അധികാരിയുടെ
പ്രഖ്യാപനം
——————-
എന്നെ
ഇഷ്ടപ്പെടുന്നതിന്
പകരം
എന്റെ പട്ടിയെ
പുകഴ്ത്തുക!
എന്റെ പാര്‍ട്ടിയാകുന്നു
എന്റെ പട്ടി
അത് നക്കും,
സര്‍വ്വാംഗം നക്കിതുടക്കും.
ഒടുവലിത്തിരി
പേയിളകും
വല്ലാതെ
കടിച്ചുകീറിയെന്നിരിക്കും.
ജനത്തെ
ഇഷ്ടപ്പെടുന്നതിന്
പകരം
കഴുതകളെ
പ്രണയിക്കുക!
എന്തെന്നാല്‍
കഴുതകളല്ലോ
എന്തു വിഴുപ്പും ചുമന്ന്
എനിക്കായ്
സിംഹാസനം
തീര്‍ക്കുന്നവര്‍!
ഒടുവില്‍ പട്ടി
സ്വയം ചാകും
എന്നാലുമെന്താ
ഞാന്‍ സിംഹമാകുമല്ലോ!
സിംഹം നിങ്ങളെ
കടിച്ചുകീറുകയില്ല
അതിനുമുമ്പേ
നിങ്ങള്‍ക്കും
പേയിളകുമല്ലോ
ഭയപ്പെടേണ്ട കേട്ടോ
പതിനാറിനും
നാല്പത്തിഒന്നിനും
തീര്‍ച്ചയായും ഞാന്‍
വന്നണയും കേട്ടോ!!
ആരാകണം അധികാരി
—————————-
അധികാരത്തെ
ഇഷ്ടപ്പെടാത്തവന്‍
ധൂര്‍ത്തിനെ കയ്യാളാത്തവന്‍
അഴിമതിക്ക്
അഴി പണിയുന്നവന്‍
ധിക്കാരത്തെ
പിണ്ഡം വെക്കുന്നവന്‍
പ്രസംഗത്തെ
പ്രവര്‍ത്തിയാക്കുന്നവന്‍
എതിര്‍പ്പുകളെ
കേട്ടറിയുന്നവന്‍
നേതാവായിട്ടും
കല്പിക്കാത്തവന്‍
ജനതയുടെ വേദനകളെ
കവിതപോല്‍
തഴുകുന്നവന്‍
മുറിവുകളില്‍
കറ്റാറും തേനും
പുരട്ടുന്നവന്‍
തത്വജ്ഞാനം കൊണ്ട്
നേരറിയുന്നവന്‍
ജീവിതപാരാവരം
നീന്തിക്കടക്കാന്‍
ജനതയ്ക്ക്
വീറ് പകരുന്നവന്‍
അവനാകും അധികാരി
അല്ലാതുള്ളധികാരി
സ്വാര്‍ത്ഥനത്രെ:
പരമസ്വാര്‍ത്ഥന്‍!
അധികാര ഗര്‍വ്വ്
—————————–
ഞാന്‍
സ്വാതന്ത്ര്യം കാക്ഷിക്കുന്നു.
ദുരാചാരക്കോട്ടകള്‍
കെട്ടിപ്പടുക്കാനുള്ള
സ്വാതന്ത്ര്യം
മുഴുമുഴുത്ത
നുണകള്‍കൊണ്ട്
സത്യം തീര്‍ക്കാനുള്ള
സ്വാതന്ത്ര്യം
ജനങ്ങളെ
ഇല്ലാവഴി നടത്താനും
ധൂര്‍ത്തിനെ
അമിത ധൂര്‍ത്താക്കാനും
ഉള്ള സ്വാതന്ത്ര്യം
എല്ലാ മതങ്ങളെയും
പ്രേമിച്ചെന്നു വരുത്താന്‍
അവറ്റകള്‍ തമ്മില്‍ത്തല്ലുമ്പോള്‍
വലിയ മതത്തിന്
ചെണ്ടകൊട്ടാനുള്ള
സ്വാതന്ത്ര്യം
എന്റെ സ്വാതന്ത്ര്യം
എനിക്ക് ജീവനാണ്
ആ ജീവാമൃതം
ഞാന്‍ വാരിവാരി
ഭുജിക്കാന്‍
തുടങ്ങിയിട്ട്
ആണ്ടുകളായി
ആ ആണ്ടറുതികളുടെ
സ്വാതന്ത്ര്യമിതാ വരവായ്
വരിന്‍ ആഘോഷിപ്പിന്‍!
എന്റെ സ്വാതന്ത്ര്യം
നിങ്ങള്‍ ആഘോഷിപ്പിന്‍!
അധികാരത്തിന്റെ ആഴ്ചവട്ടം
……………………………………….
ഒന്നാമങ്കം
പാര്‍ട്ടിസൗഖ്യം
രണ്ടമാങ്കം
സ്വന്തം സൗഖ്യം
മൂന്നാമങ്കം
അധികാരസൗഖ്യം
നാലാമങ്കം
ജനദ്രോഹം
അഞ്ചാമങ്കം
കസേരയിലുറക്കം
ആറാമങ്കം
മന്ത്രി പുംഗവന്‍
എന്ന ശുക്രദശ
ഏഴാമങ്കം
സ്വീസ് എക്കൗണ്ട്
ഇപ്പോള്‍
ആഴ്ചവട്ടം
ക്ലീന്‍ ക്ലീന്‍ !