നാലാമതൊരാൾ  

ചാരായനിരോധനത്തിന് മുമ്പുള്ള ഒരു പാതിരാ. വിളഞ്ഞ നെൽക്കതിരുകളുടെ മണവും തണുത്തകാറ്റും . വയലോരത്തെ തെങ്ങിൻ തോപ്പിൽ നിഴൽ വീണ് വീണ്ട നിലാക്കളത്തിൽ കൂട്ടുകാർ നാലുപേർ അവരിലൊരുവന്റെ അബ്ക്കാരിക്കഥകളിൽപ്പെട്ട് ഇരിക്കുകയായിരുന്നു.

നാലുപേരും കഥനത്തിന്റെ കൂടോത്രപ്പൊരുളിൽ പുതഞ്ഞത് പോലെ.

തെക്കൻ തിരുവിതാംകൂറിലെ പ്രമുഖ അബ്ക്കാരിയുടെ വലംകൈയ്യാണ് കഥാകാരനായ നാലാമൻ. കള്ളച്ചാരായ നിർമ്മാണത്തിന്റെ ഭ്രമകൂട്ടുകളാണ് കഥയിൽ.

“ഒരു ബാരലിൽ മുക്കാൽ ഭാഗം സ്പിരിറ്റൊഴിക്കും.പിന്നെ ആവശ്യത്തിന് വെള്ളം. ഭദ്രമായി അടച്ച വീപ്പ മണ്ണിൽ ചരിച്ചിട്ട് ചവിട്ടിയുരുട്ടിയ ശേഷം നിവർത്തി വച്ച് മൂടി തുറന്ന് ഉള്ളിലെ മിശ്രിതം കുപ്പികളിലാക്കും. സംഗതി തയ്യാർ.”

“അങ്ങനെ ഒരു ദിവസം കൂട്ടുണ്ടാക്കാൻ സ്പിരിറ്റ് വീപ്പ തുറന്നപ്പം….”

“തുറന്നപ്പം ???”

നാലാമനൊന്ന് പരുങ്ങി.അവർക്കിടയിൽ ആകാംക്ഷ മുനവെച്ച കണ്ണും കാതുമായി .

“തുറന്നപ്പം?”

“അതിലൊരു ….അതിലൊരു …കൈ “

“കൈയ്യോ???”

പ്രാചീന ദുർഗ്ഗത്തിന്റെ വാതിലുകൾ പോലെ പുസ്തകം തുറക്കുന്ന ശബ്ദം. ഡി റ്റി എസ്സിൽ പഴകിപ്പൊടിഞ്ഞ താളുകളിൽ തുരുമ്പിച്ച ലിഖിതങ്ങൾ.

ഒരു പ്രേതകഥയുടെ ചുരുളഴിയുന്നുവോ ?

“അതേ …ഒരു കൈ. അഴുകിത്തുടങ്ങിയത് .”

കഥയ്ക്കിടെ ഒരു തീപ്പെട്ടി ഉരഞ്ഞു. കാറ്റിൽ കരിമരുന്ന് മണത്തു. ചുരുട്ടിലെ തീ ചുണ്ടുകളിൽ ഓരോന്നിലും കനൽച്ചൂട് പകർന്നു.

“മെഡിക്കൽ കോളേജീന്ന് സംഘടിപ്പിച്ച സ്പിരിറ്റാരുന്നു. ശവമൊക്കെ ഇട്ട് വയ്ക്കാൻ ഉപയോഗിച്ചത് “

“പിന്നെന്ത് ചെയ്തു ?”

“എന്ത് ചെയ്യാൻ ? അഴുകിയ കൈ കോരിയെടുത്ത് കുഴിച്ചിട്ട ശേഷം ഹരിതം, ശോണം ,നീലം…പാകത്തിന് വെള്ളവും പഞ്ചസാര വറുത്തതും ചേർത്ത് ചവിട്ടിയുരുട്ടി ഗ്രീൻ ലേബൽ ,റെഡ് ലേബൽ ,ബ്ലൂ ലേബൽ…”

അവരിലൊരാൾ മുന്നിലിരുന്ന കുപ്പി കാൽപ്പാദങ്ങൾക്കിടയിൽ കൊരുത്തെടുത്ത് പിന്നിലേക്ക് മലക്കം മറിഞ്ഞ് സിസ്സർകട്ട് പോലെയൊരു ഏറു കൊടുത്തു.

