കേരള സംഗീത നാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒ വി വിജയൻ സ്മാരക സമിതി തസ്രാക്ക് ,പാലക്കാടിന്റെ അതിഥേയത്വത്തിൽ തസ്രാക്കിലെ ഒ വി വിജയൻ സ്മാരക മന്ദിരത്തിൽ വെച്ചു നാളെ മുതൽ ഡിസംബർ 2 വരെ ത്രിദിന നാടക ശില്പശാല സംഘടിപ്പിക്കുന്നു.
അഭിനയ പരിശീലനം നാടകത്തിന്റെ മറ്റു സാങ്കേതിക ഘടകങ്ങൾ എന്നിവയ്ക്കാണ് ശില്പശാല ഊന്നൽ നൽകുന്നത്. നിരവധി പ്രഗല്ഭരായ നാടക ആചാര്യൻന്മാർ ഇതിനോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി തസ്രാക്കിൽ എത്തും.
Click this button or press Ctrl+G to toggle between Malayalam and English