ഞാനല്ലാതാവുന്ന ഞാൻ

നീ എന്നോട് ക്ഷമിക്കുകെൻ, സോദരീ,

ഞാൻ നിസ്സഹായനാണ്

മരവിച്ച മനസ്സിന്റെ കാവൽക്കാരൻ.

എനിക്കൊന്നുറക്കെ കരയണമെന്നുണ്ട്..

ഇല്ല, ഞാൻ മരിച്ച മനസ്സിന്റെ കാവൽക്കാരൻ.

വരൾച്ചയിൽ  ജനിച്ചവർ,  നാം

വസന്തം  സ്വപ്നം കാണരുതായിരുന്നു .

അന്നത്തെ, അന്നത്തിനു  വിയർപ്പു –

തുള്ളികളിൽ ജീവിതം പണിഞ്ഞു നീ

അനന്തമാം ജീവിത ചുടലക്കു മുമ്പിൽ

ഒരു ചോദ്യ ചിന്ഹമായ നിന്നു,

പരിശ്രമം വിയർപ്പു തുള്ളികളായി

തുടച്ചു നീക്കപ്പെടുമ്പോൾ

തലവരയെ പഴിചാരി പിന്നെയും

വസന്തത്തെ സ്വപ്നം കണ്ടു നാം.

അധികാര വർഗ്ഗങ്ങൾ ശ്രമിച്ചില്ല കാണുവാൻ

നിന്റെ കണ്ണീരുപ്പിലെ വിളയുന്ന ദൈന്യത.

പത്രത്താളുകളിലെ കറുത്ത അക്ഷരങ്ങളിൽ

മരണകണക്കുകൾ നോക്കുകുത്തിയായ്

മരണത്തിന്റെ കണക്കെടുത്തട്ടഹസിച്ചു

മാധ്യമങ്ങൾ നിന്റെ മരണവും ആഹ്ളാദിച്ചു.

നീണ്ട നിരയിൽ, ഉഷ്ണം പൂത്ത നട്ടുച്ചയിൽ,

നാളത്തെ അന്നം സ്വപ്നം കണ്ടു.

അധികാര വർഗത്തിനോട് യാചിച്ചു

നേടിയ സമ്മതപത്രവും കയ്യിലേന്തി

ഇരുണ്ട സ്വപനങ്ങളെ തഴുകി

ഒരിക്കലും അണയാത്ത രാകാറ്റ്

ഊതി കെടുത്താത്ത അഗ്നിയായി

സാന്ദ്വന വെട്ടത്തിനായ് പുറപ്പെട്ടു –

നീ നിന്റെ പെറ്റമ്മയെ തേടി, 

മനസ്സിൽ നൊമ്പരത്തിന്റെ മായാത്ത

ചിത്രം ബാക്കിയാക്കി നീ ആ..

രംഗബോധമില്ലാത്ത കോമാളിക്കൊപ്പം

മാതൃത്വം ബാക്കിവച്ചു പോയ് മറഞ്ഞു.

ചേതനയറ്റ നിൻ ശരീരത്തിനരികെ

പൊരുളറിയാതെ നിഷ്കളങ്കമായി

ചിരിക്കുന്ന നിൻ കുഞ്ഞിന്റെ കൈതവം

നീ സർവ്വം സഹയാണ്  സോദരീ…

നീ സ്ത്രീയാണ്, ശക്‌തിയാണ്…

ഉലകം ഉദരത്തിലേറ്റിയ മാതൃത്വമാണ്

അന്ധകാരം നിറഞ്ഞ മുറിയുടെ മൂലയിൽ

വെളിച്ചത്തെ ഭയക്കുന്ന ഭ്രാന്തനെ പോലെ

കണ്ണുകളിലെ തീക്ഷണ ഗർത്തങ്ങളിൽ

കണ്ണീർ ചാലുകൾ വരണ്ടുണങ്ങി

വീഴുന്നവനായ്, ദാഹജലത്തിന് കേഴുന്നവനായി

പൊരിയുന്ന വയറ്റിന്നു ഒരു വറ്റ് നൽകാതെ

നിറ വയറൂട്ടി, ഞാൻ തൃപ്തനാവുന്നു.

ഞാൻ മരിച്ച മനസ്സിന്റെ കാവൽക്കാരൻ…

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപുരുഷുമാലാഖ
Next articleനിൻ മുഖം
എന്റെ പേര് സുമേഷ് കരുണാകരൻ നായർ , കഴിഞ്ഞ ഇരുപതു വർഷമായി അഹമ്മദാബാദിൽ താമസിക്കുന്നു, ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലിചെയ്യുന്നു. ഭാര്യ നിഷ നായർ, മകൻ അഹ്‌സിൻ നായർ, 'അമ്മ സാവിത്രി കരുണാകരൻ നമ്പ്യാർ.

2 COMMENTS

    • Corona virus lockdown nodu anubandhichu Varanassiyile railway stationil sambhavicha ati darunamaya manassine nombarapeduthiya vartha ithodoppam cherthirunnegil nannayene.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here