കുപ്പി ചിതറുന്ന ശബ്ദമിങ്ങെത്തും മുൻപേ ഓക്കാനവും ഛർദിയും .

കാറ്റിന് ചുട്ട പപ്പടത്തിൻെറ മണം.

പാമ്പ് കോട്ടുവായിടുമ്പോഴാണത്രെ ചുട്ട പപ്പടത്തിന്റെ മണം പരക്കുന്നത്. വീണ്ടുമൊരോക്കാനം. അവനും പാമ്പായി.

പാടവരമ്പത്തൂടെ, തെങ്ങിൻ തോപ്പിലൂടെ, വളർന്ന് പടർന്ന പുല്ലുകൾക്കിടയിലൂടെ നാട്ടു വഴികളിലൂടെ നിരവധി പാമ്പുകൾ ഇഴയുന്നുണ്ടാകാം. അണലി,മൂർഖൻ,ശംഖ് വരയൻ…

അബ്ക്കാരിക്കഥനത്തിലേക്ക് വഴുതുന്നതിന് മുൻപ് സമ്പുഷ്ടജനിതകങ്ങളുടെ ഭ്രമവിസ്തരങ്ങളിൽ ഉയിരേറ്റ സിനിമകളെ കുറിച്ച് സംസാരിച്ചിരുന്നതിനാലാകാം ചിന്ത ഫ്രെയിമിൽ നിന്നും ഫ്രെയിമിലേക്ക് തെന്നിയത്.

ഹൂച്ച് !!!

ഇംഗ്ലീഷിലേത് പോലെ കിടിലൻ പേരുകൾ മലയാളത്തിലുമുണ്ട് .

കൊട്ടുവടി, മൂലവെട്ടി, പ്രധാനമന്ത്രി , ഏമാൻ , പൊടി നമസാരം ,തേള് ,തേരട്ട എന്ന് കൊത്തിക്കേറുന്ന വിഷമേളനം .

അക്കാലം വൈപ്പിൻ, പുനലൂർ വിഷമദ്യ ദുരന്തങ്ങളേ കഴിഞ്ഞിരുന്നുള്ളൂ .ചാരായനിരോധനവും കല്ലുവാതുക്കൽ, കുപ്പണ വിഷമദ്യ ദുരന്തങ്ങളും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

വയലോരത്ത് എല്ലാവരും ഉറക്കത്തിലേക്ക് ഉടഞ്ഞ് താഴ്ന്നു.

അപ്പോൾ …

അപ്പോൾ വൈപ്പിനിലെ വിഷമദ്യ ദുരന്തത്തിൽ പുകഞ്ഞ് പോയ കണ്ണുകളിൽ നിന്നും നിയതരൂപങ്ങളില്ലാത്ത ഒരു ഭാവം ഇഴഞ്ഞിറങ്ങി അവരിലൊരാളുടെ ഉറക്കത്തിൻെറ വിജനമായ ഇരുൾവഴിയിലെ നിലാപ്പഴുതുകളിലൂടെ ഊർന്നൂർന്ന് കൊതിതീരാത്ത കാഴ്ചയേതോ തേടിയിറങ്ങി.

നാലാമൻ നിദ്രയുടെ വാരികൾക്കിടയിൽ നിന്നും വൈപ്പിൻ ദുരന്തകാലത്തെ പത്രമൊരെണ്ണം വലിച്ചെടുത്ത് വായിക്കാൻ തുടങ്ങി.

“ടാങ്കിൽ വെള്ളം നിറയ്ക്കും.അതിൽ തവള ,ചെറിയ മത്സ്യങ്ങൾ എന്നിവയെ ഇടും. പിന്നെ അതിലേക്ക് ലഹരിവിഷം തുള്ളിതുള്ളിയായി ഇറ്റിക്കും.വെള്ളത്തിലെ ജീവികൾ ചത്തു മലക്കുന്നതാണ് കണക്ക്. കണക്ക് തെറ്റിയാൽ കുടിക്കുന്നവൻ ചത്തു മലക്കും.”

