നന്തനാർ സാഹിത്യപുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

വള്ളുവനാടൻ സാംസ്കാരികവേദിയുടെ ഏഴാമത് നന്തനാർ സാഹിത്യ പുരസ്കാരത്തിന് ചെറുകഥാ സമാഹാരം ക്ഷണിച്ചു. 15000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.

2019 ജനുവരി ഒന്നിനും 2021 ഡിസംബർ 31-നും ഇടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച, എഴുത്തുകാരന്റെ ആദ്യ ചെറുകഥാ സമാഹാരമാണ് പരിഗണിക്കുന്നത്.

മൂന്ന് കോപ്പികൾ മാർച്ച് 15-നുള്ളിൽ ലഭിക്കത്തക്കവിധം അയക്കണം.
രാംദാസ് ആലിപ്പറമ്പ്, ചെയർമാൻ, വള്ളുവനാടൻ സാംസ്കാരികവേദി, തരകൻ ഹയർസെക്കൻഡറി സ്കൂൾ, അങ്ങാടിപ്പുറം, മലപ്പുറം 679321 എന്നതാണ് വിലാസം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here