നന്മയും തിന്മയും

 

 

 

 

ഒരിക്കൽ ഒരു ബസിൽ കുറെ യാത്രക്കാർ കയറി. മലയുടെ അടിവാരത്തിലൂടെ പട്ടണത്തിലേക്ക് ഓടിക്കൊണ്ടിരുന്ന ആ ബസ് ആക്സിൽ ഒടിഞ്ഞ്റോ ഡിൽ കിടന്നു. വണ്ടിയിലുണ്ടായിരുന്നവർ യാത്ര തുടരാൻ മറ്റു മാർഗ്ഗമില്ലാത്തതു മൂലം ഇറങ്ങി നടക്കാൻ നിര്ബന്ധിതരായി.

അഞ്ചു യാത്രക്കാർ ഒരുമിച്ച് ലക്ഷ്യ സ്ഥാനത്തേക്കു നടന്നു. അവരിൽ ഒരാൾ മദ്യപാനിയും അപരൻ കള്ളനും മറ്റൊരാൾ മഹാ മടിയനും നാലാമൻ അപസ്മാര രോഗിയും അഞ്ചാമൻ സന്യാസിയുമായിരുന്നു അവർക്ക് അഞ്ചു പേർക്കും പട്ടണത്തിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. ഒരെ സ്ഥലത്ത് പോകേണ്ടിയിരുന്ന യാത്രക്കാർ ഒരുമിച്ച് നടന്ന് ലക്ഷ്യത്തിലെത്താൻ എളുപ്പ മാർഗം നോക്കി ഒരു പുഴ കടന്നു പോകാൻ നിശ്ചയിച്ചു .

പുഴയുടെ തീരത്ത് ചെന്ന് കടത്തുകാരനെ വിളിച്ച് തോ ണിയിൽ കയറി മ റുകരയിൽ ചെന്നു. അപ്പോൾ അവിടെ അവശനാ യ ഒരാൾ ആലി ന്റെ തണലിൽ കിടക്കുന്നതു കണ്ടു . അയാളുടെ കിടപ്പ് കണ്ട് മദ്യപാനി അടുത്ത് ചെന്ന് ആകെ ഒരു വീക്ഷണം നടത്തിയ ശേഷം പരിഹാസത്തോടെ പറഞ്ഞു.

” ഉം ……അവന്റെ കിടപ്പു കണ്ടില്ലേ? കയ്യിലിരുന്ന കാശുകൊടുത്ത് കള്ളുമടിച്ച് ബോധമില്ലാതെ റോഡിൽ കിടക്കുന്നു. എഴുന്നേറ്റു പോടാ ”

മദ്യപാനിയുടെ വിലയിരുത്തൽ കള്ളന് സ്വീകാര്യമായി തോന്നിയില്ല അയാൾ രോഷത്തോടെ പറഞ്ഞു.

” താൻ എന്ത് വിവരക്കേടാണെടോ പറയുന്നത്? അയാൾ മദ്യപിച്ച് ബോധരഹിതനായി കിടക്കുന്നതുമൊന്നുമല്ല ആരുടെയോ അടി കൊണ്ട് വീണതായിരിക്കുകയെ ഉള്ളു. അവന്റെ മുഖത്ത് നോക്കിയാൽ അറിയാം അവൻ വലിയ കള്ളനാണെന്നു”

കള്ളന്റെ വാക്കുകൾ കേട്ട് മടിയനു ചിരി വന്നു അയാൾ പറഞ്ഞു.

‌ ” ഈ വീണുകിടക്കുന്നയാൾ കള്ളനോ മദ്യപാനിയോ അല്ല ,അവൻ മഹാ മടിയനാണ് ജോലി ചെയ്യാനുള്ള മടി മൂലം കിടന്ന് ഉറങ്ങുകയാ. അവനു വിശപ്പു മാറ്റാൻ എന്തെങ്കിലും ആഹാരം കൊടുത്താൽ എഴുന്നേറ്റു പോകും”

ഇത് കേട്ടപ്പോൾ അപസ്മാര രോഗി പറഞ്ഞു.

” നിങ്ങൾ പറയുന്ന രീതിയിലുള്ളവനല്ല ഈ കിടക്കുന്നത് . അയാൾ ഒരു അപസ്മാര രോഗിയാണ് . ഒരു ഇരുമ്പു കഷ്ണം അയാളുടെ കയ്യിൽ പിടിപ്പിച്ചാൽ അൽപ്പ സമയം കഴിയുമ്പോൾ അയാൾ എഴുന്നേറ്റിരിക്കും.”

ഇങ്ങനെ അവരവരുടെ അളവുകോൽ വച്ച് അയാളെ വിലയിരുത്തിക്കൊണ്ട് ഓരോരുത്തനും കടന്നു പോയി. ആരും സഹായിക്കാൻ തയാറായില്ല .

അവസാനം സന്യാസി അയാളുടെ അടുത്ത് ചെന്ന് പരിചരിച്ച്. കുടിക്കാൻ വെള്ളവും അൽപ്പം ഭക്ഷണവും കൊടുത്തപ്പോൾ അയാൾ എഴുന്നേറ്റിരുന്നു.

അവസാനാം ആവശ്യമുള്ളത് കൊടുത്തു സഹായിക്കുവാൻ സത്സ്വഭാവിയായ ഒരുവൻ തയാറാകും. ദുർജ്ജനങ്ങൾ മറ്റുള്ളവരിൽ തിന്മയല്ലാതെ നന്മ കണ്ടെത്തുകയില്ല .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English