വിഷമേറ്റ് ചത്തു മലക്കുന്ന തവളകളുടെയും ചെറുമീനുകളുടെയും പ്രാണന് പേയിളകിയാകാം ലഹരിയായി നുരയുന്നത് .അല്ലെങ്കിൽ ജലകണികകളിൽ തുളഞ്ഞ് കയറി ഒളിച്ച ജീവൻ വീട്ടുന്ന പകയാവാം കെട്ടുപോയ കണ്ണുകളും പിടഞ്ഞു തീർന്ന ജീവിതങ്ങളും.

മദ്യവർജ്ജന പ്രസ്ഥാനവും ഷാപ്പ് പിക്കറ്റിങ്ങും അതാത് കാലഘട്ടങ്ങൾ ഏല്പിച്ച ശ്രമകരമായ ദൗത്യങ്ങൾ ഏറ്റെടുത്ത് തളർന്നു.

പക്ഷേ മദ്യവും മാഫിയയും തളിർത്തു തന്നെ .

വർണിഷ് , തിന്നർ ,കറക്ഷൻ ഫ്ലൂയിഡ് , ഷാമ്പൂ സാനിറ്റൈസർ എന്നിവയിൽ പോലും ലഹരിയുടെ മണം പരാതിപ്പരതി മനുഷ്യനെത്തി.

ഗുളിക , പൊടി ,സ്റ്റാമ്പ് ,കുത്തിവെയ്പ്പ് തുടങ്ങിയ മാരകങ്ങൾ വേറെ.

വൈപ്പിനിലെ പുകഞ്ഞ കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങിയ ഭാവം വാക്കുകളുടെ വലത്തെ അറ്റത്ത് അസ്ഥികൂടത്തിൻെറ ചൂണ്ട് വിരൽ വളച്ചൊടിച്ച് വച്ച് ചോദ്യമായി.

തൊഴുത്തിലെ പശുവിന്റെ പാല് കറക്കാമെങ്കിൽ മുറ്റത്തെ തെങ്ങിലെ കള്ളെടുത്താലെന്താ ?

ആവശ്യക്കാർക്ക് സ്വയം വാറ്റിക്കുടിക്കുന്നതിനുള്ള വിലക്ക് നീക്കിയാലെന്താ ?

എന്നുമില്ലെങ്കിൽ വേണ്ട. ഓണക്കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഒരു പത്തു ദിവസം.അല്ലെങ്കിൽ മൂന്ന് ദിവസം. താത്‌കാലിക അനുമതി.

വിരലസ്ഥികൾ വളഞ്ഞൊടിഞ്ഞ ചോദ്യചിഹ്നത്തിൽ നിന്നും ഉയർന്ന ധൂമങ്ങൾ ഉറക്കത്തിനും ഉണർവിനുമിടയിൽ സുഗന്ധസങ്കലനങ്ങളായി.

അരികളാറ്, ജീരകം മൂന്ന് ,മുന്തിരിങ്ങ ,ഓറഞ്ച് ,കറുകപ്പട്ട ,പൂവൻപഴം ,കൈതച്ചക്ക,ശർക്കര എന്നിങ്ങനെ ചാർത്ത് നിവർന്നു.

കലത്തിനു മേൽ കലം അടുക്കിയുള്ള പരമ്പരാഗത സമ്പ്രദായത്തിന് പകരം വാറ്റാനുള്ള പുത്തൻ സംവിധാനങ്ങൾ ഐ എസ് ഐ മാർക്കോടെ വിപണിയിൽ .

പാചകവിദഗ്ദ്ധകളുടെ പരീക്ഷണശാലകളിൽ പുത്തനുണർവുണ്ടാകും.

ലഹരിയെഴുതിയ കണ്ണുകൾ .

വ്യത്യസ്തവീര്യങ്ങളുടെ രുചിക്കൂട്ടുകൾ.

വീട്ടമ്മമാരുടെ സ്നേഹസങ്കല്പങ്ങളിലേക്ക് വെടിക്കെട്ട് മീൻകറി പോലെ വെള്ളിടി ചാരായവും.

