2019–ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ ദേശീയ ചലച്ചിത്ര ജൂറി പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടത്തിനാണ്. മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ നേടി. മനോജ് ബാജ്പെയി ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു. കങ്കണ റണാവത്തിനാണ് മികച്ച നടിക്കുള്ള പുരസ്കാരം.
മികച്ച ഛായാഗ്രഹണം: ജല്ലിക്കെട്ട് (ഗിരിഷ് ഗംഗാധരൻ)
മികച്ച മലയാള ചിത്രം കള്ളനോട്ടം (സംവിധായകൻ രാഹുൽ റിജി)
മികച്ച മേക്ക്അപ് ആർട്ടിസ്റ്റ്: രഞ്ജിത് ( ചിത്രം ഹെലൻ)
മികച്ച വിഎഫ്എക്സ്: മരക്കാർ അറബിക്കടലിന്റെ സിംഹം( സിദ്ധാർഥ് പ്രിയദർശൻ)
മികച്ച ഹിന്ദി ചിത്രം: ചിച്ചോരെ
മികച്ച തമിഴ് ചിത്രം അസുരൻ
മികച്ച തെലുങ്ക് ചിത്രം ജേഴ്സി