നന്തനാർ സാഹിത്യ പുരസ്കാരം യു.കെ. കുമാരനും ടി. കെ. ശങ്കരനാരായണനും

വള്ളുവനാടൻ സാംസ്കാരിക വേദി അങ്ങാടിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ നന്തനാർ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. യു. കെ. കുമാരനും (കഥ പറയുന്ന കണാരൻ കുട്ടി) ടി. കെ. ശങ്കരനാരായണനും (കിച്ചുവിന്റെ ഉപനയനം) പുരസ്കാരത്തിന് അർഹരായി. പുരസ്കാരത്തുകയായ പതിനയ്യായിരം രൂപ ഇരുവർക്കും തുല്യമായി വീതിക്കും.

ബാലസാഹിത്യ കൃതികളാണ് ഇത്തവണ പുരസ്കാരത്തിനു പരിഗണിച്ചത്. മെയ് 23ന് അങ്ങാടിപ്പുറം തരകൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here