കുടുംബകലഹങ്ങളില്ലാതെ ഊഷ്മളമാകുന്ന തീൻമേശ .

ഷാപ്പ് / ബാർ എന്ന സാമൂഹിക വ്യവഹാരം അണുകുടുംബത്തിലെ തീൻമേശയുടെ സ്വകാര്യതയിലേക്ക് കൂപ്പുകുത്തുമ്പോൾ ചാരായമെന്ന ദുർഗന്ധവാഹിയായ പേരും മങ്ങിയൊഴിയും.

പിന്നെ സോമം. മധു.

എങ്കിലും ലിറ്ററൊന്നിന് ഒരു ആഫ്രിക്കൻ ഒച്ച് എന്ന കണക്കിൽ ചേർത്ത് വാറ്റിയാൽ അനുഭൂതികൾ പതിന്മടങ്ങ് ഉത്തേജിതമാക്കാമോ എന്ന് തുടങ്ങിയ പരീക്ഷണ കുതുകങ്ങൾ ശമിക്കാതെ തുടരും.

വെളുപ്പാൻ രാവിലെ വീശിയ കാറ്റിന്റെ തണുപ്പേറ്റ് അവർ നാലുപേരും ഉണർന്നു.

ഒരാൾ കൊളുത്തിയ സിഗററ്റിനായി മറ്റ് മൂന്ന് കൈകളും നീണ്ടു.സിഗരറ്റ് ചുണ്ടുകൾ മാറിമാറി വരുന്നതിനിടെ നാലാമൻ വയലിറമ്പത്തെ തൈത്തെങ്ങിൽ പൊത്തിപ്പിടിച്ച് കയറി ഒരു കുല കരിക്ക് ഇട്ടു.

ചാരായത്തിൻെറ കവർപ്പുകളിൽ ഇളനീർ മധു പടർന്നു.

“നല്ല വിദ്യാഭ്യാസം ,നല്ല ആരോഗ്യം എന്നത് പോലെ നല്ല മദ്യവും അംഗീകരിക്കപ്പെടട്ടെ “ ഒരാൾ ആശീർവദിച്ചു.

ഉച്ചകഴിഞ്ഞ് തുലാമഴ ഇരമ്പുകയായിരുന്നു.

“എങ്കിലുമീ നാല്പത്തിമൂന്നാമത്തെ വയസ്സിൽ കൈവിറച്ച്, കരൾ ദ്രവിച്ച്…”

“അതും എല്ലാവരും ഉറങ്ങിയപ്പോൾ ഉണർന്നിരുന്നവൻ…”

അച്ചാറിന്റെ എരിവും പുളിയും ഉപ്പും നുണഞ്ഞ് , ചാരായത്തിൽ തുടിച്ച് ഇരുട്ട് വീണ നഗരത്തിന്റെ എറായങ്ങളിലൊന്നിൽ നിന്നും അവർ മൂന്ന് പേർ റോഡിലേക്കിറങ്ങി.

കെട്ട കണ്ണുകളുമായി പാഞ്ഞ് വന്ന ടിപ്പർ ലോറിയുടെ ബ്രേക്കുകൾ ഞെരിഞ്ഞമർന്ന ശബ്ദത്തിലൊരു അറുകൊല കൂവി :

“ചിയേഴ്‌സ് “

നാലാമന് വേണ്ടി അവർ മൂവരും അതേറ്റു പറഞ്ഞു :

“ചിയേഴ്‌സ് “

ചാരായനിരോധനത്തിന് മുമ്പുള്ള ഒരു പാതിരാ. വിളഞ്ഞ നെൽക്കതിരുകളുടെ മണവും തണുത്തകാറ്റും .

വയലോരത്തെ തെങ്ങിൻ തോപ്പിൽ നിഴൽ വീണ് വീണ്ട നിലാക്കളത്തിൽ കൂട്ടുകാർ നാലുപേർ അവരിലൊരുവൻെറ അബ്ക്കാരിക്കഥകളിൽപ്പെട്ട്

ഇരിക്കുകയായിരുന്നു.

