നവതിനിറവിൽ ജോസഫ് മര്‍ത്തോമ്മായ്ക്ക് അഭിനന്ദനങ്ങളര്‍പ്പിച്ച് ഇന്റര്‍ നാഷണല്‍ പ്രയര്‍ലൈന്‍

ഹൂസ്റ്റണ്‍ : ജൂണ്‍ 27 ശനിയാഴ്ച തൊണ്ണൂറാം ജന്മദിനം ആഘോഷിച്ച മലങ്കര മര്‍ത്തോമാ സുറിയാനി സഭ പരമാധ്യക്ഷന്‍ മോസ്റ്റ് റൈറ്റ് റവ. ഡോ. ജോസഫ് മര്‍ത്തോമ്മാ മെത്രാപോലീത്താക്ക് അഭിനന്ദനങ്ങളര്‍പ്പിച്ചു ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈന്‍.ജൂണ്‍ 30 ചൊവ്വാഴ്ച രാത്രി ഐപിഎല്ലിന്റെ 321–ാം ആഗോള സമ്മേളനത്തിലാണ് നവതി ആഘോഷിച്ച മെത്രാപോലീത്താക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറിലധികം പേര്‍ പങ്കെടുത്ത സമ്മേളനത്തില്‍ മെത്രാപോലീത്താക്ക് ആശംസകള്‍ നേര്‍ന്ന് ഐപിഎല്‍ കോര്‍ഡിനേറ്റര്‍ ആമുഖ പ്രസംഗം ചെയ്തു. 2014 മേയ് 13 കലിഫോര്‍ണിയായിലെ ലൊസാഞ്ചല്‍സിലിരുന്ന് ഐപിഎല്ലിന്റെ പ്രഥമ പ്രാര്‍ഥന ഉദ്ഘാടനം ചെയ്തതും വചനശുശ്രൂഷ നിര്‍വ്വഹിച്ചതും ജോസഫ് മാര്‍ത്തോമയായിരുന്നുവെന്ന് സി.വി.സാമുവേല്‍ അനുസ്മരിച്ചു. ഇന്ന് ഐപിഎല്‍ അനേകായിരങ്ങളുടെ ആത്മീകാഭിവൃദ്ധിക്കു കാരണമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

 

തുടര്‍ന്ന് ഹൂസ്റ്റണില്‍ നിന്നുള്ള ഐപിഎല്‍ സംഘാടകന്‍ ടി. എ. മാത്യു മെത്രാപോലീത്തായ്ക്ക് ഐപിഎല്ലിന്റെ അഭിന്ദനവും ജന്മദിനാശംസകളും അറിയിച്ചു. പ്രായത്തിന്റെ വെല്ലുവിളികള്‍ അതിജീവിച്ചു പ്രശ്‌നങ്ങളില്‍ തളരാതെ പ്രതിസന്ധികളില്‍ പതറാതെ മാര്‍ത്തോമാ സഭയെ ആത്മീക– ഭൗതീക ഔന്ന്യത്വത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ തിരുമേനിക്ക് കഴിയട്ടെ എന്നും ആശംസിക്കുകയും ദൈവീക അനുഗ്രഹങ്ങളും കൃപകളും ധാരാളമായി ലഭിക്കുന്നതിന് ഇന്റര്‍ നാഷണല്‍ പ്രെയര്‍ ലൈനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നതായി ടി. എ. മാത്യു പറഞ്ഞു.

 

വര്‍ക്കി ജേക്കബിന്റെ (ഡാലസ്) പ്രാര്‍ഥനയോടെ യോഗം ആരംഭിച്ചു. ബിജി രാമപുരം നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. തുടര്‍ന്ന് കരോട്ടന്‍ മാര്‍ത്തോമാ ഇടവക വികാരി റവ. പി. തോമസ് മാത്യു (ഡാലസ്) ധ്യാന പ്രസംഗം നടത്തി. അബ്രഹാം ഇടിക്കുള മധ്യസ്ഥ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ഷിജി ജോര്‍ജ് സമ്മേളനം നിയന്ത്രിച്ചു. ടി.എ.മാത്യു നന്ദി പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here