അന്തരങ്ങള്‍ക്കിടയില്‍ വളരുന്ന
ഞാനെന്ന ഭാവത്തിന്‍ ചില്ലകളിനിടയില്‍ ഒരു പുഴുക്കുത്ത്
പതിയെ പ്രാണനെ, ആത്മാവിനെ ചുരുക്കുന്ന
പുകകുഴലുകളിലേക്ക് ആവാഹിക്കുന്നു.
കരിന്തേന്‍ പകലില്‍ ആവിയായി എന്നില്‍ പകരുന്നു
നിദ്രയില്‍ ഒരുപാട് പാലങ്ങള്‍ തകുരുന്നു
ഞാന്‍ എന്നെ ഒരു പാലമില്ലാത്തവനാക്കുന്നു
പാലവും ജലവും തമ്മിലുള്ള അവിഹിതം തകരുന്നുവെങ്കിലും
ഒരു നേര്‍ത്ത പാളിയായ്
ഒരു നിമിഷാര്‍ദ്രതയില്‍ പരസ്പരം പടരുന്നു
എവിടേക്കാണ് ഞാന്‍ ഒഴുകേണ്ടത്?
മാറിടമില്ലാത്ത ,മരുഭൂപരപ്പിലോ?
പറയാനിടമില്ലാത്ത,
കാലുകളില്ലാത്ത, കണ്ണുകള്‍ ഇല്ലാത്ത
കാത്തിരിപ്പില്ലാത്ത , നിശബ്ദ സാക്ഷ്യം
മഞ്ഞിന്‍ കണങ്ങള്‍ ഭൂമിയെ പുണരാന്‍ വെമ്പുന്നവേളയില്‍
ഞാന്‍ വീണ്ടുമൊരു അഹം കേളിയില്‍ നിശ്ചലതടസ്സമാവുന്നു
ഞാന്‍ , നമ്മള്‍ ആകുമോ?
പുതിയ ഗണമായി മാറുമോ?
എന്നെ ഞാനാക്കേണ്ടത് നമ്മളാണ്
എന്നെ ഞാന്‍ അല്ലാതാക്കേണ്ടതും നമ്മളാണ്
അഹം, അതില്‍ പുഴുക്കുത്ത് ഏല്‍ക്കട്ടെ
പതിയെ കരിയട്ടെ ഭാവം, വീഴട്ടെ തകര്‍ന്ന്
അവിടെയൊരു പുതിയ കണികജ്വലനം നടക്കട്ടെ
വേഗത പോരാ, നിശ്ചലതയ്ക്ക്