നാലുപേരും കഥനത്തിൻെറ കൂടോത്രപ്പൊരുളിൽ പുതഞ്ഞത് പോലെ.

തെക്കൻ തിരുവിതാംകൂറിലെ പ്രമുഖ അബ്ക്കാരിയുടെ വലംകൈയ്യാണ് കഥാകാരനായ നാലാമൻ. കള്ളച്ചാരായ നിർമ്മാണത്തിൻെറ ഭ്രമകൂട്ടുകളാണ് കഥയിൽ.

“ഒരു ബാരലിൽ മുക്കാൽ ഭാഗം സ്പിരിറ്റൊഴിക്കും.പിന്നെ ആവശ്യത്തിന് വെള്ളം. ഭദ്രമായി അടച്ച വീപ്പ മണ്ണിൽ ചരിച്ചിട്ട് ചവിട്ടിയുരുട്ടിയ ശേഷം നിവർത്തി വച്ച് മൂടി തുറന്ന് ഉള്ളിലെ മിശ്രിതം കുപ്പികളിലാക്കും.സംഗതി തയ്യാർ.”

“അങ്ങനെ ഒരു ദിവസം കൂട്ടുണ്ടാക്കാൻ സ്പിരിറ്റ് വീപ്പ തുറന്നപ്പം….”

“തുറന്നപ്പം ???”

നാലാമനൊന്ന് പരുങ്ങി.അവർക്കിടയിൽ ആകാംക്ഷ മുനവെച്ച കണ്ണും കാതുമായി .

“തുറന്നപ്പം?”

“അതിലൊരു ….അതിലൊരു …കൈ “

“കൈയ്യോ???”

പ്രാചീന ദുർഗ്ഗത്തിൻെറ വാതിലുകൾ പോലെ പുസ്തകം തുറക്കുന്ന ശബ്ദം

ഡി റ്റി എസ്സിൽ.പഴകിപ്പൊടിഞ്ഞ താളുകളിൽ തുരുമ്പിച്ച ലിഖിതങ്ങൾ.

ഒരു പ്രേതകഥയുടെ ചുരുളഴിയുന്നുവോ ?

“അതേ …ഒരു കൈ. അഴുകിത്തുടങ്ങിയത് .”

കഥയ്ക്കിടെ ഒരു തീപ്പെട്ടി ഉരഞ്ഞു. കാറ്റിൽ കരിമരുന്ന് മണത്തു. ചുരുട്ടിലെ തീ ചുണ്ടുകളിൽ ഓരോന്നിലും കനൽച്ചൂട് പകർന്നു.

“മെഡിക്കൽ കോളേജീന്ന് സംഘടിപ്പിച്ച സ്പിരിറ്റാരുന്നു. ശവമൊക്കെ ഇട്ട് വയ്ക്കാൻ ഉപയോഗിച്ചത് “

“പിന്നെന്ത് ചെയ്തു ?”

“എന്ത് ചെയ്യാൻ ? അഴുകിയ കൈ കോരിയെടുത്ത് കുഴിച്ചിട്ട ശേഷം ഹരിതം, ശോണം ,നീലം…പാകത്തിന് വെള്ളവും പഞ്ചസാര വറുത്തതും ചേർത്ത് ചവിട്ടിയുരുട്ടി ഗ്രീൻ ലേബൽ ,റെഡ് ലേബൽ ,ബ്ലൂ ലേബൽ…”

അവരിലൊരാൾ മുന്നിലിരുന്ന കുപ്പി കാൽപ്പാദങ്ങൾക്കിടയിൽ കൊരുത്തെടുത്ത് പിന്നിലേക്ക് മലക്കം മറിഞ്ഞ് സിസ്സർകട്ട് പോലെയൊരു ഏറു കൊടുത്തു.

കുപ്പി ചിതറുന്ന ശബ്ദമിങ്ങെത്തും മുൻപേ ഓക്കാനവും ഛർദിയും .

കാറ്റിന് ചുട്ട പപ്പടത്തിൻെറ മണം.

പാമ്പ് കോട്ടുവായിടുമ്പോഴാണത്രെ ചുട്ട പപ്പടത്തിൻെറ മണം പരക്കുന്നത്.വീണ്ടുമൊരോക്കാനം.അവനും പാമ്പായി.

