കൗമാര കാനനച്ചോലയിൽ നീരാടി
ഓർമ്മകൾ വീണ്ടും വിരുന്നു വന്നു
കാണാമറയത്തു കാലമേൽപ്പിച്ചുള്ള
നോവുകൾ മെല്ലെയുയർന്നു വന്നു
ഒന്നിച്ചു നിന്നു കരങ്ങൾ കോർത്തു
നെയ്തെടുത്തെത്ര കിനാക്കളെ നാം
തമ്മിൽ പിരിഞ്ഞാലുടൻ തന്നെ കാണുവാൻ
വെമ്പി വിതുമ്പിയ ഹൃത്തടങ്ങൾ
പുസ്തകത്താളിൽ നിന്റെ മുഖം കോറി
ഹൃദയത്തിലസ്ത്രങ്ങളെയ്‌തുവിട്ടു
റാന്തൽ വിളക്കിന്റെ മങ്ങിയ നാളത്തി-
ലൊറ്റയ്ക്കിരുന്നെത്രെകത്തെഴുതി
കരളുപകുത്തു പകർന്ന കിനാക്കളാൽ
രാവെത്ര പകലിനെ നൊന്തു പെറ്റു
കുളിരു ചൊരിഞ്ഞ നിശകളും നിശ്വാസ-
മേറ്റു കരിഞ്ഞ ദിനങ്ങളെണ്ണി
പന്തലിൽ മണവാട്ടിയായി മറ്റൊരുവന്റെ
കരതലം തൊട്ടു ചിരിച്ചിരിക്കെ
അറിയാതെ രണ്ടിറ്റു കണ്ണുനീർ തുള്ളികൾ
കവിളിനെ ചുംബിച്ചു വീണുടഞ്ഞു.
ചപലമനസ്സിന്റെ മായാവിലാസത്തെ
പ്രണയമെന്നാരോ പേരു വെച്ചു
മൃദുലമാം കൗമാര നാളുകൾ മറയവേ
മധുരമാമോർമ്മയും പോയ് മറഞ്ഞു..
നല്ല വരികൾ