നരേന്ദ്രനാഥ് ചക്രവർത്തി അന്തരിച്ചു

ബംഗാളി സാഹിത്യത്തിലെ അതികായന്മാരിൽ ഒരാളായ നരേന്ദ്രനാഥ് ചക്രവർത്തി അന്തരിച്ചു. 94 വയസ്സായിരുന്നു. കവിതയായിരുന്നു ചക്രവർത്തിയുടെ പ്രധാന പ്രവർത്തന മേഖല. കാർഡിയാക് അറസ്റ്റ് കാരണമാണ് മരണം സംഭവിച്ചതെന്ന് ആണ് ലഭിക്കുന്ന വിവരം.

മുഖ്യമന്ത്രി മമത ബാനർജി അടക്കം നിരവധിപ്പേർ ചക്രവർത്തിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.സാഹിത്യ അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയ കവിയായിരുന്നു നരേന്ദ്രനാഥ്. നഗ്നനായ രാജാവ് എന്ന പുസ്തകത്തിനായിരുന്നു 1974ൽ അദ്ദേഹത്തെ തേടി അക്കാദമി അവാർഡ് എത്തിയത്. കവിതക്കൊപ്പം നോവലുകളും ചക്രവർത്തി എഴുതിയിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here