പാടവരമ്പത്തൂടെ, തെങ്ങിൻ തോപ്പിലൂടെ, വളർന്ന് പടർന്ന പുല്ലുകൾക്കിടയിലൂടെ നാട്ടു വഴികളിലൂടെ നിരവധി പാമ്പുകൾ ഇഴയുന്നുണ്ടാകാം. അണലി,മൂർഖൻ,ശംഖ് വരയൻ…

അബ്ക്കാരിക്കഥനത്തിലേക്ക് വഴുതുന്നതിന് മുൻപ് സമ്പുഷ്ടജനിതകങ്ങളുടെ ഭ്രമവിസ്തരങ്ങളിൽ ഉയിരേറ്റ സിനിമകളെ കുറിച്ച് സംസാരിച്ചിരുന്നതിനാലാകാം ചിന്ത ഫ്രെയിമിൽ നിന്നും ഫ്രെയിമിലേക്ക് തെന്നിയത്.

ഹൂച്ച് !!!

ഇംഗ്ലീഷിലേത് പോലെ കിടിലൻ പേരുകൾ മലയാളത്തിലുമുണ്ട് .

കൊട്ടുവടി,മൂലവെട്ടി,പ്രധാനമന്ത്രി ,ഏമാൻ , പൊടി …

നമസാരം ,തേള് ,തേരട്ട എന്ന് കൊത്തിക്കേറുന്ന വിഷമേളനം .

അക്കാലം വൈപ്പിൻ, പുനലൂർ വിഷമദ്യ ദുരന്തങ്ങളേ കഴിഞ്ഞിരുന്നുള്ളൂ .ചാരായനിരോധനവും കല്ലുവാതുക്കൽ, കുപ്പണ വിഷമദ്യ ദുരന്തങ്ങളും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

വയലോരത്ത് എല്ലാവരും ഉറക്കത്തിലേക്ക് ഉടഞ്ഞ് താഴ്ന്നു.

അപ്പോൾ …

അപ്പോൾ വൈപ്പിനിലെ വിഷമദ്യ ദുരന്തത്തിൽ പുകഞ്ഞ് പോയ കണ്ണുകളിൽ നിന്നും നിയതരൂപങ്ങളില്ലാത്ത ഒരു ഭാവം ഇഴഞ്ഞിറങ്ങി അവരിലൊരാളുടെ ഉറക്കത്തിൻെറ വിജനമായ ഇരുൾവഴിയിലെ നിലാപ്പഴുതുകളിലൂടെ ഊർന്നൂർന്ന് കൊതിതീരാത്ത കാഴ്ചയേതോ തേടിയിറങ്ങി.

നാലാമൻ നിദ്രയുടെ വാരികൾക്കിടയിൽ നിന്നും വൈപ്പിൻ ദുരന്തകാലത്തെ പത്രമൊരെണ്ണം വലിച്ചെടുത്ത് വായിക്കാൻ തുടങ്ങി.

“ടാങ്കിൽ വെള്ളം നിറയ്ക്കും.അതിൽ തവള ,ചെറിയ മത്സ്യങ്ങൾ എന്നിവയെ ഇടും. പിന്നെ അതിലേക്ക് ലഹരിവിഷം തുള്ളിതുള്ളിയായി ഇറ്റിക്കും.വെള്ളത്തിലെ ജീവികൾ ചത്തു മലക്കുന്നതാണ് കണക്ക്. കണക്ക് തെറ്റിയാൽ കുടിക്കുന്നവൻ ചത്തു മലക്കും.”

വിഷമേറ്റ് ചത്തു മലക്കുന്ന തവളകളുടെയും ചെറുമീനുകളുടെയും പ്രാണന് പേയിളകിയാകാം ലഹരിയായി നുരയുന്നത് .അല്ലെങ്കിൽ ജലകണികകളിൽ തുളഞ്ഞ് കയറി ഒളിച്ച ജീവൻ വീട്ടുന്ന പകയാവാം കെട്ടുപോയ കണ്ണുകളും പിടഞ്ഞു തീർന്ന ജീവിതങ്ങളും.

