(കഴിഞ്ഞ ദിവസം അകാലത്തിൽ അന്തരിച്ച കവിയും ചിത്രകാരനുമായിരുന്ന ബിജു കാഞ്ഞങ്ങാടിന്റെ ഒരു കവിത.)
ഒഴുകിപോകുന്നുണ്ട്
നമുക്കറിയാത്ത വാക്കുകള്‍
കൂട്ടം കൂട്ടമായി
അവയുടെ ഇളക്കങ്ങള്‍
ഞാനഴിച്ചിട്ടതല്ല
എന്റെ ഉള്ളിലെ വീട്ടില്‍
വാക്കുകളുടെ അല
അടിത്തട്ടില്‍ പാര്‍ക്കുന്ന
അവയുടെ ഇളക്കം
ജനവാതിലുകള്‍ തുറന്നിടുന്നു
വെളിച്ചം കൂടുതല്‍
സുന്ദരിയാവുന്നു
മുറിഞ്ഞ ശബ്ദങ്ങളും
കുഞ്ഞുവരികളും
വിടാതെ വായിക്കുന്നു
സൂക്ഷിച്ചു വെക്കേണ്ടതുണ്ട്
ചില വാക്കുകള്‍
പുതിയ വീട്ടിലേക്ക് വരുമ്പോള്‍…