പാലാരിവട്ടം പി.ഒ.സിയില്‍ ചേർന്ന വാങ്മയത്തിന്റെ പ്രതിമാസ കൂട്ടായ്മയില്‍ എൻ ശശിധരന് പ്രഥമ വാങ്മയ സാഹിത്യ പുരസ്‌കാരം സമർപ്പിച്ചു. സാഹിത്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
നിരൂപണം, നാടകം, തിരക്കഥ, വിവര്‍ത്തനം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എം. മുകുന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, എന്‍. പ്രഭാകരന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരനിര്‍ണ്ണയം നടത്തിയത്.
എഴുത്തുകാരൻ അഷ്ടമൂർത്തിയാണ് ശശിധരന് പുരസ്‌കാരം നൽകിയത്.സന്തോഷ് ഏച്ചിക്കാനം , എസ് കലേഷ്, പി എഫ് മാത്യൂസ് , വിനോയ് തോമസ്, ജോർജ് ജോസഫ് ,വി എം ദേവദാസ്, പ്രിയ എ എസ് തുടങ്ങി നിരവധിപ്പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു.