ആലപ്പുഴ..ഹാസ്യ ബാല സാഹിത്യകാരനായ നൈനമണ്ണഞ്ചേരിയുടെ ”മിന്നുവിന്റെ പൂച്ചക്കുട്ടി”
എന്ന ബാലകഥാ സമാഹാരം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ് മിമിക്രി താരം അനീഷ്
വാരണത്തിന് നൽകി പ്രകാശനം ചെയ്തു.മണ്ണഞ്ചേരി വൈ.എം.എ.ഗ്രന്ഥശാലയുടെ ഓണോൽസവ് സമാപനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ ഗ്രന്ഥശാലാ പ്രസിഡന്റ് എസ്..ഷിഹാബുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.വി.വിശ്വംഭരൻ,വൈസ് പ്രസിഡന്റ് ജാബിർ നൈന,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഉദയമ്മ, സിയാദ് മണ്ണഞ്ചേരി, മുസ്തഫ, ആർ.രജനി, മനേഷ് മണ്ണഞ്ചേരി എന്നിവർ പ്രസംഗിച്ചു.