നഷ്ടപ്പെട്ട ഹൃദയം

82ac63972df0cc031c8d90a9f57ca50d

ഞാൻ എന്റെ ഹൃദയം
അവളുടെ ഹൃദയത്തിൽ വെച്ച്
എങ്ങനെയോ മറന്നുപോയി .

വിരഹവേദനയിൽ പറന്നുപോയ
ഒരു കിളി ഞങ്ങളുടെ പ്രണയം
തുളുമ്പുന്ന ഹൃദയം കൊത്തിയെടുത്തു
എവിടെക്കോ പറന്നുപോയി.

ഹൃദയം നഷ്ടപ്പെട്ട ഞങ്ങൾ
കാറ്റായ് മഴയായ് അലയുന്നു

ഇന്നലെ ഈ കടൽ ക്ഷോഭിക്കാൻ കാരണം
കിളിയുടെ ചുണ്ടിൽ നിന്നും
വീണ ഞങ്ങളുടെ ഹൃദയത്തിന്റെ
അനാഥത്വം ആകാം.

നാളെ അതൊരു സുനാമിയായി
സ്നേഹിക്കുന്നവരെ തലോടിയേക്കാം.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here