ചിന്തകൾ ചിലപ്പോൾ
പ്രഭാത യാത്രക്കിടയില്‍
കിഴക്കോട്ട് കണ്ണ്പായിക്കലാണ്…
ചിലപ്പോൾ,
ഉച്ചമയക്കത്തിന് ശേഷമുള്ള
ഉണര്‍വിന്റെ ഉന്മേഷമാകലാണ്…
ചിലപ്പോൾ,
സായന്തനത്തിന്റെ നിശ്ശബ്ദതയില്‍
പടിഞ്ഞാറ്മാനം ചുവക്കലാണ്…
ചിലര്പറയും
ചിന്തകൾ ആഴമുള്ള
കടലിന്റെ തുടിക്കുന്നമനസ്സാണെന്ന്
ഏതോ തീരംകൊതിച്ചെത്തുന്ന
തിരമാലകളുടെ വിങ്ങലാണെന്ന്…
ചിലര്പറയും
ചിന്തകൾ മനസ്സിന്റെ
ചക്രവാളത്തിലെ നക്ഷത്രങ്ങളാണെന്ന്
കുറച്ചുനേരങ്ങളിലേയ്ക്കവ
മിന്നിത്തിളങ്ങുകയും
പിന്നീടെങ്ങോട്ടോ
മറഞ്ഞുപോവുകയും
പൊലിഞ്ഞു തീരുകയും
ചെയ്യാറാണെന്ന്…
ചിന്തകൾ ചിലപ്പോൾ
എന്റെ ദൂരമേറുംരാത്രിക്ക്
അലങ്കാരമേകുന്ന
നക്ഷത്രഭംഗികളാണ്.
Click this button or press Ctrl+G to toggle between Malayalam and English