മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക ട്രസ്റ്റ് പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്. ടി.ഡി രാമകൃഷ്ണന്റെ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയാണ് പുരസ്‌കാരത്തിനര്‍ഹമായത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂണ്‍ എട്ടിനു വൈകിട്ട് നാലിന് മുണ്ടൂര്‍ കെ.എ.വി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ പുരസ്‌കാരം സമ്മാനിക്കും. 2014-ല്‍ പ്രസിദ്ധീകരിച്ച നോവല്‍ മലയാറ്റൂര്‍ പുരസ്‌കാരം, മാവേലിക്കര വായനാ പുരസ്‌കാരം, കെ.സുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എ പി കളയ്ക്കാട് സാഹിത്യപുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.