ദേശീയ സ്ത്രീനാടകോത്സവം

 

ദേശീയ സ്ത്രീ നാടകോത്സവം തിരുവനന്തപുരത്ത് ഡിസംബർ 23, 24, 25 എന്നീ ദിവസങ്ങളിൽ നടക്കും. നിരീക്ഷ സ്ത്രീ നാടകവേദിയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കേരള സർക്കാർ വനിതാകമ്മീഷൻ, വൈലോപ്പിള്ളി സംസ്കൃതിഭവൻ തുടങ്ങിയവയും സംഘാടകപക്ഷത്ത് സഹകരിക്കുന്നുണ്ട്. കൂടാതെ വിവിധ സാംസ്കാരിക, സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് നിരീക്ഷ ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

അസ്സമിൽ നിന്നും കർണ്ണാടകയിൽ നിന്നും അടക്കം പതിനാലോളം സ്ത്രീസംവിധായകരുടെ നാടകങ്ങൾ മേളയുടെ മുഖ്യ ആകർഷണമാണ്. കൂടാതെ സ്ത്രീകൾക്കായുള്ള നാടക ശിൽപ്പശാലകൾ, കവിത അവതരണം, സ്ത്രീകളുടെ കളരി പെർഫോമൻസ്, സെമിനാറുകൾ എന്നിവയും നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here