ഈവര്‍ഷത്തെ കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് റദ്ദാക്കി

കൊളംബസ്, ഒഹായോ: സെന്റ് മേരീസ് സിറോ മലബാര്‍ മിഷന്‍ന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ആറ് വര്‍ഷങ്ങളായി നടത്തിവരുന്ന കൊളംബസ് നസ്രാണി കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷത്തെ കോവിഡ് 19 പ്രത്യേക സാഹചര്യം കണക്കിലെടുത്തു റദ്ദാക്കിയതായി അറിയിക്കുന്നു.
കോവിഡ് 19 സാഹചര്യത്തില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം പാലിച്ചുകൊണ്ട് ഈ ടൂര്‍ണമെന്റ് നടത്തുവാന്‍ സാധിക്കില്ല എന്നതുകൊണ്ടാണ് ഈ ഒരു തീരുമാനം എടുത്തതെന്ന് സി എന്‍ സി സംഘാടക സമിതി അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയ പിന്തുണയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. 2021 മുതല്‍ കൊളംബസ് നസ്രാണി കപ്പ് ടൂര്‍ണമെന്റ് വിജയകരമായി പുനരാരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ പകര്‍ച്ചവ്യാധി ബാധിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും നേരുന്നു. എല്ലാം സാധാരണ നിലയിലേക്ക് വേഗത്തില്‍ മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here