മദ്യവർജ്ജന പ്രസ്ഥാനവും ഷാപ്പ് പിക്കറ്റിങ്ങും അതാത് കാലഘട്ടങ്ങൾ ഏല്പിച്ച ശ്രമകരമായ ദൗത്യങ്ങൾ ഏറ്റെടുത്ത് തളർന്നു.

പക്ഷേ മദ്യവും മാഫിയയും തളിർത്തു തന്നെ .

വർണിഷ് , തിന്നർ ,കറക്ഷൻ ഫ്ലൂയിഡ് , ഷാമ്പൂ സാനിറ്റൈസർ എന്നിവയിൽ പോലും ലഹരിയുടെ മണം പരാതിപ്പരതി മനുഷ്യനെത്തി.

ഗുളിക , പൊടി ,സ്റ്റാമ്പ് ,കുത്തിവെയ്പ്പ് തുടങ്ങിയ മാരകങ്ങൾ വേറെ.

വൈപ്പിനിലെ പുകഞ്ഞ കണ്ണുകളിൽ നിന്ന് ഒഴുകിയിറങ്ങിയ ഭാവം വാക്കുകളുടെ വലത്തെ അറ്റത്ത് അസ്ഥികൂടത്തിൻെറ ചൂണ്ട് വിരൽ വളച്ചൊടിച്ച് വച്ച് ചോദ്യമായി.

തൊഴുത്തിലെ പശുവിൻെറ പാല് കറക്കാമെങ്കിൽ മുറ്റത്തെ തെങ്ങിലെ കള്ളെടുത്താലെന്താ ?

ആവശ്യക്കാർക്ക് സ്വയം വാറ്റിക്കുടിക്കുന്നതിനുള്ള വിലക്ക് നീക്കിയാലെന്താ ?

എന്നുമില്ലെങ്കിൽ വേണ്ട. ഓണക്കാലത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഒരു പത്തു ദിവസം.അല്ലെങ്കിൽ മൂന്ന് ദിവസം. താത്‌കാലിക അനുമതി.

വിരലസ്ഥികൾ വളഞ്ഞൊടിഞ്ഞ ചോദ്യചിഹ്നത്തിൽ നിന്നും ഉയർന്ന ധൂമങ്ങൾ ഉറക്കത്തിനും ഉണർവിനുമിടയിൽ സുഗന്ധസങ്കലനങ്ങളായി.

അരികളാറ്, ജീരകം മൂന്ന് ,മുന്തിരിങ്ങ ,ഓറഞ്ച് ,കറുകപ്പട്ട ,പൂവൻപഴം ,കൈതച്ചക്ക,ശർക്കര എന്നിങ്ങനെ ചാർത്ത് നിവർന്നു.

കലത്തിനു മേൽ കലം അടുക്കിയുള്ള പരമ്പരാഗത സമ്പ്രദായത്തിന് പകരം വാറ്റാനുള്ള പുത്തൻ സംവിധാനങ്ങൾ ഐ എസ് ഐ മാർക്കോടെ വിപണിയിൽ .

പാചകവിദഗ്ദ്ധകളുടെ പരീക്ഷണശാലകളിൽ പുത്തനുണർവുണ്ടാകും.

ലഹരിയെഴുതിയ കണ്ണുകൾ .

വ്യത്യസ്തവീര്യങ്ങളുടെ രുചിക്കൂട്ടുകൾ.

വീട്ടമ്മമാരുടെ സ്നേഹസങ്കല്പങ്ങളിലേക്ക് വെടിക്കെട്ട് മീൻകറി പോലെ വെള്ളിടി ചാരായവും.

കുടുംബകലഹങ്ങളില്ലാതെ ഊഷ്മളമാകുന്ന തീൻമേശ .

ഷാപ്പ് / ബാർ എന്ന സാമൂഹിക വ്യവഹാരം അണുകുടുംബത്തിലെ തീൻമേശയുടെ സ്വകാര്യതയിലേക്ക് കൂപ്പുകുത്തുമ്പോൾ ചാരായമെന്ന ദുർഗന്ധവാഹിയായ പേരും മങ്ങിയൊഴിയും.

പിന്നെ സോമം. മധു.

