കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ജോര്‍ജ് ഓണക്കൂറിന്.
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഹൃദയരാഗങ്ങള്‍’(ആത്മകഥ) ക്കാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരം. കെ.പി. രാമനുണ്ണി, ഡോ. കെ.എസ്. രവികുമാര്‍, ഡോ. എം.ലീലാവതി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
ബാലസാഹിത്യ വിഭാഗത്തില്‍ (50,000 രൂപയും ഫലകവും) രഘുനാഥ് പലേരിക്കാണ് പുരസ്കാരം. ‘അവർ മൂവരും ഒരുമഴവില്ലും’ എന്ന കൃതിയാണ് പുരസ്കാരം നേടിയത്. കെ.ജി.പൗലോസ്, ജി.മധുസൂദനന്‍, പി.കെ.ഗോപി എന്നിവരടങ്ങുന്ന ജൂറിയാണ് ബാലസാഹിത്യ പുരസ്‌കാരം നിര്‍ണയിച്ചത്. ‘ജക്കരന്ത’എന്ന കൃതിയിലൂടെ നോവലിസ്റ്റ് മോബിൻ മോഹന്‍ അക്കാദമിയുടെ യുവ പുരസ്കാരത്തിന് അര്‍ഹനായി.