നഗ്നം

 

നഗ്നം….
ഇരുളിനെകൊല്ലാന്‍
ഞാന്‍ ഇറങ്ങിനടന്നു
മതത്തിന്‍മുഖം മൂടി
ഇല്ലാതെ
രാഷ്ട്രീയത്തിന്‍ പൊയ് വാക്ക്
ഇല്ലാതെ
ക്യാമറയുടെ വിര്‍ച്വല്‍ സ്വഭാവം
ഇല്ലാതെ
ഇണചേരുമ്പോഴും,ജനിക്കുമ്പോഴും
സ്വകാര്യയാമങ്ങളിലും,
പോസ്റ്റ്മോര്‍ടംറ്റേബിളിലും
നീ നഗ്നന്‍ അല്ലേ?
ഇവിടെയൊക്കെ നീ
സ്വയം-നല്‍കിയില്ലേ?
നഗ്നനായി=മനുഷ്യനായി.
പിന്നെ എന്തേ,
‘സ്വയം-നല്‍കി’
‘നഗ്നന്‍’ ആകുന്ന
മതത്തിന്‍,മാധ്യമത്തിന്‍,
രാഷ്ട്രീയത്തിന്‍പേരില്‍
നീ തുണിയുടുക്കുന്നു,
പൊയിവേഷംകെട്ടുന്നു.
ഇടവിടാതെ ഇണചേരുന്ന
വേശ്യയാണ് നിനക്ക് മാതൃക,
അവള്‍ക്ക് ഒറ്റകുപ്പായം,
നഗ്നത=മനുഷ്യന്‍.അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here