സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ സംരംഭമായ “എന്റെ എഴുത്തുപെട്ടി’വള്ളിക്കോട് കോട്ടയം പ്രവദാ ഗ്രന്ഥശാലയിൽ ആരംഭിച്ചു. എസ്എൻഡിപി യുപി സ്കൂളിലാണ് പ്രവദയുടെ എഴുത്തുപെട്ടി സ്ഥാപിച്ചിരിക്കുന്നത്. ജില്ലാ ലൈബ്രറി കൗണ്‍സിൽ നിർവാഹക സമിതിയംഗം പി.ജി. ആനന്ദൻ ഉദ്ഘാടനം നിർവഹിച്ചു.
താലൂക്കു ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി വി. കെ. ഗോപാലകൃഷ്ണപിള്ള ആദ്യസമ്മാനം അനഘയ്ക്കു നൽകി. പഞ്ചായത്തുതല ബാലോത്സവ മത്സരങ്ങളിൽ വിജയിച്ച പ്രവദാ ബാലവേദിയിലെ കുട്ടികൾക്കുള്ള സാക്ഷ്യപത്രങ്ങൾ സ്കൂൾ മാനേജർ സുധർമണീഭായി സമർപ്പിച്ചു. ശ്രീഭവനം ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.റ്റി. വസന്തകുമാരി, കവി സതീഷ് കുറുപ്പ്. എം.ടി. നൈനാൻ എന്നിവർ പ്രസംഗിച്ചു.