കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്കാറിന് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരിയില്‍ മുപ്പത്തിയഞ്ച് വയസ്സ് കവിയാത്തവരായിരിക്കണം അപേക്ഷകർ. സാഹിത്യ അക്കാദമി അംഗീകരിച്ച ഇന്ത്യയിലെ 24 ഭാഷകളിൽ നിന്നുള്ള യുവപ്രതിഭകൾക്കാണ് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം.
അറ്റസ്റ്റ് ചെയ്ത ജനനസർട്ടിഫിക്കറ്റിനൊപ്പം ഇതുവരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കോപ്പികൾ 2021 ഡിസംബർ മുപ്പത്തിയൊന്നിനകം കിട്ടത്തക്ക വിധത്തിൽ സെക്രട്ടറി, കേന്ദ്രസാഹിത്യഅക്കാദമി, ന്യൂഡൽഹി എന്ന വിലാസത്തിൽ അയക്കണം. അറ്റസ്റ്റ് ചെയ്ത ജനനസർട്ടിഫിക്കറ്റ് ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല.