കഴിഞ്ഞ വർഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ജൂലായ് രണ്ടാം വാരത്തോടെ പുറത്തു വരും.എല്ലാ തവണത്തെയും പോലെ ഇത്തവണയും മലയാള സിനിമകൾ ഏറെ പ്രതീക്ഷയോടെ ആണ് ഇത് കാത്തിരിക്കുന്നത്. തിരഞ്ഞെടുപ്പാണ് കൂടുതൽ നേരത്തെ പ്രഖ്യാപിക്കാൻ തടസ്സം നിൽക്കുന്നത്. മലയാളത്തിൽ നിന്നു 10 സിനിമകൾ പരിഗണനയിലുണ്ട്. മികച്ച നടൻ മലയാളത്തിൽ നിന്നാണെന്ന വാർത്തകൾ അതിനിടെ പരന്നിരുന്നു. സൗബിനും മോഹൻലാലിനും മമ്മൂട്ടിക്കും സാധ്യത ഉണ്ടെന്നാണ് അണിയറ സംസാരം.