തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയായിരുന്ന ഡോ. പി രമ (61) അന്തരിച്ചു നടന്‍ ജഗദീഷിന്റെ ഭാര്യയാണ്. കേരളത്തിലെ പ്രമാദമായ പല കേസുകളീലും ഫൊറന്‍സിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകള്‍ നിര്‍ണ്ണായകമായിരുന്നു.
ഡോ. രമ്യ ജഗദീഷ് ( പ്രഫസര്‍ നാഗര്‍കോവില്‍ മെഡിക്കല്‍കോളേജ് ) ഡോ. സൗമ്യ ജഗദീഷ് ( സൈക്യാട്രിസ്റ്റ് ) എന്നിവരാണു മക്കള്‍.
മരുമക്കള്‍ ഡോ. നരേന്ദ്രന്‍ നയ്യാര്‍ ഐ പി എസ്, ഡോ. പ്രവീണ്‍ പണിക്കര്‍.
സംസ്ക്കാരം വൈകീട്ട് നാലിനു തൈക്കാട് ശാന്തി കവാടത്തില്‍