ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി മലയാളിയായ അപർണ ബാലമുരളി തെരഞ്ഞെുടക്കപ്പെട്ടു. ചിത്രം സുരറൈ പോട്ര്. നടൻ ബിജു മോനോൻ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്കാരം.

കപ്പേളക്ക് മികച്ച പ്രെഡക്ഷൻ ഡിസൈനുള്ള പുരസ്കാരവും സ്വന്തമാക്കി. വിപുല്‍ ഷായാണ് ജൂറി ചെയര്‍മാന്‍. കേരളത്തില്‍ നിന്ന് വി.എച്ച്.പി പ്രസിഡന്റ് വിജി തമ്പി ജൂറിയിലുണ്ട്. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു. രജതകമലവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. ഈ വിഭാ​ഗത്തിൽ പ്രത്യേക പുരസ്കാരം ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സ്വന്തമാക്കി.

നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ് പ്രവീണ്‍ ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണന്റെ എം.ടി അനുഭവങ്ങളുടെ പുസ്തകത്തിന് ലഭിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here