ഓൺലൈൻ സാഹിത്യ കൂട്ടായ്മയായ ‘എന്റെ തൂലിക’യുടെ രണ്ടാം വാർഷികോത്സവം ശനിയാഴ്ച സാഹിത്യ അക്കാദമിയിൽ നടക്കും. ഒമ്പതിന് എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്യും.ഓൺലൈൻ സാഹിത്യ കൂട്ടായ്മയായ ‘എന്റെ തൂലിക ഏറെ സജീവമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന ഒരു സംഘമാണ്
എന്റെ തൂലിക കഥാസമാഹരം പ്രകാശനവും ബ്ലഡ് ഡൊണേഷൻ ആപ്പ് ഓൺലൈൻ ലോഞ്ചിങും നടക്കും. തുടർന്ന് എം.എൻ. കാരശ്ശേരി നയിക്കുന്ന ചോദ്യോത്തര വേദിയുണ്ടാകും.രണ്ടിന് നടക്കുന്ന ചടങ്ങിൽ ജസ്റ്റിസ് കെമാൽ പാഷയ്ക്ക് എന്റെ തൂലിക പുരസ്കാരം ടി.ജി. വിജയകുമാർ സമ്മാനിക്കും. മന്ത്രി വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും.
Home പുഴ മാഗസിന്