറച്ച് അതിനു മുകളിൽ വയ്‌ക്കുക.
ചാരം ചുവട്ടിൽ ഇട്ടാൽ ഏലത്തിന്റെ അഴുകൽ രോഗം കുറയും.
ചുക്ക്, മഞ്ഞൾ എന്നിവയിലെ പുഴുക്കുത്തു തടയാൻ, കടലാവണക്കിന്റെ കായ് ഇലയോടുകൂടി ഉണക്കി ചാക്കിന്റെ മുകളിലും ഇടകലർത്തിയും വയ്‌ക്കുക.
ടിഷ്യുകൾച്ചർ ഏലച്ചെടികൾ 40% വരെ കൂടുതൽ ഉല്‌പാദനം തരുന്നതാണ്.
ജാതിയിൽ ആൺമരങ്ങളും ചിലപ്പോൾ കാലപ്പഴക്കത്തിൽ കായ്‌ഫലം തരാറുണ്ട്.
ഏലക്കായ്‌കൾ രണ്ടു ശതമാനം അലക്കുകാരത്തിൽ പത്തു മിനിറ്റ് കുതിർത്തതിനുശേഷം ഉണക്കിയാൽ പച്ച നിറം നിലനിർത്താം.
പൂർണ്ണമായും മുപ്പെത്തുന്നതിന് അല്‌പം മുമ്പ് ഏലക്ക വിളവെടുക്കണം. കാരണം ശരിക്കുമൂപ്പായാൽ കായ്‌കൾ ചെറുതായി പൊട്ടും.
വേഗത്തിൽ ഉണക്കാവുന്ന ഡ്രയറുകൾ ഉപയോഗിച്ചാലും പച്ചനിറം നിലനിറുത്താം.
ഏലക്ക ഉണങ്ങുമ്പോൾ നിറവും ആകർഷകത്വവുംകുറയുന്നു. അതിനു വിപണിയിലും പ്രിയം കുറവാണ്. അതുമൂലവും നേരത്തേ വിളവെടുക്കുകയാണ് നല്ലത്.
ഏലക്ക രണ്ടു ശതമാനം സോഡാക്കാരത്തിൽ കഴുകിയാൽ പച്ചനിറം കൂടുതൽ കാലം നിലനിൽക്കും.
ഏലക്ക മൂത്തു കഴിഞ്ഞാൽ സൂര്യപ്രകാശം നേരിട്ട് പതിക്കാതെ ശ്രദ്ധിക്കുക. അങ്ങനെ പതിച്ചാൽ പച്ചനിറം മാറി മഞ്ഞനിറമാകും.
പച്ചനിറം നിലനിർത്തേണ്ടതില്ലെങ്കിൽ ഏലക്ക വെയിലത്തിട്ടും ഉണക്കാം.
വെയിലത്തിട്ട് ഉണങ്ങുമ്പോൾ പുറന്തോട് പൊട്ടിയെന്നു വരാം. അങ്ങനെ വന്നാൽ സുഗന്ധം ലേശം കുറയും.
ജാതി ഗ്രാഫ്‌റ്റ് ചെയ്യുമ്പോൾ സ്‌റ്റേക്കുചെടിയായി കാട്ടു ജാതി ഉപയോഗിക്കുക. ചെലവ് കുറവാണ് ഇവയ്‌ക്ക് നല്ല വളർച്ചയുമുണ്ട്.
Generated from archived content: karshika19.html Author: chandi_abraham
Click this button or press Ctrl+G to toggle between Malayalam and English