മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 27-ാമത് സാഹിത്യഅവാര്‍ഡ് കെ.ആര്‍. മീരയ്ക്ക് മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ ജനറല്‍ കണ്‍വീനര്‍ ശ്രീകുമാരന്‍ തമ്പി സമ്മാനിച്ചു. 2018 മെയ് 28 തിങ്കള്‍ വൈകിട്ട് 5.15ന് കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തിലാണ് പുരസ്‌കാര സമര്‍പ്പണംനടന്നത്. 50, 000 രൂപ, പ്രൊഫ. പി.ആര്‍.സി. നായര്‍ രൂപകല്‍പന ചെയ്ത ശില്‍പം, പ്രശംസാപത്രം എന്നിവ . ഡോ. ജയിംസ് മണിമല അധ്യക്ഷനായ ചടങ്ങില്‍ ഡോ. ബി. ഇക്ബാല്‍ മുട്ടത്തുവര്‍ക്കി അനുസ്മരണം നടത്തി. അന്ന മുട്ടത്ത് എഴുതിയ ‘ഒരു വ്യാഴവട്ടത്തിനപ്പുറം’പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഡോ. പി.ആര്‍. സോന പ്രകാശിപ്പിച്ചു. ലില്ലി ടോമി പുസ്തകം ഏറ്റുവാങ്ങി. ശ്രീ. മാത്യു പ്രാല്‍ ആശംസകളറിയിച്ചു. തുടര്‍ന്ന് കെ.ആര്‍. മീര മറുപടി പ്രസംഗം നടത്തി .
കെ.ബി. പ്രസന്നകുമാര്‍, ഷീബ ഇ.കെ., സന്തോഷ് മാനിച്ചേരി, എം.ആര്‍. രേണുകുമാര്‍, രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടുന്ന സമിതി തിരഞ്ഞെടുത്ത മൂന്നുനോവലുകളില്‍ നിന്ന് ഇ.വി. രാമകൃഷ്ണന്‍, പി.കെ. രാജശേഖരന്‍, കെ.വി. സജയ് എന്നിവര്‍ ചേര്‍ന്നാണ് ആരാച്ചാര്‍ തിരഞ്ഞെടുത്തത്. സ്ത്രീ ജീവിതത്തിന്റെ മൂര്‍ത്തവും തീക്ഷ്ണവുമായ ഗതിവേഗങ്ങളെ കാലത്തിനും ചരിത്രത്തിനും കുറുകെ നിര്‍ത്തി അധീശവ്യവസ്ഥകളെ വിചാരണചെയ്യുന്ന രാഷ്ട്രീയ രചനകളാണ് മീരയുടെ കഥകളും നോവലുകളുമെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.