എങ്കിലും ലിറ്ററൊന്നിന് ഒരു ആഫ്രിക്കൻ ഒച്ച് എന്ന കണക്കിൽ ചേർത്ത് വാറ്റിയാൽ അനുഭൂതികൾ പതിന്മടങ്ങ് ഉത്തേജിതമാക്കാമോ എന്ന് തുടങ്ങിയ പരീക്ഷണ കുതുകങ്ങൾ ശമിക്കാതെ തുടരും.

വെളുപ്പാൻ രാവിലെ വീശിയ കാറ്റിൻെറ തണുപ്പേറ്റ് അവർ നാലുപേരും ഉണർന്നു.

ഒരാൾ കൊളുത്തിയ സിഗററ്റിനായി മറ്റ് മൂന്ന് കൈകളും നീണ്ടു.സിഗരറ്റ് ചുണ്ടുകൾ മാറിമാറി വരുന്നതിനിടെ നാലാമൻ വയലിറമ്പത്തെ തൈത്തെങ്ങിൽ പൊത്തിപ്പിടിച്ച് കയറി ഒരു കുല കരിക്ക് ഇട്ടു.

ചാരായത്തിൻെറ കവർപ്പുകളിൽ ഇളനീർ മധു പടർന്നു.

“നല്ല വിദ്യാഭ്യാസം ,നല്ല ആരോഗ്യം എന്നത് പോലെ നല്ല മദ്യവും അംഗീകരിക്കപ്പെടട്ടെ “ ഒരാൾ ആശീർവദിച്ചു.

ഉച്ചകഴിഞ്ഞ് തുലാമഴ ഇരമ്പുകയായിരുന്നു.

“എങ്കിലുമീ നാല്പത്തിമൂന്നാമത്തെ വയസ്സിൽ കൈവിറച്ച്, കരൾ ദ്രവിച്ച്…”

“അതും എല്ലാവരും ഉറങ്ങിയപ്പോൾ ഉണർന്നിരുന്നവൻ…”

അച്ചാറിൻെറ എരിവും പുളിയും ഉപ്പും നുണഞ്ഞ് , ചാരായത്തിൽ തുടിച്ച് ഇരുട്ട് വീണ നഗരത്തിൻെറ എറായങ്ങളിലൊന്നിൽ നിന്നും അവർ മൂന്ന് പേർ റോഡിലേക്കിറങ്ങി.

കെട്ട കണ്ണുകളുമായി പാഞ്ഞ് വന്ന ടിപ്പർ ലോറിയുടെ ബ്രേക്കുകൾ ഞെരിഞ്ഞമർന്ന ശബ്ദത്തിലൊരു അറുകൊല കൂവി :

“ചിയേഴ്‌സ് “

നാലാമന് വേണ്ടി അവർ മൂവരും അതേറ്റു പറഞ്ഞു :

“ചിയേഴ്‌സ് “

.

.

.

.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous article‘പുഴകള്‍ക്കിടം തേടി’ പ്രകാശനം
Next articleതവനൂരില്‍ കെ ടി ജലീലിനെതിരെ ഫിറോസ് കുന്നുംപറമ്പില്‍
സ്റ്റേറ്റ്സ്മാൻ, ഇന്ത്യൻ എക്സ്പ്രസ്, പേടിയറ്റ് ,ക്രോസ് ലൈറ്റ് എന്നിവയിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതീന്ദ്രിയം എന്നൊരു കാര്‍ട്ടൂണ്‍ കോളം ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. മാതൃഭൂമി ഓൺ ലൈനിൽ കുഞ്ചിരി എന്നെ കാർട്ടൂൺ കോളം വരച്ചു. കഥപറയാനൊരിടം, ബഹുജനോത്സവം, തായാട്ട്, ക്യാപ്ഷഷക്രിയ എന്നീ കഥാ സമാഹാരങ്ങളും പുകില് എന്ന കാർട്ടൂൺ സമാഹാരവും പ്രസിദ്ധീകരിച്ചു. വിലാസംഃ സിറ്റാഡൽ കിസ്മത് പടി ഏറ്റുമാനൂര്‍ പി ഓ കോട്ടയം. 686631

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English