വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിയ്ക്കുന്നവരെ സഹായിക്കാൻ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിൽ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകും. താലൂക്കിലെ ലൈബ്രറികൾ, ലൈബ്രറി പ്രവർത്തകർ എന്നിവരിൽനിന്ന് ശേഖരിയ്ക്കുന്ന തുകയാണ് ദുരിതാശ്വാസ നിധിയിലേയക്ക് നൽകുന്നത്. താലൂക്കിലെ ഏഴ് ലൈബ്രറികൾക്ക് വെള്ളപ്പൊക്കത്തിൽ നാശമുണ്ടായി. ദുരിതമനുഭവിയ്ക്കുന്നവരെ സഹായിക്കാൻ താലൂക്കിലെ ലൈബ്രറി പ്രവർത്തകർ രംഗത്തിറങ്ങണമെന്നു താലൂക്ക് സെക്രട്ടറി കെ.എം. ഗോപി, പ്രസിഡന്റ് ജോസ് കരിന്പന എന്നിവർ അറിയിച്ചു.
Home പുഴ മാഗസിന്