മലര്‍വാക
————-
പൂവിരിക്കുന്നു വീഥിയില്‍
വാക ചന്തത്തിലങ്ങനെ
വാടമെന്‍ ഹൃദയത്തിലും
തേനുറക്കുന്ന കാഴ്ചതാന്‍
ഇത്തിള്‍
————-
സൗഹൃദമെന്ന പേരില്‍
കടന്നുവന്നെത്തിടും
പിന്നീടെ നാമറിയൂ
ഇത്തിളായിരുന്നെന്ന്!
വിധി
———-
വിളക്കായിരുന്നാലും
ഒരു നാള്‍ വറ്റും എണ്ണ
ഇരുട്ടിന്‍ കൈകള്‍ വന്നു
ഞെരിക്കുമിതേ, സത്യം!
ആശംസ
—————
ശോകമാമിരുള്‍ വന്നു
മൂടിടുമ്പോഴും ത്യാഗ-
ജ്ജ്വാലയാല്‍ തെളിയട്ടെ
സ്നേഹത്തിന്‍ ചെരാതുകള്‍!
Click this button or press Ctrl+G to toggle between Malayalam and English